
ദിനേഷ് കാര്‍ത്തിക്
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച താരമാണ് ദിനേഷ് കാര്‍ത്തിക്. കരിയര്‍ അവസാനിച്ച് കമന്റേറ്ററായി ജോലി ആരംഭിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ കാര്‍ത്തിക് ഇപ്പോള്‍ ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ റണ്‍സുയര്‍ത്തുന്ന താരം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. റിഷഭ് പന്ത് ബാറ്റിങ്ങില്‍ ഇതേ ഫോം തുടര്‍ന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ലും കാര്‍ത്തിക് ഉള്‍പ്പെട്ടേക്കും. തഴയപ്പെടുകയും എഴുതിത്തള്ളുകയും ചെയ്തവര്‍ക്ക് മുന്നിലൂടെ പോരാട്ടവീര്യം കൊണ്ട് തിരിച്ചെത്തിയ താരമാണ് കാര്‍ത്തിക്.

അര്‍ഷദീപ് സിങ്
ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള നിരയാണ് ഇന്ത്യ. ടീമിന്റെ പരിഗണനയിലുള്ള ടി നടരാജന്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ്. ഓസ്‌ട്രേലിയയില്‍ കളിച്ച് മികവ് കാട്ടാന്‍ നടരാജന് സാധിച്ചിട്ടുണ്ടെങ്കിലും പരിക്ക് മൂലം അദ്ദേഹത്തെ ഇന്ത്യ പരിഗണിച്ചേക്കില്ല. പകരം അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. പഞ്ചാബ് കിങ്‌സിനൊപ്പം ഐപിഎല്ലില്‍ തിളങ്ങിയ താരം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അവസാന ഓവറില്‍ നന്നായി പന്തെറിയാന്‍ കെല്‍പ്പുള്ള അര്‍ഷദീപിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

കുല്‍ദീപ് യാദവ്
പരിക്കേറ്റ് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള കുല്‍ദീപ് യാദവിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയ കുല്‍ദീപിനെ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കില്ല. അനുഭവസമ്പന്നനായ താരം 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് ഐപിഎല്ലില്‍ വീഴ്ത്തിയത്. ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. യുവതാരങ്ങളെ സ്പിന്‍ നിരയിലേക്ക് പരിഗണിച്ച ഇന്ത്യക്ക് 2021ലെ ടി20 ലോകകപ്പില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് തന്നെ കുല്‍ദീപിന്റെ പോരാട്ട വീര്യത്തെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിക്കാതിരിക്കാന്‍ സാധ്യത കുറവാണ്.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞ താരമാണ് ഹര്‍ദിക്. പരിക്കും പന്തെറിയാനുള്ള പ്രയാസവും ഹര്‍ദിക്കിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. എന്നാല്‍ തളരാന്‍ മനസില്ലാതെ പൊരുതിയ ഹര്‍ദിക് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാവുകയും അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാനായ അദ്ദേഹം നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുകയാണ്. അതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക്കാണ് ഇന്ത്യയെ നയിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന താരമാണ് ഹര്‍ദിക്.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ യുസ് വേന്ദ്ര ചഹാലിന് സ്ഥാനം ഉറപ്പ്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ സ്പിന്നറെ 2021ലെ ലോകകപ്പ് ടീമില്‍ നിന്ന് ഇന്ത്യ തഴഞ്ഞിരുന്നു. ഇത് ഇന്ത്യക്ക് തിരിച്ചടിയുമായിരുന്നു. അവസാന ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായി ശക്തമായി തിരിച്ചെത്തിയ ചഹാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും മോശമില്ലാതെ പന്തെറിയുന്നു. അനുഭവസമ്പന്നനായ താരത്തെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications












