For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹീറോയാവാന്‍ ഓള്‍റൗണ്ടര്‍മാര്‍- കൂടുതല്‍ പേര്‍ ഹൈദരാബാദില്‍

സപ്തംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്

ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ടീമിനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത താരമാണ് ഓള്‍റൗണ്ടര്‍. ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ മിടുക്കരാണ് ഇവര്‍. ഐപിഎല്ലിലേക്കു വന്നാല്‍ ഓള്‍റൗണ്ടര്‍മാരുടെ നിര തന്നെ എട്ടു ഫ്രാഞ്ചൈസികളിലും നമുക്ക് കാണാന്‍ സാധിക്കും.

വരാനിരിക്കുന്ന 13ാം സീസണില്‍ ഓരോ ടീമിലെയും ഇന്ത്യന്‍, വിദേശ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്നും ഇവരുടെ റേറ്റിങ് എങ്ങനെയാണെന്നും നമുക്ക് നോക്കാം. ഏറ്റവുമധികം ഓള്‍റൗണ്ടമാരുള്ള ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഏഴു പേരാണ് ഇവരുടെ ടീമിലുള്ളത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

വിദേശികള്‍-കിരോണ്‍ പൊള്ളാര്‍ഡ്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ട്ട്.
ഇന്ത്യക്കാര്‍- ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, പ്രിന്‍സ് ബല്‍വന്ത് റായ്.

ഐപിഎല്ലില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയുള്ള ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. മികച്ച ഇന്ത്യന്‍, വിദേശ ഓള്‍റൗണ്ടര്‍മാര്‍ മുംബൈ ടീമിലുണ്ട്. അതുകൊണ്ടു തന്നെ വളരെ സന്തുലിതമായി ടീമാണ് അവരുടേത്. ഡെത്ത് ഓവറുകൡ അതിവേഗം റണ്‍സെടുക്കാന്‍ കഴിയുന്ന ഓസീസ് താരം നതാന്‍ കൂള്‍ട്ടര്‍ നൈലിനെ ഈ സീസണിലാണ് അവര്‍ ടീമിലെത്തിച്ചത്. പൊള്ളാര്‍ഡിനൊപ്പം വമ്പനടിക്ക് ശേഷിയുള്ള മുംബൈ താരമാണ് അദ്ദേഹം. ഇന്ത്യന്‍ താരങ്ങളിലേക്കു വന്നാല്‍ മുംബൈയുടെ തുറുപ്പുചീട്ടുകളാണ് പാണ്ഡ്യ ബ്രദേഴ്‌സ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

വിദേശികള്‍- ഡ്വയ്ന്‍ ബ്രാവോ, സാം കറെന്‍, മിച്ചെല്‍ സാന്റ്‌നര്‍.
ഇന്ത്യക്കാര്‍-രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, സുരേഷ് റെയ്‌ന

മൂന്നു തവണ ചാംപ്യന്‍മാരായിട്ടുള്ള എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ശക്തമായ മധ്യനിരയാണുള്ളത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ ഈ സീസണിലാണ് സിഎസ്‌കെയിലെത്തിയത്. വിദേശികളില്‍ ബ്രാവോയും കറെനുമാവും സിഎസ്‌കെയുടെ തുറുപ്പുചീട്ടുകള്‍.
ഇന്ത്യന്‍ താരങ്ങളില്‍ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും സിഎസ്‌കെയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത താരങ്ങളാണ്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

വിദേശികള്‍-ജെയിംസ് നീഷാം, ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് ജോര്‍ഡന്‍.
ഇന്ത്യക്കാര്‍- ദീപക് ഹൂഡ, കെ ഗൗതം, ഹര്‍ബ്രീത് ബ്രാര്‍

കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബ് അങ്കത്തട്ടിലിറങ്ങുക. ഇതിനുള്ള ആദ്യ പടിയായാണ് 10.75 കോടിക്ക് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഒാള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ അവര്‍ വാങ്ങിയത്. മാച്ച് വിന്നറായ അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയാണ് പഞ്ചാബിനുള്ളത്. ഓള്‍റൗണ്ടര്‍മാരില്‍ ടീമിന്റെ തുറുപ്പുചീട്ടും അദ്ദേഹമായിരിക്കും. അതേസമയം, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍ മൂന്നു പേരും ദേശീയ ടീമിനായി ഇനിയും കളിച്ചിട്ടില്ലാത്തവരാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

വിദേശികള്‍- ആന്ദെ റസ്സല്‍, സുനില്‍ നരെയ്ന്‍, ക്രിസ് ഗ്രീന്‍
ഇന്ത്യക്കാര്‍- നിതീഷ് റാണ

വളരെ കുറച്ച് ഓള്‍റൗണ്ടര്‍മാരുള്ള ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. മൂന്നു വിദേശികളും ഒരു ഇന്ത്യന്‍ താരവുമടക്കം നാലു പേര്‍ മാത്രമേ കെകെആര്‍ നിരയിലുള്ളൂ. ഇവരില്‍ വിന്‍ഡീസ് ജോടികളായ റസ്സലും നരെയ്‌നും കെകെആറിന്റെ മാച്ച് വിന്നര്‍മാരാണ്.
ഏക ഇന്ത്യന്‍ സാന്നിധ്യമായ നിതീഷ് റാണയ്ക്കു വലിയ റോളായിരിക്കും ഈ സീസണിലുണ്ടാവുക. മുന്‍ സീസണുകൡ ടീമിനായി ചില മികച്ച പ്രകടനങ്ങള്‍ റാണ കാഴ്ചവച്ചിട്ടുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിദേശികള്‍- ക്രിസ് മോറിസ്, ഇസുരു ഉദാന, മോയിന്‍ അലി.
ഇന്ത്യക്കാര്‍-ശിവം ദുബെ, പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍

വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കന്നി ഐപിഎല്‍ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഈ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ അവര്‍ വാങ്ങിയത്. മോറിസിന്റെ വരവോടെ ആര്‍സിബിയുടെ വിദേശ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍ മൂന്നു പേര്‍ വീതമായി ഉയരുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ താരങ്ങളായ ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും ആര്‍സിബിക്കുവേണ്ടി കൂടുതല്‍ മല്‍സരങ്ങളിലും കളിക്കുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

വിദേശികള്‍- മുഹമ്മദ് നബി, മിച്ചെല്‍ മാര്‍ഷ്, ഫാബിയന്‍ അലെന്‍.
ഇന്ത്യക്കാര്‍- വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, സന്ദീപ് ബവനക.

ഏഴു ഓള്‍റൗണ്ടര്‍മാരെ കുത്തിനിറച്ചാണ് മുന്‍ ചാംപ്യന്‍മാരായ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളത്തിലിറങ്ങുക. ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ് ഈ സീസണിലാണ് ഹൈദരാബാദ് ടീമിനൊപ്പം ചേര്‍ന്നത്. ടി20 ഫോര്‍മാറ്റില്‍ 81 മല്‍സരങ്ങളില്‍ നിന്നും 45 വിക്കറ്റുകളെടുത്ത താരമാണ് മാര്‍ഷ്.
ഇന്ത്യന്‍ താരങ്ങളില്‍ വിജയ് ശങ്കറായിരിക്കും ഹൈദരാബാദിന് ഏറ്റവുമധികം പ്രതീക്ഷയുള്ള ഓള്‍റൗണ്ടര്‍. ഈ സീസണില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ മടങ്ങിയെത്തുകയെന്ന ലക്ഷ്യം കൂടി ശങ്കറിനുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

വിദേശികള്‍- ക്രിസ് വോക്‌സ്, കീമോ പോള്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്.
ഇന്ത്യക്കാര്‍- അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ലളിത് യാദവ്.

വളരെ ശക്തമായ ടീമുമായാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുതിയ സീസണില്‍ പോരിനിറങ്ങുക. ഐപിഎല്ലില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളതെങ്കിലും ഇംഗ്ലീഷ് താരം ക്രിസ് വോക്‌സിനെ ഡല്‍ഹി പുതുതായി ടീമിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്ണിസും ഈ സീസണില്‍ ഡല്‍ഹിലിയെത്തിയ താരമാണ്.
ഇന്ത്യന്‍ താരങ്ങളിലേക്കു വരികയാണെങ്കില്‍ അക്ഷര്‍ പട്ടേലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഹര്‍ഷല്‍ പട്ടേലുമാണ് ഡല്‍ഹിയുടെ പ്രധാന പ്രതീക്ഷകള്‍.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

വിദേശികള്‍- ബെന്‍ സ്‌റ്റോക്‌സ്
ഇന്ത്യക്കാര്‍- റിയാന്‍ പരാഗ്, മഹിപാല്‍ ലൊംറോര്‍, ഷഷാങ്ക് സിങ്, രാഹുല്‍ ടെവാട്ടിയ

കഴിഞ്ഞ ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമായിരുന്നു പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവച്ചത്. ഓള്‍റൗണ്ടര്‍മാരെന്ന നിരയില്‍ അവര്‍ക്ക് ആശ്രയിക്കാവുന്ന കൂടുതല്‍ താരങ്ങളില്ല. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് അവരുടെ തുറുപ്പുചീട്ട്. എന്നാല്‍ സ്റ്റോക്‌സിന് മികച്ചൊരു ബാക്കപ്പില്ലെന്നത് രാജസ്ഥാന്റെ പ്രധാന വീക്ക്‌നെസാണ്.

Story first published: Tuesday, August 25, 2020, 15:15 [IST]
Other articles published on Aug 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+