ഹര്‍മന്‍പ്രീതിന് അപൂര്‍വ്വ റെക്കോര്‍ഡ്... ടി20യില്‍ 'സെഞ്ച്വറി', ആദ്യ ഇന്ത്യന്‍ താരം
സൂറത്ത്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ 100 മല്‍സരങ്ങള്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍മന്‍പ്രീത് തന്റെ പേരില്‍ കുറിച്ചത്. പുരുഷ ക്രിക്കറ്റില്‍ ഇതുവരെ ഒരു താരം പോലും ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂറത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ടി20യില്‍ ഇറങ്ങിയതോടയാണ് ഹര്‍മന്‍പ്രീത് പുതിയ നാഴികക്കല്ല് പിന്നിട്ടത്. പക്ഷെ ടീമിനൊപ്പം ജയത്തോടെ ഈ അപൂര്‍വ്വ നേട്ടം ആഘോഷിക്കാന്‍ താരത്തിനു കഴിഞ്ഞില്ല.

മൂന്നാമത്തെ വനിതാ താരം
ഇന്ത്യക്കു വേണ്ടി ടി20യില്‍ 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരമാണ് ഹര്‍മന്‍പ്രീതെങ്കിലും വനിതാ ക്രിക്കറ്റില്‍ ഈ നാഴികക്കല്ല് പിന്നിട്ട പത്താമത്തെ താരമാണ് അവര്‍. ന്യൂസിലാന്‍ഡിന്റെ സൂസി ബെയ്റ്റ്‌സും ഓസ്‌ട്രേലിയയുടെ എലീസെ പെറിയുമാണ് ഈ ലിസ്റ്റില്‍ തലപ്പത്ത്. ഇരുവരും 111 ടി20കളില്‍ വീതം കളിച്ചിട്ടുണ്ട്.
കരിയറിലെ നൂറാമത്തെ ടി20ില്‍ പ്രത്യേകം ക്യാപ്പ് ധരിച്ചാണ് ഹര്‍മന്‍പ്രീത് ഇറങ്ങിയത്. കളിക്കു മുമ്പ് ഇന്ത്യന്‍ കോച്ച് ഡബ്ല്യുവി രാമനാണ് താരത്തിനു ക്യാപ്പ് സമ്മാനിച്ചത്.

ധോണിയും രോഹിത്തും പിന്നില്‍
പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ടി20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളെന്ന റെക്കോര്‍ഡ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ പങ്കിടുകയാണ്. 98 ടി20കൡ വീതമാണ് ഇരുവരും കളിച്ചത്.
ധോണി നിലവില്‍ ടീമില്‍ നിന്നു മാറി നില്‍ക്കുന്നതിനാല്‍ രോഹിത് തന്നെ ആദ്യമായി സെഞ്ച്വറി ക്ലബ്ബിലെത്തുന്ന താരമാവാനാണ് സാധ്യത.

ഹര്‍മന്‍പ്രീതിന്റെ അരങ്ങേറ്റം
2009ല്‍ ഇംഗ്ലണ്ടിനെതിരേ കളിച്ചു കൊണ്ടാണ് ഹര്‍മന്‍പ്രീത് അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. 100 മല്‍സരങ്ങളില്‍ നിന്നും 28.61 ശരാശരിയില്‍ 2003 റണ്‍സും 27 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ഹര്‍മന്‍പ്രീത് കഴിഞ്ഞാല്‍ ഇന്ത്യക്കായി ഏറ്റവുമധികം ടി20കളില്‍ ഇറങ്ങിയത് മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജാണ്. 89 മല്‍സരങ്ങളില്‍ മിതാലി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടി20യില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications