Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒന്നും തെളിയിക്കാനില്ല', വിമര്‍ശിച്ച മൈക്കല്‍ വോണിന് ഹര്‍ദിക്കിന്റെ മാസ് മറുപടി

1

വെല്ലിങ്ടണ്‍: ടി20 ലോകകപ്പ് സെമിയിലെ തോല്‍വി മറന്ന് പുതിയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരേ മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടി20 പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയും ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യയെ നയിക്കുന്നത്. ടി20 ലോകകപ്പിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് തകര്‍പ്പന്‍ പ്രകടനം തന്നെ ന്യൂസീലന്‍ഡില്‍ കാഴ്ചവെക്കേണ്ടതായുണ്ട്.

ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പല പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ കോളത്തില്‍ ഇന്ത്യയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ.

വോണിന്റെ വിമര്‍ശനം ഇങ്ങനെ

വോണിന്റെ വിമര്‍ശനം ഇങ്ങനെ

വെള്ള ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്ന് ഇന്ത്യയാണ്. ഇത്രയും മികച്ച താരങ്ങളുണ്ടായിട്ടും അവര്‍ ടി20 ലോകകപ്പില്‍ കളിക്കുന്നത് എങ്ങനെയാണെന്ന് നോക്കുക. മികച്ച താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയില്ല. ഇനിയെങ്കിലും മികച്ച മാറ്റത്തിന് തയ്യാറാവണം. എന്തുകൊണ്ടാണ് എതിര്‍ ബൗളര്‍മാര്‍ക്ക് ആദ്യ അഞ്ചോവര്‍ വിശ്രമിക്കാനായി ഇന്ത്യ നല്‍കുന്നത്'- വോണ്‍ കുറിച്ചു. പവര്‍പ്ലേയിലെ ഇന്ത്യയുടെ മോശം ബാറ്റിങ്ങിനെ ഉന്നം വെച്ചാണ് വോണിന്റെ പ്രതികരണം.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

ഹര്‍ദിക്കിന്റെ മറുപടി

ഹര്‍ദിക്കിന്റെ മറുപടി

ടി20 ലോകകപ്പ് സെമിയില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് പറയുന്നില്ല. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാവും. അതിനെ ബഹുമാനിക്കുന്നു. ഓരോ ആളുകള്‍ക്കും ഓരോ തരം അഭിപ്രായമാണുള്ളത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ഒന്നും ഇനി തെളിയിക്കേണ്ടതായി ഉണ്ടെന്ന് കരുതുന്നില്ല. ഇതൊരു കായിക ഇനമാണ്. മികച്ച ഫലം ലഭിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ ചിലപ്പോള്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചേക്കില്ല. ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ട്. അത് മെച്ചപ്പെടുത്തി മുന്നോട്ട് പോകും- ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ന്യൂസീലന്‍ഡില്‍ മികവ് കാട്ടാനാവും

ന്യൂസീലന്‍ഡില്‍ മികവ് കാട്ടാനാവും

ലോകകപ്പ് സെമിയില്‍ പ്രതീക്ഷക്കൊത്ത് ഞങ്ങള്‍ക്ക് ഉയരാനായില്ല. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയില്‍ പ്രതീക്ഷയുണ്ട്. ഇന്ത്യക്കൊപ്പം അനുഭവസമ്പന്നരായ താരങ്ങളാണുള്ളത്. ഇവരെല്ലാം കളിച്ച് മികവ് തെളിയിച്ചവരാണ്. പുതിയൊരു തുടക്കമാണ് ലക്ഷ്യം. പുതിയ നിരയും പുതിയ ലക്ഷ്യവുമായി ഇറങ്ങുമ്പോള്‍ വലിയ ആവേശമാണുള്ളത്- ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് 2 ലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യ സെമിയില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് തോറ്റത്.

ഹര്‍ദിക് സ്ഥിരം നായകനായേക്കും

ഹര്‍ദിക് സ്ഥിരം നായകനായേക്കും

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകനായി ഹര്‍ദിക് പാണ്ഡ്യ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഏകദിനത്തിലും ടി20യിലും രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുമ്പോള്‍ ടി20യില്‍ ഹര്‍ദിക്കിനെ നായകനാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് വിവരം. കന്നി സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ ഹര്‍ദിക്കില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

2023ലെ ഏകദിന ലോകകപ്പിനായി മുന്നൊരുക്കം

2023ലെ ഏകദിന ലോകകപ്പിനായി മുന്നൊരുക്കം

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല. ഇതിന്റെ ക്ഷീണം മാറ്റാന്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത് 2023ലെ ഏകദിന ലോകകപ്പാണ്. ഏകദിനത്തില്‍ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. എന്നാല്‍ കൃത്യമായ പദ്ധതികളോടെ ഇന്ത്യ മുന്നോട്ട് പോകേണ്ടതായുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതായുണ്ട്.

Story first published: Wednesday, November 16, 2022, 17:12 [IST]
Other articles published on Nov 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+