Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഏറ്റവും വലിയ നേട്ടം അവന്‍ തന്നെ- ഏകദിനത്തില്‍ ഇന്ത്യയുടെ പോസിറ്റീവുകള്‍ ചോപ്ര പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 1-2നു കൈവിട്ടിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും 50ന് മുകളില്‍ റണ്‍സ് മാര്‍ജിനില്‍ പരാജയപ്പെട്ട ഇന്ത്യ അവസാന ഏകദിനം ജയിച്ച് മാനം കാക്കുകയായിരുന്നു. ബുധനാഴ്ച കാന്‍ബെറയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയാണ് ഇന്ത്യ വൈറ്റ് വാഷ് ഒഴിവാക്കിയത്. ഏകദിനത്തില്‍ തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം ഇന്ത്യ നേടിയ വിജയം കൂടിയായിരുന്നു ഇത്.

പരമ്പര നഷ്ടമായെങ്കിലും ചില താരങ്ങളുടെ പ്രകടനം ടീം ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പരയിലെ പോസിറ്റീവായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇത്.

ഹാര്‍ദിക് ഏറ്റവു വലിയ പോസിറ്റീവ്

ഹാര്‍ദിക് ഏറ്റവു വലിയ പോസിറ്റീവ്

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവെന്നു ചോപ്ര അഭിപ്രായപ്പെട്ടു. പരമ്പരയില്‍ ഇന്ത്യയുടെ പോസിറ്റീവുകളില്‍ തലപ്പത്ത് ഹാര്‍ദിക് തന്നെയായിരിക്കും. കാരണം ടീമിലെ ഏതെങ്കിലുമൊരാള്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ അതു ഹാര്‍ദിക്കാണ്.
പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്തതും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതും അദ്ദേഹമാണ്. മാത്രമല്ല ഒരു കളിയില്‍ ബൗള്‍ ചെയ്തപ്പോള്‍ ഹാര്‍ദിക് അതും മോശമാക്കിയില്ലെന്നു ചോപ്ര വിശദമാക്കി.

ജഡേജയും തിളങ്ങി

ജഡേജയും തിളങ്ങി

മറ്റൊരു ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാണ് പരമ്പരയിലെ മറ്റൊരു പോസിറ്റീവെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ജഡേജയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത്രത്തോളമെത്തിയില്ല. വിക്കറ്റ് നേടിയില്ലെങ്കിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ ജഡേജയ്ക്കു കഴിഞ്ഞു. പക്ഷെ ബാറ്റിങില്‍ അദ്ദേഹം ഇതിന്റെ കുറവ് തീര്‍ത്തു. ബാറ്റിങിലെ പ്രകടനമാണ് ജഡേജയെയും ഇന്ത്യയെയും സംബന്ധിച്ച് ഏറ്റവും പോസിറ്റിവായ കാര്യമെന്നും ചോപ്ര വിലയിരുത്തി.

താക്കൂറും നടരാജനും

താക്കൂറും നടരാജനും

ഇന്ത്യ ജയിച്ച മൂന്നാമത്തെ ഏകദിനത്തില്‍ പ്ലെയിങ് ഇലവനിലെത്തിയ പേസര്‍മാരായ ശര്‍ദ്ദുല്‍ താക്കൂറും പുതുമുഖം ടി നടരാജനുമാണ് മറ്റു പോസിറ്റീവുകളെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ശര്‍ദ്ദുല്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കളിച്ചുള്ളൂ, പക്ഷെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര മല്‍സരം കളിച്ച നടരാജനും നന്നായി ബൗള്‍ ചെയ്തു. അതുകൊണ്ടു തന്നെയാണ് രണ്ടു പേരെയും പോസിറ്റീവുകളായി താന്‍ പരിഗണിക്കുന്നതെന്നു ചോപ്ര വ്യക്തമാക്കി.
ശിഖര്‍ ധവാന്‍ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തി. രണ്ടാമത്തെ മല്‍സരത്തില്‍ പക്ഷെ ഇത് ആവര്‍ത്തിക്കാനായില്ല. കൂടുതല്‍ നല്ല പ്രകടനം ധവാനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. സെഞ്ച്വറി നേടാനായില്ലെങ്കിലും വിരാട് കോലിക്കും റണ്‍സ് നേടാന്‍ കഴിഞ്ഞു. മൂന്നാം ഏകദിനത്തില്‍ തന്റെ ആധിപത്യം തെളിയിക്കുന്ന ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഷമിയും രാഹുലും

ഷമിയും രാഹുലും

ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമിയുടേതായിരുന്നു ഏറ്റവും മികച്ച പ്രകടനം. എല്ലാ ബൗളര്‍മാരും തല്ലു വാങ്ങിയെങ്കിലും ഷമിയുടെ ബൗളിങ് കൂടുതല്‍ മികച്ചതായിരുന്നു. ബുംറ അവസാന മല്‍സരത്തില്‍ ഫോമില്‍ തിരിച്ചെത്തിയത് ടി20, ടെസ്റ്റ് പരമ്പരകള്‍ക്കു മുമ്പ് ശുഭസൂചനയാണെന്നും ചോപ്ര പറഞ്ഞു.
അതേസമയം, കെഎല്‍ രാഹുല്‍ മധ്യനിരയിലല്ല മറിച്ച് ബാറ്റിങില്‍ മുന്‍നിരയിലാണ് കളിക്കേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രേയസിനെ സംബന്ധിച്ച് പരമ്പര 50-50 ആയിരുന്നു. അദ്ദേഹത്തിന് അത്ര മികച്ച പരമ്പരയായിരുന്നില്ല ഇതെന്നും ചോപ്ര വിശദമാക്കി.

Story first published: Thursday, December 3, 2020, 14:04 [IST]
Other articles published on Dec 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+