പാണ്ഡ്യമാരുടെ ഇന്ത്യ... സഹോദരന്‍മാര്‍ ഒരുമിക്കുന്നത് ഇതാദ്യല്ല, തുടക്കമിട്ടത് 'അമര്‍നാഥ്മാര്‍'
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ വീണ്ടുമൊരു സഹോദര ജോടി കൂടി വരുന്നു. ഹര്‍ദിക് പാണ്ഡ്യയും ജ്യേഷ്ഠനായ ക്രുനാല്‍ പാണ്ഡ്യയുമാണ് ടീം ഇന്ത്യയിലെ പുതിയ ബ്രോസ്. ഇംഗ്ലണ്ടിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ അംഗങ്ങളാണ് ഇരുവരും. ചൊവ്വാഴ്ച നടന്ന ആദ്യ ടി20യില്‍ ഹര്‍ദിക് ഇറങ്ങിയപ്പോള്‍ ക്രുനാലിന പ്ലെയിങ് ഇലവനിലെത്താനായില്ല.
കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ക്രുനാലിനെ ആദ്യമായി ദേശീയ ടീമിലെത്തിച്ചത്. എന്നാല്‍ ഹര്‍ദിക്കാവട്ടെ കുറച്ചു കാലമായി ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാണ്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ക്രുനാലിന് അവസരം ലഭിക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു വേണ്ടി ഒരുമിച്ച് കളിച്ച മൂന്നാമത്തെ സഹോദരന്‍മാരായി പാണ്ഡ്യമാര്‍ മാറും.

പാണ്ഡ്യ ബ്രോസ്
ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച രണ്ടു മിന്നും താരങ്ങളാണ് ഹര്‍ദിക്കും ക്രുനാലും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരുമിച്ച് തന്നെയാണ് ഇരുവരും കളിയാരംഭിച്ചത്. എന്നാല്‍ സീനിയര്‍ ടീമില്‍ ആദ്യമെത്താനുള്ള ഭാഗ്യം ഹര്‍ദിക്കിനായിരുന്നു. ബൗളിങിനൊപ്പം ബാറ്റിളും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഹര്‍ദിക് ടീം ഇന്ത്യയുടെ ഭാഗമാണ്.
അതേസമയം, ഐപിഎല്ലില്‍ തുടര്‍ച്ചയായ സീസണുകളായി മികച്ച ഫോമില്‍ കളിച്ചിട്ടും ദേശീയ ടീമിലേക്കുള്ള ക്രുനാലിന്റെ വരവ് വൈകുകയായിരുന്നു. ഒടുവില്‍ ഇത്തവണ പകരക്കാരനായാണ് ക്രുനാലിന് ദേശീയ ടീമിലേക്കു വിളി വന്നത്.

അമര്‍നാഥ് സഹോദരന്‍മാര്‍
ഇന്ത്യക്കു വേണ്ടി ആദ്യമായി ഒരുമിച്ച് കളിച്ച സഹോദരന്‍മാര്‍ ഇതിഹാസതാരമായ ലാല അമര്‍നാഥിന്റെ മക്കള്‍ കൂടിയായ സുരീന്ദറും മൊഹീന്ദറുമായിരുന്നു. ഇടംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന സുരീന്ദര്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായാണ് തുടങ്ങിയത്. ഇന്ത്യക്കു വേണ്ടടി 10 ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും താരം കളിച്ചിട്ടുണ്ട്.
എന്നാല്‍ കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയത് മൊഹീന്ദറായിരുന്നു. 69 ടെസ്റ്റുകളിലും 85 ഏകദിനങ്ങളിലും അദ്ദേഹം ഇന്ത്യക്കായി ഇറങ്ങി. ടെസ്റ്റില്‍ 11ഉം ഏകദിനത്തില്‍ രണ്ടും സെഞ്ച്വറികള്‍ മൊഹീന്ദര്‍ നേടിയിട്ടുണ്ട്. 1983ല്‍ കപില്‍ ദേവ് നയിച്ച ഇന്ത്യ ആദ്യമായി ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ അമര്‍നാഥും ടീമിലുണ്ടായിരുന്നു.

പഠാന്‍ ബ്രദേഴ്‌സ്
അമര്‍നാഥ് സഹോദരന്‍മാര്‍ക്കു ശേഷം ഇന്ത്യക്കു വേണ്ടി ഒരുമിച്ച് കളിച്ചത് പഠാന്‍ സഹോദരന്‍മാരാണ്. പാണ്ഡ്യ ബ്രോസിലെ ഹര്‍ദിക്കിനെപ്പോലെ പഠാന്‍മാരിലും ആദ്യം ദേശീയ ടീമിലെത്തിയത് ഇളയ സഹോദരനായ ഇര്‍ഫാന്‍ പഠാനായിരുന്നു. പിന്നീടാണ് യൂസുഫ് പഠാനും ടീം ഇന്ത്യയുടെ ഭാഗമായത്. 2007ല്‍ പാകിസ്താനെതിരേയാണ് യൂസുഫ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. വെടിക്കെട്ട് താരം കൂടിയായിരുന്ന യൂസുഫ് ഏകദിനത്തിലും ടി20യിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 2011ല്‍ ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.
അതേസമയം, 2003ലാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇന്ത്യക്കു വേണ്ടി 120 ഏകദിനത്തിലും 29 ടെസ്റ്റുകളിലും താരം കളിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകള്‍ വളരെ നേരത്തേ തന്നെ ഇര്‍ഫാന്റെ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications