Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ വിപ്ലവം സൃഷ്ടിക്കും: ഹര്‍മന്‍പ്രീത് കൗര്‍

മുംബൈ: വരാനിരിക്കുന്ന ടി20ലോകകപ്പിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയ പ്രതീക്ഷകള്‍ പങ്കുവെച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യ വിപ്ലവകരമായ നേട്ടം സ്വന്തമാക്കുമെന്നാണ് ഹര്‍മന്‍ പറഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ വളര്‍ച്ച കൈവരിച്ചു. മികച്ച ടീമാണ് ഇന്ത്യ. എന്നാല്‍ 120, 130 എന്ന തരത്തിലുള്ള ചെറിയ സ്‌കോറിലേക്ക് ടീം ടോട്ടല്‍ ഒതുങ്ങാതിരിക്കാന്‍ ബാറ്റ്‌സ്‌വുമണ്‍സ് ശ്രദ്ധിക്കണം. ഇത്തവണ എല്ലാ ടീമും ഒന്നിനൊന്ന് ശക്തമാണ്. സ്പിന്‍ ബൗളിങ്ങാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തെന്നും ഹര്‍മന്‍ അഭിപ്രായപ്പെട്ടു.

വലിയ മത്സരങ്ങള്‍ക്കിറങ്ങും മുമ്പ് താരങ്ങള്‍ മാനസികമായി തയ്യാറെടുക്കണം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുകയും ടി20യില്‍ ബുദ്ധിമുട്ടുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ആത്മവിശ്വാസത്തോടെയാവും ഇന്ത്യന്‍ വനിതാ ടീം പോവുക.

harmanpreetkaur

ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് പരമ്പരകളില്‍ ഒത്തൊരുമയോടെ കളിക്കാന്‍ ഇന്ത്യക്കായി. അതിന്റെ ഫലം മികച്ചതായിരുന്നു. അത്തരമൊരു ടീം വര്‍ക്കാണ് വേണ്ടതെന്നും ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോഴും നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് രണ്ട് ടീമുകള്‍.ഇന്ത്യയുടെ ബാറ്റിങ് നിര സമീപകാലത്തായി തീരെ ഫോമിലല്ല.

Story first published: Saturday, February 8, 2020, 8:44 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+