For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കോ, ദുബെയോ? ആരാണ് ടീമിനു ബെസ്റ്റ്, ഫാന്‍സ് പറയുന്നത് ഇങ്ങനെ, വീഡിയോ

ടീം ഇന്ത്യയുടെ ഒരേയൊരു സീം ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ വിലസിയിരുന്ന ഹാര്‍ദിക് പാണ്ഡ്യക്കു ശക്തമായ വെല്ലുവിളിയാണ് ഇപ്പോള്‍ ശിവം ദുബെ ഉയര്‍ത്തിയിരിക്കുന്നത്. അഫ്ഗാനിസ്താനെതിരേ സമാപിച്ച ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെയാണ് ദുബെ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു ടി20കളിലും അപരാജിത ഫിഫ്റ്റികള്‍ കുറിച്ച അദ്ദേഹം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. മാത്രമല്ല രണ്ടു മല്‍സരങ്ങളിലും ആദ്യമെറിഞ്ഞ ഓവറുകളില്‍ തന്നെ ഓരോ വിക്കറ്റ് വീതം ദുബെ വീഴ്ത്തുകയും ചെയ്തു.

ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ദുബെയെയും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഹാര്‍ദിക്കിനെ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങളും നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ ഏറ്റവും അനുയോജ്യനായ ബാക്കപ്പ് ദുബെയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

HARDIK PANDYA

ഹാര്‍ദിക്, ദുബെ ഇവരില്‍ ആരാണ് ടീമില്‍ കൂടുതല്‍ സ്ഥാനം അര്‍ഹിക്കുന്നത് എന്നതിനെക്കുറിച്ച് ആരാധകര്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. ക്രിക്കറ്റ് ഡോട്ട് കോം പങ്കുവച്ച വീഡിയോയിലാണ് ആരാണ് ബെസ്‌റ്റെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ആരാധകരില്‍ ഒരു വിഭാഗം ദുബെ ടീമില്‍ വേണമെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം ഹാര്‍ദിക്കിനെ പിന്തുണയ്ക്കുന്നവരാണ്. ഹാര്‍ദിക് പാണ്ഡ്യയെ ഞങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ആഗ്രഹിക്കുന്നില്ല. ശിവം ദുബെയാണ് ബെസ്റ്റ്. ഹാര്‍ദിക്കിനേക്കാള്‍ മെച്ചെപ്പട്ട ഓപ്ഷന്‍ ദുബെയാണെന്നും ആരാധകര്‍ പറയുന്നു.

ഹാര്‍ദിക്, ദുബെ ഇവരില്‍ ആര് വേണമെന്നു ആരാധകര്‍ പറയുന്ന വീഡിയോ കാണാം

ശിവം ദുബെയെല്ല, ഹാര്‍ദിക് പാണ്യയാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടത്. കാരണം ഹാര്‍ദിക് കുറച്ചുകൂടി മെച്ചപ്പെട്ട ബൗളറാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ഹാര്‍ദിക് പാണ്ഡ്യ അസാധാരണ പ്ലെയറാണ്. പക്ഷെ അദ്ദേഹം എല്ലായ്‌പ്പോഴും പുറത്തു നില്‍ക്കുന്നയാളുമാണ്. അതുകൊണ്ടു തന്നെ ശിവം ദുബെയെ ടീമിലെടുക്കണമെന്നും ആരാധകര്‍ പറയുന്നു. ശിവം ദുബെ മതി. കാരണം അദ്ദേഹം വമ്പന്‍ ഷോട്ടുകളടിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹമെന്നായിരുന്നു ഒരു പ്രതികരണം.

ഹാര്‍ദിക് പാണ്ഡ്യ അടുത്തിടെയായി അത്ര നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. രണ്ടു മല്‍സരങ്ങള്‍ കഴിയുമ്പോഴേക്കും അദ്ദേഹത്തിനു എല്ലായ്‌പ്പോഴും പരിക്കേല്‍ക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ പാടില്ല. ശിവം ദുബെയാണ് സ്ഥാനമര്‍ഹിക്കുന്നതെന്നും ഒരു ആരാധകന്‍ പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള ലീഗ് മല്‍സരത്തിലാണ് ഹാര്‍ദിക്കിനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. അന്നു ബൗളിങിനു ശേഷം റണ്ണപ്പിനിടെ ഷോട്ട് തടയാന്‍ കാല്‍ കൊണ്ട് ശ്രമിക്കവെ അദ്ദേഹം അടിതെറ്റി വീഴുകയായിരുന്നു.

SHIVAM DUBE

കണംകാലിനു പരിക്കേറ്റ ഹാര്‍ദിക് പിന്നീട് മല്‍സരം പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിടുകയും ചെയ്തു. അവസാന ലീഗ് മല്‍സരങ്ങളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും പരിക്കില്‍ നിന്നും മോചിതനാവാന്‍ കഴിയാതെ വന്നതോടെ ലോകകപ്പില്‍ നിന്നും പിന്‍മാറുകയായിരുന്നു.

അതിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ ഹാര്‍ദിക്കിനു നഷ്ടമാവുകയും ചെയ്തു. അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലും അദ്ദേഹം കളിച്ചില്ല. ഫിറ്റ്‌നസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഹാര്‍ദിക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചുകൊണ്ട് കളിക്കളത്തിലേക്കു തിരികെ വന്നേക്കുമെന്നാണ് വിവരം. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകപ്പിലായിരിക്കും അദ്ദേഹത്തെ ദേശീയ ടീമിനോടൊപ്പം ഇനി കാണാനാവുക.

ഹാര്‍ദിക്കിന്റെയും ദുബെയുടെയും ടി20 കരിയറെടുത്താല്‍ ഹാര്‍ദിക് 92 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 25.43 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളടക്കം 1348 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 139.83 ആണ്. ദുബെയാവട്ടെ 21 ടി20കളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 39.43 ശരാശരിയില്‍ 145.26 സ്‌ട്രൈക്ക് റേറ്റില്‍ 276 റണ്‍സും നേടി. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഹാര്‍ദിക് ടി20യില്‍ 73 വിക്കറ്റുകളെടുത്തപ്പോള്‍ ദുബെ നേടിയത് എട്ടു വിക്കറ്റുകളാണ്.

Story first published: Wednesday, January 24, 2024, 7:00 [IST]
Other articles published on Jan 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+