
അതിനു ശേഷം ഇന്ത്യന്‍ ടീം ബ്രിട്ടനിലേക്കു പറക്കും. അയര്‍ലാന്‍ഡുമായി രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ തുടര്‍ന്നു കൡക്കുക. ഇതിനിടെ തന്നെ ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റും ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം ടെസ്റ്റ് ടീമിന്റെ ഭാഗമായിരിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം ടെസ്റ്റ് സംഘത്തിലുണ്ടാവും. അതുകൊണ്ടു തന്നെ ടി20 പരമ്പരയില്‍ യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പരീക്ഷണ ടീമിനെയായിരിക്കും ഇന്ത്യ ഇറക്കുക. ഐറിഷ് ടീമുമായി ഏറ്റുമുട്ടുന്ന ഇന്ത്യയുടെ 18 അംഗ സാധ്യതാ ടീമില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

റുതുരാജ്, ഇഷാന്‍, പൃഥ്വി
ഐപിഎല്ലിന്റെ ഈ സീസണില്‍ കഴിഞ്ഞ തവണത്തെ ഫോം ആവര്‍ത്തിക്കാനായിട്ടില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം റുതുരാജ് ഗെയ്ക്വാദ് ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത. നേരത്തേ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരകളില്‍ റുതുരാജ് ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കു വേണ്ടി മൂന്നു ടി20കള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടിയത് 39 റണ്‍സുമാണ്.

റുതുരാജിനെപ്പോലെ മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനും അത്ര മികച്ച പ്രകടനമല്ല ഐപിഎല്ലില്‍ നടത്തുന്നത്. എങ്കിലും ഇന്ത്യന്‍ ടി20 ടീമില്‍ താരമുണ്ടാവുക തന്നെ ചെയ്യും. റിഷഭിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറും ഇഷാന്‍ തന്നെയാവാനാണ് സാധ്യത. ഇന്ത്യക്കു വേണ്ടി ടി20യില്‍ 32.11 ശരാശരിയില്‍ 289 റണ്‍സ് താരം നേടിയിട്ടുണ്ട്. സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് ഇഷാന്റെ പ്രധാന വീക്ക്‌നെസ്.

ഒരിടവേളയ്ക്കു ശേഷം വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വ ഷായെയും അയര്‍ലാന്‍ഡിനെതിരേ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇഷാന് സ്ഥാനമുറപ്പായതിനാല്‍ ഓപ്പണിങ് സ്ഥാനത്തേക്കു റുതുരാജും പൃഥ്വിയും തമ്മിലായിരിക്കും പ്രധാന മല്‍സരം.

സഞ്ജു, സൂര്യകുമാര്‍
മലയാളി വിക്കറ്റ് കീപ്പര്‍, സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍. ശ്രേയസ് അയ്യര്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ ഇടുള്ളതിനാല്‍ അയര്‍ലാന്‍ഡിനെതിരേ മധ്യനിരയില്‍ സഞ്ജുവിന് നറക്കുക്ക് വീഴാന്‍ സാധ്യത കൂടുതലാണ്. നാലാം നമ്പറില്‍ താരം ഇറങ്ങിയേക്കും.
ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായതില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരിക്കും സഞ്ജുവിനു ലഭിക്കുക. ഐപിഎഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി ഇന്ത്യന്‍ ടീമിലും ഇതാവര്‍ത്തിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ദേശീയ ടീമിനായി 13 ടി20കളില്‍ നിന്നും 174 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

ടി20 ടീമില്‍ സ്ഥാനമുറപ്പുള്ള താരമാണ് സൂര്യകുമാര്‍. മൂന്നാം നമ്പറില്‍ താരം കളിച്ചേക്കും. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന അദ്ദേഹം ടി20യിലെ വളരെ അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യക്കു വേണ്ടി 14 ടി20കള്‍ കളിച്ചു കഴിഞ്ഞ സൂര്യ 351 റണ്‍സെടുത്തിട്ടുണ്ട്.

ഹൂഡ, വെങ്കടേഷ്, ദുബെ, ഹാര്‍ദിക്
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി ദീപക് ഹൂഡയും സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, ശിവം ദുബെ എന്നിവരും ഇന്ത്യന്‍ ടി20 ടീമിലേക്കു വരും. ജഡേജയ്ക്കു പകരമായിരിക്കും ഹൂഡ ടീമിലെത്തുക. ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ഹൂഡ ഇന്ത്യക്കായി കളിച്ചിരുന്നു.

നേരത്തേ ഹാര്‍ദിക്കിന്റെ ബാക്കപ്പായി ഇന്ത്യ പരീക്ഷിച്ച താരമാണ് വെങ്കടേഷ്. മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിന്റെ ഈ സീസണില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും വെങ്കിയെ ഇന്ത്യ തഴയാന്‍ സാധ്യത കുറവാണ്. ദേശീയ ടീമിനായി ഒമ്പതു ടി20കളില്‍ 133 റണ്‍സ് താരം നേടിയിട്ടുണ്ട്. കൂടാതെ അഞ്ചു വിക്കറ്റുകളും വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച ബാറ്റിങാണ് ദുബെ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചേക്കും. ആറു ഇന്നിങ്‌സുകളില്‍ നിന്നും 226 റണ്‍സ് ദുബെ നേടിക്കഴിഞ്ഞു. ചെന്നൈയുടെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെടുമ്പോഴോണ് ദുബെ മകച്ച ഇന്നിങ്‌സുകളുമായി ടീമിന്റെ രക്ഷകനായിരിക്കുന്നത്. നേരത്തേ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരം പിന്നീട് ടീമിനു പുറത്താവുകയായിരുന്നു.

ഫോമും ഫിറ്റ്‌നസും വീണ്ടെടുത്ത ഹാര്‍ദിക് ഉറപ്പായിട്ടും ഇന്ത്യന്‍ ടീമിലുണ്ടാവും. മാത്രമല്ല സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍സിയും ലഭിച്ചേക്കും. ഐപിഎല്ലിന്റെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി തകര്‍പ്പന്‍ പ്രകടനമാണ് ഹാര്‍ദിക് നടത്തിയത്. ക്യാപ്റ്റന്‍സിയിലും താന്‍ മിടുക്കനാണെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞതിനാല്‍ തന്നെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയും ലഭിക്കുമെന്നാണ് സൂചനകള്‍.

കാര്‍ത്തിക്, അക്ഷര്‍, ഉമ്രാന്‍, നടരാജന്‍
ഐപിഎല്ലില്‍ ഫിനിഷറുടെ റോളില്‍ കസറുന്ന വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, പുതുമുഖ പേസര്‍ ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍ എന്നിവരായിരിക്കും ഇന്ത്യന്‍ സംഘത്തിലെ മറ്റുള്ളവര്‍. ആര്‍സിബിക്കായി അവിശ്വസനീയ പ്രകടനമാണ് ഡികെ കാഴ്ചവയ്ക്കുന്നത്. 210 ശരാശരിയില്‍ 210 റണ്‍സാണ് അദ്ദഹം സ്‌കോര്‍ ചെയ്തത്. പുറത്തായത് ഒരു തവണ മാത്രമാണ്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ റോളായിരിക്കും അക്ഷറിന്. ഐപിഎല്ലില്‍ ഡിസിക്കായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഇന്ത്യക്കു വേണ്ടി 15 ടി20കളില്‍ നിന്നും 13 വിക്കറ്റുകള്‍ അക്ഷര്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ തീപ്പൊരി ബൗൡങ് കാഴ്ചവയ്ക്കുന്ന ഉമ്രാന്‍ ഇന്ത്യക്കു വേണ്ടി അയര്‍ലാന്‍ഡില്‍ അരങ്ങേറിയേക്കും. 150 കിമിക്കു മുകളില്‍ പല തവണ ബൗള്‍ ചെയ്തു കഴിഞ്ഞ താരത്തെ ദേശീയ ടീമിലെടുക്കണമന്നു പലരും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടംകൈയന്‍ പേസര്‍ ടി നടരാജന്റെ മടങ്ങിവരവായിരിക്കും അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഉജ്ജ്വല ബൗളിങാണ് നട്ടു കാഴ്ചവയ്്ക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് നേടിക്കഴിഞ്ഞു. ഇന്ത്യക്കു വേണ്ടി നാലു ടി20കളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ നടരാജന്‍ വീഴ്ത്തിയിട്ടുണ്ട്.

ഹര്‍ഷല്‍, ആവേശ്, ചാഹല്‍, ബിഷ്‌നോയ്
ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, യുസ്വേന്ദ്രേ ചാഹല്‍, രവി ബിഷ്‌നോയ് എന്നിവരായിരിക്കും ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാര്‍. കഴിഞ്ഞ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായ ഹര്‍ഷല്‍ ഈ സീസണിലും മികച്ച ഫോമിലാണ്. ആറു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ആവേശും മികച്ച ബൗളിങാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. 11 വിക്കറ്റുകള്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും താരം വീഴ്ത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ ആവേശ് രണ്ടു വിക്കറ്റുമെടുത്തിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനായി അവിസ്മരണീയ പ്രകടനമാണ് ചാഹല്‍ കാഴ്ചവയ്ക്കുന്നത്. 17 വിക്കറ്റുകളുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് അദ്ദേഹത്തിന്റെ പേരിലാണ്. ഹാട്രിക്കടക്കമാണ് ചാഹല്‍ ഇത്രയും പേരെ പുറത്താക്കിയത്. ചാഹലിന്റെ സ്പിന്‍ ബൗളിങ് പങ്കാളി യുവതാരം ബിഷ്‌നോയ് ആയിരിക്കും. ഇന്ത്യക്കു വേണ്ടി നാലു ടി20കളില്‍ കളിച്ച താരം ഇത്രയും വിക്കറ്റുകളും നേടിയിട്ടുണ്ട്.


Click it and Unblock the Notifications