വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബിഡിയുടെ മടങ്ങിവരവ് മാസ്സാവും... വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്! വെളിപ്പെടുത്തി സൂപ്പര്‍ താരം

2018ലാണ് എബിഡി ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്

ജൊഹാനസ്‌ബെര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി വിരമിച്ച എബിഡി തീരുമാനം പിന്‍വലിച്ച് വീണ്ടും കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എപ്പോഴോയിരിക്കും സൂപ്പര്‍ താരത്തിന്റെ മടങ്ങിവരവ് എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

abd

വെറുമൊരു താരമായാവില്ല, ചിലപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനായി തന്നെയാവും തന്റെ തിരിച്ചുവരവെന്ന് സൂചന നല്‍കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. നേരത്തേ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയെ വീണ്ടും നയിക്കാന്‍ തന്നോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇനിയും കളിക്കണമെന്ന അതിയായ ആഗ്രഹം ഇപ്പോള്‍ മനസ്സിലുണ്ട്. ടീമിനെ ഒരിക്കല്‍ക്കൂടി നയിക്കാമോയെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക തന്നോടു ചോദിച്ചതായി 36കാരനായ താരം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടറ്റ് ഷോയില്‍ സംസാരിക്കുകായയിരുന്നു ഡിവില്ലിയേഴ്‌സ്.

ഫേവറിറ്റുകളില്‍ ഒരാള്‍, അനായാസ അഭിനയം, ഇര്‍ഫാനെക്കുറിച്ച് സച്ചിന്‍... കായികലോകത്തിന്റെ അശ്രുപൂജഫേവറിറ്റുകളില്‍ ഒരാള്‍, അനായാസ അഭിനയം, ഇര്‍ഫാനെക്കുറിച്ച് സച്ചിന്‍... കായികലോകത്തിന്റെ അശ്രുപൂജ

പൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീപൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീ

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഡിവില്ലിയേഴ്‌സിനെ ദേശീയ ടീമിലേക്കു തിരികെ കൊണ്ടു വരാന്‍ ദക്ഷിണാഫ്രിക്ക ആലോചിക്കുന്നതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അദ്ദേഹവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി ക്രിക്കറ്റ് സൗത്താഫ്രിക്ക മേധാവി ഗ്രേയം സ്മിത്ത്, ദേശീയ ടീം കോച്ച് മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ് ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20കളും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുകയെന്നത് തന്നെ സംബന്ധിച്ചു വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ മറ്റൊരു താരത്തെ പിന്തള്ളി ദേശീയ ടീമിലെത്താന്‍ സാധിക്കുകയുള്ളൂ. കുറച്ചു കാലമായി പ്രോട്ടീസ് ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ ദേശീയ ടീമിനായി കളിക്കാനുള്ള മികവ് തനിക്കുണ്ടെന്ന് മറ്റുള്ളവര്‍ ബോധ്യമാക്കിക്കൊണ്ടത് പ്രധാനമാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയെ 103 ഏകദിനങ്ങളിലും 18 ടി20കളിലും അദ്ദേഹം നയിച്ചിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഹാന്‍സി ക്രോണ്യ, ഗ്രേയം സ്മിത്ത് എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ദേശീയ ടീമിനെ നയിച്ചതും ഡിവില്ലിയേഴ്‌സാണ്.

Story first published: Wednesday, April 29, 2020, 16:48 [IST]
Other articles published on Apr 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X