For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭാജിയോ, അശ്വിനോ? ആരെ നേരിടുകയാണ് കടുപ്പം- മുന്‍ ഇംഗ്ലണ്ട് താരം ബെല്‍ പറയും

അശ്വിന്റെ പക്കല്‍ കൂടുതല്‍ ട്രിക്കുകളുണ്ടെന്നു ബെല്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയും ഇപ്പോള്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെയും താരതമ്യം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍. രണ്ടു പേര്‍ക്കെതിരേയും കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ഭാജിയും അശ്വിനും അസാധാരണ കഴിവുള്ള ബൗളര്‍മാരാണെന്നും അശ്വിന്റെ പക്കല്‍ കൂടുതല്‍ ട്രിക്കുകളുണ്ടെന്നും ബെല്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല പ്രകടനമാണ് അശ്വിന്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 24 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

ഭാജി കൂടുതല്‍ കടുപ്പം

ഭാജി കൂടുതല്‍ കടുപ്പം

അശ്വിനുമായി താരതമ്യം ചെയ്താല്‍ ഹര്‍ഭജനെ നേരിടുക കൂടുതല്‍ കടുപ്പമാണെന്നു ബെല്‍ പറയുന്നു. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനമാണ് ഭാജി നടത്തിയിരുന്നതെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.
2006, 07, 08, 11 വര്‍ഷങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് ഹര്‍ഭജനായിരുന്നു. 2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അശ്വിനെതിരും ബെല്‍ മുഖാമുഖം വന്നിരുന്നു. ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഹര്‍ഭജന്‍, അശ്വിന്‍ എന്നിവരുമായി ബെല്‍ മാറ്റുരച്ചിട്ടുണ്ട്.

ഡിആര്‍എസ് ഇല്ലാത്തതു കൊണ്ട് എളുപ്പം

ഡിആര്‍എസ് ഇല്ലാത്തതു കൊണ്ട് എളുപ്പം

അക്കാലത്ത് ഡിആര്‍എസ് ഇല്ലാതിരുന്നതിനാല്‍ ഹര്‍ഭജനെ നേരിടുന്നത് കുറച്ച് എളുപ്പമായിരുന്നുവെന്ന് ബെല്‍ വ്യക്തമാക്കി. ഭാജിയുടെ ദൂസരയ്‌ക്കെതിരേ കളിക്കുക ബുദ്ധിമുട്ടായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലായിരുന്നു അദ്ദേഹം കൂടുതല്‍ അപകടകാരി. ഹര്‍ഭജനും അശ്വിനും ഒരുപോലെ വിഷമിപ്പിച്ച ബൗളര്‍മാരായിരുന്നു.
ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയപ്പോള്‍ ഹര്‍ഭജനെതിരേ കൂടുതല്‍ റണ്‍സെടുക്കാന്‍ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. കാരണം അവിടെ ബോളിന് വേഗം കൂടുതലായിരുന്നു. നല്ല ബൗണ്‍സും ഇവിടെയുണ്ടായിരുന്നു, മാത്രമല്ല ബോള്‍ അത്ര ടേണ്‍ ചെയ്യുകയില്ലെന്നു ബെല്‍ വിശദമാക്കി.

അശ്വിന്റെ പക്കല്‍ കൂടുതല്‍ ട്രിക്കുകള്‍

അശ്വിന്റെ പക്കല്‍ കൂടുതല്‍ ട്രിക്കുകള്‍

അശ്വിന്റെ പക്കല്‍ ബൗളിങില്‍ കുറച്ചുകൂടി ട്രിക്കുകളുണ്ട്. തന്റെ ആംഗിളുകള്‍ ടെസ്റ്റില്‍ നന്നായി ഉപയോഗിക്കുന്ന ബൗളറാണ് അദ്ദേഹം. ദൂസര ഉപയോഗിക്കാതെ അശ്വിന്‍ കാണിക്കുന്ന ട്രിക്കുകള്‍ വിസ്മയിപ്പിക്കും. പിറകിലേക്കു നോക്കുമ്പോള്‍ അശ്വിന്‍ കരിയറിന്റെ ആദ്യകാലത്ത് കൂടുതല്‍ മെച്ചപ്പെട്ട ബൗളറായിരുന്നു. എങ്കിലും ഞാന്‍ റണ്‍സെടുക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടിയിട്ടുള്ളത് ഹര്‍ഭജനെതിരേയാണ്. എങ്കിലും രണ്ടു പേരെയും ഞാന്‍ നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.

ഭാജിക്ക് മെച്ചപ്പെട്ട റെക്കോര്‍ഡ്

ഭാജിക്ക് മെച്ചപ്പെട്ട റെക്കോര്‍ഡ്

അശ്വിനെ അപേക്ഷിച്ച് ഹര്‍ഭജന് വിദേശത്ത് കൂടുതല്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഹാട്രിക്കിന് അവകാശി കൂടിയായ അദ്ദേഹം വിദേശത്തു 152 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. എന്നാല്‍ അശ്വിന്‍ വിദേശത്തു ഇതുവരെ നേടിയത് 123 വിക്കറ്റുകളാണ്. ഭാജിയെ അപേക്ഷിച്ച് അശ്വിന്‍ വിദേശത്തു കുറച്ചു ഓവറുകള്‍ മാത്രമേ ബൗള്‍ ചെയ്തിട്ടുള്ളൂ.

Story first published: Wednesday, March 3, 2021, 11:54 [IST]
Other articles published on Mar 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+