ടിവി കമ്മന്ററിക്കിടെ ഭോഗ്‌ലെയെ പരിഹസിച്ചു, സഞ്ജയ് മഞ്ജരേക്കര്‍ക്ക് എതിരെ രോഷം
കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകത്ത് സഞ്ജയ് മഞ്ജരേക്കറോടുള്ള രോഷം ആളിക്കത്തുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റ് കമ്മന്ററിക്കിടെ ഹര്‍ഷാ ഭോഗ്‌ലെയെ പരസ്യമായി പരിഹസിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍. പിങ്ക് പന്തില്‍ നോട്ടമുറപ്പിക്കാന്‍ കഴിയുന്നുണ്ടോ, ഈഡനില്‍ പകലും രാത്രിയുമായി നടന്ന രണ്ടാം ടെസ്റ്റ് വിലയിരുത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം മുഖവിലയ്ക്കെടുക്കണം --- ഞായറാഴ്ച്ച ടിവി കമ്മന്ററിക്കിടെയാണ് പിങ്ക് ബോളിനെ കുറിച്ചുള്ള സംശയം ഭോഗ്‌ലെ പങ്കുവെച്ചത്.

കരിയറില്‍ 37 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഭോഗ്‌ലെയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തു.ഡേ/നൈറ്റ് ടെസ്റ്റില്‍ പിങ്ക് ബോളിന് ദൃശ്യത കുറവാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മഞ്ജരേക്കര്‍ ഭോഗ്‌ലെയ്ക്ക് മറുപടി നല്‍കി. പക്ഷെ സ്വന്തം നിരീക്ഷണത്തില്‍ ഹര്‍ഷാ ഭോഗ്‌ലെ ഉറച്ചുനിന്നു.
സഞ്ജുവിന് ഇടമല്ല, എന്തിന് ഈ സെലക്ഷന്‍ പാനല്‍? മാറ്റണമെന്നു ദാദയോടു ഭാജി

പിങ്ക് ബോളിനെ കുറിച്ച് വിധിയെഴുതും മുന്‍പ് ഡേ/നൈറ്റ് ടെസ്റ്റ് കളിച്ച താരങ്ങളുടെ അഭിപ്രായം അറിയണം. എങ്കില്‍ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ, ഭോഗ്‌ലെ ഓര്‍മ്മപ്പെടുത്തി. തൊട്ടുപിന്നാലെയാണ് ഭോഗ്‌ലെയെ കൊച്ചാക്കി മഞ്ജരേക്കര്‍ മറുപടി നല്‍കിയത്. 'ശരിയാണ്, വിഷയത്തില്‍ കളിക്കാരുടെ അഭിപ്രായം താങ്കള്‍ക്ക് ചോദിക്കണമായിരിക്കും. പക്ഷെ മുന്‍പ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഞങ്ങളെ പോലുള്ള കമ്മന്റേറ്റര്‍മാര്‍ക്ക് ഇതിന്റെ ആവശ്യമില്ല. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന കാര്യം ഞങ്ങള്‍ക്കറിയാം', മഞ്ജരേക്കര്‍ പരിഹസിച്ചു.

ഇതേസമയം, മഞ്ജരേക്കറുടെ പ്രകോപനത്തില്‍ വീഴാന്‍ ഭോഗ്‌ലെ ഒരുക്കമായിരുന്നില്ല. ഗ്രൗണ്ടിലിറങ്ങി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന കാര്യം ഒരിക്കലും ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും പരിമിതിയാകരുത്. കളിയിലുള്ള പരിചയം മുന്നോട്ടുള്ള പഠനങ്ങള്‍ക്ക് സഹായകമാവണം, ഹര്‍ഷാ ഭോഗ്‌ലെ തുറന്നുപറഞ്ഞു. എന്തായാലും മഞ്ജരേക്കറുടെ കളിയാക്കലില്‍ ക്രിക്കറ്റ് പ്രേമികളും നിരീക്ഷകരും ഒരുപോലെ നിരാശരാണ്.
പെയ്‌നിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോലി... തയ്യാറെടുപ്പ് കഴിഞ്ഞു, ഇന്ത്യ ഇനി എന്തിനും തയ്യാര്‍!!

അനാവശ്യമായാണ് ഭോഗ്‌ലെയെ മഞ്ജരേക്കര്‍ പരിഹസിച്ചത്. ക്രിക്കറ്റ് കളിച്ചാല്‍ മാത്രമേ ക്രിക്കറ്റിനെ അടുത്തറിയാന്‍ കഴിയുകയുള്ളൂവെന്ന മഞ്ജരേക്കറുടെ വാദത്തെയും ഇവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.തൊണ്ണൂറുകള്‍ മുതല്‍ ക്രിക്കറ്റില്‍ ഇന്ത്യ കേള്‍ക്കുന്ന ശബ്ദമാണ് ഹര്‍ഷ ഭോഗ്‌ലെ. 19 ആം വയസ്സില്‍ ആകാശവാണിയിലൂടെയാണ് ഇദ്ദേഹത്തിന്റെ തുടക്കം. 2019 ഇംഗ്ലണ്ട് ലോകകപ്പില്‍ ഐസിസി തിരഞ്ഞെടുത്ത 24 കമ്മന്റേറ്റര്‍മാരില്‍ ഒരാളായിരുന്നു ഹര്‍ഷ ഭോഗ്‌ലെ.
നേരത്തെ, ലോകകപ്പ് സമയത്ത് രവീന്ദ്ര ജഡേജയെ 'തുണ്ട് കഷണം' പോലെത്തെ ക്രിക്കറ്ററെന്ന് വിശേഷിപ്പിച്ചും മഞ്ജരേക്കര്‍ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് സെമിയില്‍ അര്‍ധ സെഞ്ചുറി കുറിച്ച ജഡേജ ക്യാമറയ്ക്ക് നേരെ ബാറ്റു ചുഴറ്റിയാണ് മഞ്ജരേക്കറോടുള്ള പ്രതിഷേധം കാട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications