ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ലഭിക്കുന്ന വലിയ പ്രശസ്തിയും സമ്പാദ്യവും ഉള്ളതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് ആഡംഭര ജീവിതം നയിക്കുന്നതില്‍ തടസങ്ങളില്ല. എന്നാല്‍ ചിലരെങ്കിലും ഇത്തരം ആഡംഭരങ്ങളില്‍ മുഴുകി കരിയര്‍ നശിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായതിനാല്‍ത്തന്നെ മിക്കവരും ഗോസിപ്പ് കോളങ്ങളില്‍ പേരു ചേര്‍ത്തവരാണ്. പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളിലെത്താത്തവര്‍ ചുരുക്കമാണെന്ന് പറയാം.
എന്നാല്‍ മിക്ക ക്രിക്കറ്റ് താരങ്ങളും കുടുംബ ജീവിതം നന്നായി മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. ഇതില്‍ ചില താരങ്ങള്‍ വിവാഹം ചെയ്യുന്നതിന് മുമ്പ് അച്ഛനായിട്ടുണ്ട്. ഇത്തരത്തില്‍ വിവാഹത്തിന് മുമ്പ് അച്ഛനായ അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഇന്ത്യയുടെ ഭാവി നായകനെന്ന് വിലയിരുത്തപ്പെടുന്ന പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇതിലൊരാള്‍. പ്രശസ്ത സിനിമാ താരം നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹര്‍ദിക് വിവാഹം ചെയ്തത്.
എന്നാല്‍ ആദ്യം കുട്ടിയുണ്ടായ ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്. ഹര്‍ദിക് പാണ്ഡ്യ അച്ഛനായ വിവരം പുറത്തുവന്നതിന് ശേഷമാണ് അദ്ദേഹം വിവാഹം ചെയ്തത്. ഇരുവരും ഏറെ നാളുകളായി ലിവിങ് ടുഗെതറായിരുന്നു. 2022ലാണ് അത്യാഡംഭര പൂര്‍വ്വം ഹര്‍ദികും നഡാഷയും തമ്മിലുള്ള വിവാഹം നടന്നത്. ക്രിക്കറ്റിലെ പ്രമുഖ താരങ്ങളടക്കം പങ്കെടുത്ത് ഗംഭീര ആഘോഷമാക്കിയാണ് ഈ വിവാഹം നടന്നത്. വിവാഹത്തില്‍ ഹര്‍ദിക് ഉപയോഗിച്ചത് ലക്ഷങ്ങള്‍ വിലവരുന്ന പ്രത്യേക വസ്ത്രങ്ങളായിരുന്നു.

ഹര്‍ദിക്കിന്റെ ഭാര്യയാകുന്നതിന് മുമ്പുതന്നെ സിനിമയിലൂടെ ആരാധകര്‍ക്ക് നഡാഷ സുപരിചിതയാണ്. ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മത്സരങ്ങളില്‍ നഡാഷ സ്റ്റേഡിയങ്ങളിലെ നിറ സാന്നിധ്യമാണ്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും സൂപ്പര്‍ താരവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സും വിവാഹത്തിന് മുമ്പ് അച്ഛനായ താരമാണ്. പ്രശസ്ത സിനിമാതാരം നീന ഗുപ്തയുമായി റിച്ചാര്‍ഡ്‌സ് പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്നു.
വിവാഹം കഴിച്ചു, പിന്നാലെ ഭാര്യയാല്‍ വഞ്ചിക്കപ്പെട്ടു! ചതി നേരിട്ട മൂന്ന് ക്രിക്കറ്റ് താരങ്ങളിതാ
ഇവര്‍ക്ക് ഒരു മകളും ജനിച്ച ശേഷമാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഫാഷന്‍ ഡിസൈനറെന്ന നിലയില്‍ പ്രശസ്തയാണ് റിച്ചാര്‍ഡ്‌സിന്റെ മകള്‍. പ്രണയത്തിന്റെ പേരില്‍ നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ പേരുചേര്‍ത്ത താരമായിരുന്നു റിച്ചാര്‍ഡ്‌സ്. മുന്‍ ഇന്ത്യന്‍ താരങ്ങളിലൊരാളായ വിനോദ് കാംബ്ലിയും വിവാഹത്തിന് മുമ്പ് അച്ഛനായിരുന്നു. ക്രിക്കറ്റിലെ ആഡംഭരത്തില്‍ മുഴുകി കരിയര്‍ നശിപ്പിച്ച താരങ്ങളിലൊരാളാണ് വിനോദ് കാംബ്ലി.
ആന്‍ഡ്രിയ ഹെവിറ്റുമായി പ്രണയത്തിലായിരുന്ന കാംബ്ലി വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ആണ്‍കുട്ടിയുടെ പിതാവായിരുന്നു. ഒന്നിലധികം വിവാഹം കഴിച്ച താരങ്ങളിലൊരാളാണ് വിനോദ് കാംബ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ഇതിഹാസമാവുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒത്തുകളി കേസിലടക്കം ഉള്‍പ്പെട്ട് വലിയ നാണക്കേടും കരിയറില്‍ നേരിടേണ്ടി വന്ന താരമാണ് വിനോദ് കാംബ്ലി.
മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ ജോ റൂട്ടും വിവാഹത്തിന് മുമ്പ് അച്ഛനായ താരമാണ്. ഇപ്പോഴും ഇംഗ്ലണ്ട് ടീമിന്റെ നട്ടെല്ലായി തുടരുന്ന റൂട്ട് കെറി കോട്രലുമായി പ്രണയത്തിലായിരുന്നു. 2016ല്‍ ഇവരുടെ വിവാഹം നിശ്ചയിക്കുകയും 2017ല്‍ റൂട്ടിന് കുഞ്ഞു പിറക്കുകയും ചെയ്തിരുന്നു. 2018ലാണ് ഇവരുടെ വിവാഹം നടന്നത്. ഇപ്പോള്‍ നല്ല കുടുംബ ജീവിതം നയിക്കുന്ന റൂട്ട് ഫാബുലസ് ഫോറില്‍ പേരു ചേര്‍ത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്.
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വിവാഹത്തിന് മുമ്പ് അച്ഛനായ താരമാണ്. മക്കളെയും കുടുംബത്തെയും തന്റെ കരിയറോളം പ്രാധാന്യത്തോടെയാണ് വാര്‍ണര്‍ കൊണ്ടുനടക്കുന്നത്. മക്കളോടൊപ്പം വാര്‍ണര്‍ ചെയ്യുന്ന റീല്‍സ് വീഡിയോകളെല്ലാം വൈറലാണ്. 2014ലാണ് വാര്‍ണര്‍ക്ക് ആദ്യ കുഞ്ഞുപിറക്കുന്നത്. എന്നാല്‍ വിവാഹം 2015ലായിരുന്നു. ലോകകപ്പിന് ശേഷമായിരുന്നു ഇത്.