For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിന്റെ അഹങ്കാരത്തിന് പണി വരുന്നു! വൈസ് ക്യാപ്റ്റന്‍സി തെറിക്കും? പകരം ബുംറ

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ അടുത്ത ക്യാപ്റ്റനാവുകയെന്ന ഹാര്‍ദിക് പാണ്ഡ്യയുടെ മോഹങ്ങള്‍ക്കു അപ്രതീക്ഷിത തിരിച്ചടി ലഭിച്ചേക്കും. നിലവില്‍ ടീം ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം രോഹിത് ഈ ഫോര്‍മാറ്റില്‍ കളിക്കുന്നില്ലെങ്കിലും ഹാര്‍ദിക്കിനു സ്ഥിരം ക്യാപ്റ്റന്‍സി ഇന്ത്യ നല്‍കിയിട്ടില്ല. ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റന്റെ റോളാണ് ഹാര്‍ദിക്കിനുള്ളത്.

രോഹിത്തിനു ശേഷം അടുത്ത സ്ഥിരം ക്യാപ്റ്റന്‍ താന്‍ തന്നെയാവുമെന്ന് അദ്ദേഹം ഉറപ്പിച്ചിരിക്കെയാണ് ബിസിസിഐയുടെ സര്‍പ്രൈസ് നീക്കം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അതിനു ശേഷമുള്ള ലോകകപ്പിലുമെല്ലാം ബുംറയ്ക്കു വൈസ് ക്യാപ്റ്റന്‍സി ലഭിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

JASPRIT BUMRAH

അങ്ങനെ സംഭവിച്ചാല്‍ അതു ഹാര്‍ദിക്കിനെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയായിരിക്കും. അദ്ദേഹത്തിനു പകരം ബുംറ ഭാവിയില്‍ സ്ഥിരം നായകനാവാനുള്ള സാധ്യത കൂടിയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഹാര്‍ദിക്കിന്റെ മനോഭാവവും ധാര്‍ഷ്ട്യവുമെല്ലാം ബിസിസിഐയില്‍ പലര്‍ക്കും അത്ര രസിക്കുന്നില്ലെന്നാണ് സൂചനകള്‍.

ക്യാപ്റ്റന്‍സി ലഭിച്ചതിനു ശേഷം പലപ്പോഴും ടീമില്‍ തന്റെ റോളിനു അമിത പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് അദ്ദേഹം സ്വീകരിക്കാറുള്ളതെന്നു കാണാം. പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലുള്ളപ്പോഴും അവരേക്കാള്‍ മുമ്പ് ഹാര്‍ദിക് ബൗള്‍ ചെയ്യാന്‍ സ്വയം മുന്നോട്ടുവരുന്നത് പതിവു കാഴ്ചയാണ്. ഈ കാരണത്താല്‍ പവര്‍പ്ലേയില്‍ പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളും ഇന്ത്യക്കു ലഭിക്കാറില്ല.

മാത്രമല്ല ടീമിലെ മുന്‍നിര ബൗളര്‍മാരുടെ ക്വാട്ട പൂര്‍ത്തിയാക്കാതെ സ്വന്തം ക്വാട്ട ഹാര്‍ദിക് പൂര്‍ത്തിയാക്കുന്നതും പല തവണ കണ്ടിട്ടുള്ളതാണ്. മുന്‍ മല്‍സരങ്ങളില്‍ യുസ്വേന്ദ്ര ചഹലുള്‍പ്പെടെ ചില പ്രധാനപ്പെട്ട ബൗളര്‍മാര്‍ക്കു ക്വാട്ട തികയ്ക്കാന്‍ അദ്ദേഹം അവസരം നല്‍കിയിരുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ ഒരു മല്‍സരത്തില്‍ യുവതാരം തിലക് വര്‍മയ്ക്കു ഫിഫ്റ്റി നിഷേധിച്ചതിന്റെ പേരിലും ഹാര്‍ദിക് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നോണ്‍ സ്ട്രൈക്കറായ തിലക് 49 റണ്‍സില്‍ നില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സിംഗിളെടുത്ത് തിലകിനു സ്‌ട്രൈക്ക് നല്‍കി ഫിഫ്റ്റിക്കായി അവസരം നല്‍കുന്നതിനു പകരം ഹാര്‍ദിക് സിക്‌സറടിച്ച് ടീമിന്റെ വിജയറണ്‍സ് കുറിക്കുകയായിരുന്നു.

HARDIK PANDYA

കൂടാതെ ക്യാപ്റ്റനായതിനു ശേഷം ഹാര്‍ദിക്കിന്റെ പ്രകടനത്തിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ബാറ്റിങില്‍ ഫിനിഷറുടെ റോള്‍ ഉപേക്ഷിച്ച് സ്വയം മുന്‍നിരയിലേക്കു തന്നെ പ്രൊമോട്ട് ചെയ്ത അദ്ദേഹം ആങ്കറുടെ റോളിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെ മികച്ചൊരു ഫിനിഷറുടെ അഭാവവും ഇന്ത്യന്‍ ടീമില്‍ പ്രകടമാണ്.

അതേസമയം, ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായ ബുംറ ടീമിനകത്തും പുറത്തും വലിയ മതിപ്പുളള താരമണ്. അയര്‍ലാന്‍ഡിനെതിരേ നടന്ന ആദ്യ ടി20യില്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. വളരെ മികച്ച രീതിയില്‍ ടീമിനെ നയിച്ച ബുംറ ജയത്തോടെ തുടങ്ങുകയും പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ഒരു ടെസ്റ്റിലും അദ്ദേഹം ക്യാപ്റ്റനായിട്ടുണ്ട്.

നേതൃത്വത്തിന്റെ കാര്യത്തില്‍ സീനിയോറിറ്റി നോക്കുകയാണെങ്കില്‍ ഹാര്‍ദിക്കിനും മുകളിലാണ് ബുംറയുടെ സ്ഥാനം. 2022ല്‍ ടെസ്റ്റില്‍ ടീമിനെ നയിച്ചയാളാണ് അദ്ദേഹം. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ വൈസ് ക്യാപ്റ്റനുമായിരുന്നു ബുംറ.

ഹാര്‍ദിക്കിനേക്കാള്‍ മുമ്പ് വൈസ് ക്യാപ്റ്റന്‍സി അദ്ദേഹത്തിനു ലഭിച്ചിരുന്നതായി ഇതില്‍ നിന്നും വ്യക്തമാണ്. ഏഷ്യാ കപ്പിലും ലോകകപ്പിലും രോഹിത്തിന്റെ അസിസ്റ്റന്റായി ബുംറയെ തിരഞ്ഞടുക്കുകയാണെങ്കില്‍ ആശ്ചര്യപ്പെടേണ്ടതില്ല. അയര്‍ലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ റുതുരാജ് ഗെയ്ക്വാദിനു പകരം ബുംറയ്ക്കു ക്യാപ്റ്റന്‍സി ലഭിക്കാനും കാരണമുണ്ടെന്നു ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

Story first published: Sunday, August 20, 2023, 9:07 [IST]
Other articles published on Aug 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+