For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവാഹം കഴിച്ചു, പിന്നാലെ ഭാര്യയാല്‍ വഞ്ചിക്കപ്പെട്ടു! ചതി നേരിട്ട മൂന്ന് ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റ് താരങ്ങളില്‍ പലരും വിവാഹ ജീവിതത്തെയും കരിയറിനെയും ഒരുമിച്ച് നന്നായി കൊണ്ടുപോകുന്നവരാണ്. ഒന്ന് ഒന്നിനെക്കാള്‍ മുകളിലല്ലെന്ന തിരിച്ചറിവില്‍ മാതൃകാ പരമായി പല താരങ്ങളും മുന്നോട്ട് പോകുന്നു. എന്നാല്‍ ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ അത്യാഡംഭര ജീവിതം നയിക്കുകയും ഒന്നിലധികം കാമുകിമാരുമായി പോവുകയും കരിയറില്‍ നിന്ന് ശ്രദ്ധ മാറുകയും ടീമില്‍ നിന്നടക്കം പുറത്തുപോവുകയും ചെയ്തവരേയും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും.

ചില പ്രശസ്ത ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്ന് വഞ്ചന നേരിടുകയും വിവാഹ ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി ചതി നേരിട്ട മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ജീവിതത്തില്‍ നേരിട്ട തിരിച്ചടി മിക്കവര്‍ക്കും അറിയാവുന്നതാണ്.

അദ്ദേഹത്തിന്റെ ആദ്യ വിവാഹം ബാല്യകാല സുഹൃത്തായ നികിത വഞ്ചാരയുമായാണ്. ഇരുവരുടേയും കുടുംബങ്ങള്‍ നേരത്തെ തന്നെ അറിയാവുന്നവരാണ്. കാര്‍ത്തിക് ക്രിക്കറ്റില്‍ തിളങ്ങിയപ്പോള്‍ പ്രൊഫഷണല്‍ ജോലിയില്‍ നികിതയും തുടര്‍ന്നു. ഇരു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ അത്യാഡംഭരത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവര്‍ക്കും വളരെ നന്നായി പരസ്പരം അറിയാമായിരുന്നെങ്കിലും ഈ വിവാഹ ബന്ധം അധികനാള്‍ നീണ്ടില്ല.

ദിനേഷ് കാര്‍ത്തികിന്റെ തമിഴ്‌നാട് ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മുരളി വിജയിയുമായി നികിതക്ക് പ്രണയ ബന്ധമുണ്ടായിരുന്നു. കാര്‍ത്തികുമായുള്ള വിവാഹത്തിന് ശേഷമാണ് ഈ പ്രണയം തുടങ്ങിയത്. 2012ലെ വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താന്‍ ചതിക്കപ്പെടുന്ന വിവരം കാര്‍ത്തിക് തിരിച്ചറിയുന്നത്. ഇതോടെ നികിതയുമായി അദ്ദേഹം വിവാഹ ബന്ധം വേര്‍പെടുത്തി. മുരളി വിജയിയെ വിവാഹം കഴിച്ച നികിത ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയാണ്.

കാര്‍ത്തികിന് ബാല്യകാലം മുതല്‍ പരിചയമുണ്ടായിരുന്നിട്ടും കളിക്കൂട്ടുകാരിയായിട്ടും ചതിക്കപ്പെട്ടു. 2015ല്‍ ഇന്ത്യന്‍ സ്വക്വാഷ് താരം ദീപിക പള്ളിക്കലിനെയാണ് കാര്‍ത്തിക് പിന്നീട് വിവാഹം കഴിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം അത്യാഡംഭരത്തില്‍ നടന്ന വിവാഹ ബന്ധം ഇപ്പോഴും നന്നായി മുന്നോട്ട് പോകുന്നു. ദീപികയുടെ പിന്തുണയിലാണ് അവസാനിച്ചുവെന്ന് കരുതിയ കരിയറിലേക്ക് തിരിച്ചെത്താന്‍ കാര്‍ത്തികിന് സാധിച്ചത്. അവസാന ഐപിഎല്ലിലും അദ്ദേഹം കളിച്ചിരുന്നു.

ഇതിനോടകം കമന്റേറ്ററായി കരിയര്‍ ആരംഭിച്ച കാര്‍ത്തിക് ഈ റോളില്‍ത്തന്നെ ഇനിയും ഏറെ നാള്‍ തുടരാനാണ് സാധ്യത. ഇനി ഐപിഎല്ലില്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ വിലയിരുത്താം. ഇത്തരത്തില്‍ ഭാര്യയില്‍ നിന്ന് വഞ്ചന നേരിട്ട മറ്റൊരു താരം ശ്രീലങ്കന്‍ സൂപ്പര്‍ താരം തിലകരത്‌ന ദില്‍ഷനാണ്. വെടിക്കെട്ട് ഓപ്പണറും സ്പിന്നറുമായിരുന്ന ദില്‍ഷന്‍ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ടീമിലെ ദില്‍ഷന്റെ സഹ ഓപ്പണറായിരുന്നു ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഉപുല്‍ തരംഗ.

dilshan

മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലത്ത് അടുത്ത സുഹൃത്തായിരുന്ന ഉപുല്‍ തരംഗ ദില്‍ഷനെ ചതിച്ചു. ദില്‍ഷന്റെ ഭാര്യയായിരുന്ന നിലങ്ക വിതനാഗിയുമായി തരംഗക്ക് രഹസ്യ പ്രണയമുണ്ടായിരുന്നു. ഇത് വളരെ വൈകിയാണ് ദില്‍ഷന്‍ അറിയുന്നത്. ദില്‍ഷന്‍-നിലങ്ക ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ടായ ശേഷമാണ് ഇത്തരമൊരു പ്രണയബന്ധം. ഇതോടെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ദില്‍ഷന്‍ നിര്‍ബന്ധിതനായി.

ദില്‍ഷനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം നിലങ്ക ഉപുല്‍ തരംഗയെ വിവാഹം കഴിച്ചു. ഇപ്പോഴും ഈ ദാമ്പത്യം തുടരുന്നു. എന്നാല്‍ ദില്‍ഷനെ മാനസികമായി ബാധിച്ചുവെന്ന് മാത്രമല്ല കരിയറിലടക്കം വലിയ തിരിച്ചടിയായി മാറി. പക്ഷെ ഈ പ്രതിസന്ധിയേയും അതിജീവിച്ച് കളി തുടരാന്‍ ദില്‍ഷന് സാധിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസമായാണ് ദില്‍ഷന്‍ വിരമിച്ചത്.

മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീക്കും ഇതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. 2006ല്‍ എലിസബെത്ത് കെംപിനെയാണ് ബ്രെറ്റ് ലീ വിവാഹം കഴിച്ചത്. ആ സമയത്ത് തിരക്കേറിയ സമയമായതിനാല്‍ കുടുംബത്തോടൊപ്പം അധികം സമയം ചിലവിടാന്‍ അദ്ദേഹത്തിനായില്ല. ഇതിനിടെ എലിസബെത്ത് ഓസ്‌ട്രേലിയന്‍ റഗ്ബി താരവുമായി പ്രണയത്തിലാവുകയും ബ്രെറ്റ് ലീയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് ലാന ആന്‍ഡേഴ്‌സനെ ലീ വിവാഹം ചെയ്തു.

Story first published: Tuesday, June 20, 2023, 14:52 [IST]
Other articles published on Jun 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+