Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു മൂന്നാമന്‍, സീനിയേഴ്‌സ് പുറത്ത്, ഇന്ത്യയുടെ ബെസ്റ്റ് യൂത്ത് ടി20 11

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ടീമില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. നിലവില്‍ ടീമിനെ പ്രമുഖ താരങ്ങളെല്ലാം പുറത്താക്കി പുതിയൊരു യുവനിരയെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. 2007ലെ ടി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തുമ്പോള്‍ ടീമിലുണ്ടായിരുന്നത് കൂടുതലും യുവാക്കളായിരുന്നു. ഇപ്പോള്‍ 2022ലേക്ക് എത്തിനില്‍ക്കുമ്പോഴും ഇന്ത്യ ആവിശ്യപ്പെടുന്നത് യുവതാരനിരയെയാണെന്ന് പറയാം.

ഇത്തവണത്തെ ടി20 ലോകകപ്പിനായുള്ള ടീമിനെ ഇതിനോടകം ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലിയടക്കം സീനിയേഴ്‌സിന്റെ വലിയ നിരയെ കാണാനാവും. ഇന്ത്യയുടെ ടി20 ടീമിലെ സീനിയേഴ്‌സിനെയെല്ലാം പുറത്താക്കി യുവതാരങ്ങളെ ടീമിലെത്തിച്ച് ഒരു വലിയ അഴിച്ചുപണിയാണ് നടത്തേണ്ടത്. ഇന്ത്യക്ക് യുവാക്കളെ പരിഗണിച്ച് സൃഷ്ടിക്കാനാവുന്ന ബെസ്റ്റ് യൂത്ത് 11 ഇതാ.

1


ഓപ്പണിങ്ങില്‍ പരിഗണിക്കാവുന്നത് പൃഥ്വി ഷായേയും യശ്വസി ജയ്‌സ്വാളിനെയുമാണ്. രണ്ട് പേരും യുവതാരങ്ങളാണ്. പൃഥ്വി ഷാ വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള താരമാണ്. വലം കൈയന്‍ താരം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനായാണ് വരവറിയിച്ചത്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്താന്‍ പൃഥ്വിക്ക് സാധിക്കുന്നുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാളും കടന്നാക്രമിക്കുന്ന താരമാണ്.

ഇടത് വലത് ഓപ്പണിങ് കൂട്ടുകെട്ട് കൊണ്ടുവരാനും ഇവരിലൂടെ സാധിക്കും. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കാം. വിരാട് കോലിയുടെ അഭാവം നികത്താന്‍ കഴിവുള്ള താരമാണ് ശുബ്മാന്‍ ഗില്‍. ഇതിനോടകം ഐപിഎല്ലിലൂടെ തന്റെ മികവ് തെളിയിക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഓപ്പണറെന്ന നിലയിലും മൂന്നാം നമ്പറിലും താരത്തിന് മികവ് കാട്ടാനാവും.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

2

നാലാം നമ്പറില്‍ സഞ്ജു സാംസണ്‍ എത്തണം. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാം. അവസാന അഞ്ച് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്.

ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ എത്തണം. ധോണി ചെയ്തിരുന്നതുപോലെ ഇന്ത്യയുടെ ഫിനിഷറാവാന്‍ ഹര്‍ദിക്കിനാവും. സമ്മര്‍ദ്ദത്തില്‍ അകപ്പെടാതെ കളിക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യക്ക് നേട്ടം സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിയും. സമീപകാലത്തായി പക്വതയോടെ കളിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്.

3

ഏഴാം നമ്പറില്‍ ഇന്ത്യക്ക് ദീപക് ചഹാറിനെ പരിഗണിക്കാം. ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ദീപക് ചഹാര്‍. എട്ടാം നമ്പറില്‍ ജസ്പ്രീത് ബുംറ തുടരണം. സീനിയര്‍ താരമാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ബുംറക്ക് കഴിവുണ്ട്. ഇപ്പോഴും ടി20യിലെ മികച്ച ബൗളര്‍മാരിലൊരാളായി ബുംറ തുടരുന്നു.

4

ഒമ്പതാമനായി മൊഹ്‌സിന്‍ ഖാനെ ഇന്ത്യ പരിഗണിക്കണം. ഇടം കൈയന്‍ പേസര്‍ ഐപിഎല്ലിലൂടെ ഇതിനോടകം തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്ന താരം വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ന്യൂബോളില്‍ ഇന്ത്യക്ക് കരുത്ത് പകരുന്ന താരമാണ് മൊഹ്‌സിന്‍. 10ാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ പരിഗണിക്കാം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും താരം തിളങ്ങുന്നു. 11ാമനായി ഇന്ത്യക്ക് പരിഗണിക്കാനാവുന്ന താരം രവി ബിഷ്‌നോയിയെയാണ്. ഇന്ത്യ ടി20യില്‍ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ബിഷ്‌നോയ്.

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

5

ബെസ്റ്റ് ടി20 യൂത്ത് 11: പൃഥ്വി ഷാ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, മൊഹ്‌സിന്‍ ഖാന്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്.

Story first published: Thursday, September 22, 2022, 14:14 [IST]
Other articles published on Sep 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+