Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കന്‍ പര്യടനം: ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക് മതി! സര്‍പ്രൈസ് നിര്‍ദേശവുമായി മുന്‍ താരം

ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കണമെന്ന് മുന്‍ താരം റീതിന്ദര്‍ സോധി അഭിപ്രായപ്പെട്ടു. ഏകദിന, ടി20 പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യ കളിക്കുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിനുള്ളതെന്നാണ് വിവരം. ഇതേ കാലയളവില്‍ തന്നെ വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ ഐസിസിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും കളിക്കുന്നുണ്ട്. ഇതോടെയാണ് ഇംഗണ്ട് പര്യടനത്തിന്റെ ഭാഗമല്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ലങ്കയിലേക്കു ഇന്ത്യ പറക്കുന്നത്. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളും യുവതാരങ്ങളുമുള്‍പ്പെട്ടതായിരിക്കും ഇന്ത്യന്‍ ടീം.

1

ലങ്കയില്‍ ഇന്ത്യയെ ആരു നയിക്കുമെന്നത് വളരെ താല്‍പ്പര്യമുണര്‍ത്തുന്ന ചോദ്യമാണ്. ഹാര്‍ദിക് പാണ്ഡ്യയെന്നായിരിക്കും എന്റെ മറുപടി. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് നേടിയെടുക്കാന്‍ ഇതു അദ്ദേഹത്തെ സഹായിക്കും. കാരണം വളരെ മികച്ച ക്രിക്കറ്റാണ് ഹാര്‍ദിക് കളിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ഇന്ത്യന്‍ ടീമുകളെ ഇറക്കാന്‍ ഒരുപാട് ഓപ്ഷനുകള്‍ നമുക്കുണ്ടെന്നതാണ് ഏറ്റവും നല്ല കാര്യമെന്നും സോധി വിശദമാക്കി.

ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍കണ്ട് ടെസ്റ്റ് പരമ്പരയുടെ അതേ സമയത്തു തന്നെ നിശ്ചിത ഓവര്‍ പരമ്പരകള്‍ സംഘടിപ്പിച്ച ബിസിസിയെ സോധി അഭിനന്ദിച്ചു. വിരാട് കോലിയും കൂട്ടരും ടെസ്റ്റ് പരമ്പര കളിക്കുകയായിരിക്കും. ഹാര്‍ദിക് പാണ്ഡ്യ, ചഹല്‍ വളര്‍ന്നു വരുന്ന ദേവ്ദത്ത് പടിക്കല്‍, രവി ബിഷ്‌നോയ് എന്നിവര്‍ക്കു ഇതേ സമയത്ത് അവസരം ലഭിക്കുകയും ചെയ്യുന്നു. സൗരവ് ഗാംഗുലിയുടെയും ബിസിസിഐയുടെയും വളരെ മികച്ചൊരു നീക്കമാണിത്. ടി20 ലോകകപ്പിനു മുമ്പ് നല്ല തയ്യാറെടുപ്പായിരിക്കും ലങ്കന്‍ പര്യടനം. കൂടാതെ മികച്ച ടീമിനെ തിരഞ്ഞെടുക്കാനും സഹായിക്കുമെന്നു സോധി കൂട്ടിച്ചേര്‍ത്തു.

2

ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരും ലങ്കന്‍ പര്യടനത്തില്‍ നായകസ്ഥാനത്തേക്കു പരിഗണിക്കാനിടയുള്ള താരങ്ങളാണ്. പരിക്കില്‍ നിന്നും മോചിതനായാല്‍ ശ്രേയസ് അയ്യരെയും ഈ റോളിലേക്കു പരിഗണിച്ചേക്കും. ചേതന്‍ സക്കരിയ, രവി ബിഷ്‌നോയ് എന്നിവരെപ്പോലുള്ള യുവതാരങ്ങള്‍ക്കു ഇന്ത്യക്കു വേണ്ടി അരങ്ങേറാനുള്ള മികച്ച അവസരമായിരിക്കും ലങ്കന്‍ പര്യടനം. സാധാരണയായി നമ്മള്‍ രണ്ട് ഇന്ത്യന്‍ ടീമുകളെ തിരഞ്ഞെടുക്കാറില്ല. യുവതാരങ്ങള്‍ക്കു കുറച്ചു കാലത്തിനു ശേഷം ഇന്ത്യന്‍ ടീമിലെത്താനായിരുന്നു നേരത്തേ സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ രണ്ടു ടീമുകളെ തിരഞ്ഞെടുക്കുന്നതില്‍ വളരെ പെട്ടെന്ന് ദേശീയ ടീമിനായി കളിക്കുകയെന്ന ചിലരുടെ മോഹമാണ് പൂവണിയാന്‍ പോവുന്നതെന്നും സോധി നിരീക്ഷിച്ചു.

Story first published: Tuesday, May 11, 2021, 15:41 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+