IPL 2020: ഹാര്‍ദിക് മുതല്‍ പന്ത് വരെ, ഓരോ ടീമിന്റെയും മൂല്യമേറിയ താരം- തിരഞ്ഞെടുത്ത് സ്‌റ്റൈറിസ്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും തുറുപ്പുചീട്ടാവാന്‍ ശേഷിയുള്ള ഏറ്റവും മൂല്യമേറിയ (മോസ്റ്റ് വാല്വബ്ള്‍ പ്ലെയര്‍) താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ടിലെ ഡഗൗട്ടെന്ന ഷോയിലായിരുന്നു സ്റ്റൈറിസ് എട്ടു ടീമുകളൂടെയും വിലയേറിയ കളിക്കാരനെ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സ്‌റ്റൈറിസിന്റെ പല പ്രവചനങ്ങളും ശരിയായി വന്നിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് ഏറെ ആരാധകരുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം കൂടിയാണ് സ്റ്റൈറിസ്. ഇത്തവത്തെ ഐപിഎല്ലില്‍ ഇവയില്‍ ഏതെങ്കിലുമൊരു ടീമാണ് കിരീടം നേടുന്നതെങ്കില്‍ അവരുടെ ഏറ്റവും മൂല്യമേറിയ താരം ആരായിരിക്കുമെന്ന ക്യാപ്ഷനോടെയായിരുന്നു സ്‌റ്റൈറിസിന്റെ പ്രവചനം.

മൂല്യമേറിയ താരങ്ങള്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- റിഷഭ് പന്ത്
മുംബൈ ഇന്ത്യന്‍സ്- ഹാര്‍ദിക് പാണ്ഡ്യ
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- രവീന്ദ്ര ജഡേജ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി
കിങ്‌സ് ഇലവന്‍ പഞ്ചാബ്- കെഎല്‍ രാഹുല്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍.
നേരത്തേ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാസ്ഥാനത്തു ഫിനിഷ് ചെയ്യുമെന്നും രാജസ്ഥാന്‍ അവസാന സ്ഥാനക്കാരാവുമെന്നും സ്റ്റൈറിസ് പ്രവചിച്ചിരുന്നു.

ജഡേജ മുന്‍നിരയില്‍ കളിക്കണം
പുതിയ സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റിങില്‍ മുന്‍നിരയില്‍ കളിക്കണമെന്ന് സ്റ്റൈറിസ് നിര്‍ദേശിക്കുന്നു.
സിഎസ്‌കെയില്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്യേണ്ട ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ജഡേജയാവണം. അദ്ദേഹത്തിന്റെ പ്രകടനവും അനുഭവസമ്പത്തുമെല്ലാം ഇത് ആവശ്യപ്പെടുന്നു. സിഎസ്‌കെയ്ക്കു നല്ലൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാനെ ഇത്തവണ ആവശ്യമുണ്ടെന്നും സ്‌റ്റൈറിസ് വിശദമാക്കി. സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്‌ന ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നു.

ആകാഷ് ചോപ്രയുടെ പ്രവചനം
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്രയും നേരത്തേ ഓരോ ഫ്രാഞ്ചൈസിയുടെയുെ മൂല്യമേറിയ താരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ മൂന്നു പേരുടെയൊഴികെ മറ്റു ടീമുകളുടെയെല്ലാം തുറുപ്പുചീട്ടുകളായി ചോപ്രയും സ്റ്റൈറിസും തിരഞ്ഞെടുത്തത് ഒരേ താരത്തെ തന്നെയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസം വന്നത്. ശ്രേയസ് അയ്യര്‍ (ഡല്‍ഹി), ആന്ദ്രെ റസ്സല്‍ (കെകെആര്‍), റാഷിദ് ഖാന്‍ (ഹൈദരാബാദ്) എന്നിവരെയായിരുന്നു ചോപ്ര മൂല്യമേറിയ താരമായി ചൂണ്ടിക്കാട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications