Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ഇടമല്ല, എന്തിന് ഈ സെലക്ഷന്‍ പാനല്‍? മാറ്റണമെന്നു ദാദയോടു ഭാജി

Harbhajan Singh urges BCCI president Sourav Ganguly To Change Selection Panel | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ സെലക്ഷന്‍ പാനലിനെതിരേ ആഞ്ഞടിച്ച് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സെലക്ഷന്‍ പാനലിനെ മാറ്റാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടു അഭ്യര്‍ഥിച്ചിരിക്കുകയാണ് ഭാജി. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി0 പരമ്പരകള്‍ക്കുള്ള ടീമിലേക്കു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കാതിരുന്നതാണ് ഭാജിയെ ചൊടിപ്പിച്ചത്.

bhaj

ബംഗ്ലാദേശിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ തഴഞ്ഞതിനെ വിമര്‍ശിച്ച് ലോക്‌സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും നേരത്തേ രംഗത്തു വന്നിരുന്നു. ഒരവസരം പോലും നല്‍കാതെ സഞ്ജു ഒഴിവാക്കപ്പെട്ടതില്‍ നിരാശയുണ്ട്. മൂന്നു ടി20കളിലും ഡ്രിങ്ക്‌സ് കൊണ്ടു വരാന്‍ മാത്രമാണ് സഞ്ജുവിനെ ചുമതലപ്പെടുത്തിയത്. അവര്‍ താരത്തിന്റെ ഹൃദയത്തെയോ അതോ ബാറ്റിങിനെയാ പരീക്ഷിക്കുന്നതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ ട്വീറ്റിനെ അനുകൂലിച്ചിരിക്കുകയാണ് ഭാജി. അദ്ദേഹത്തിന്റെ ഹൃദയത്തെയാണ് അവര്‍ പരീക്ഷിക്കുന്നതെന്നാണ് തനിക്കു തോന്നുന്നത്. സെലക്ഷന്‍ പാനലിനെ മാറ്റിയേ തീരൂ. ശക്തരായ വ്യക്തികളാണ് പാനലില്‍ വേണ്ടത്. ഇതിനു വേണ്ടി ദാദ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നന്നെും അദ്ദേഹം ട്വീറ്റ് ചെയ്തു.

Story first published: Monday, November 25, 2019, 16:08 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+