കെകെആറിനെതിരേ ചെന്നൈക്ക് ആദ്യ തിരിച്ചടി; സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ കളിക്കില്ല
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ പിന്‍മാറ്റം. കഴുത്തിനേറ്റ നേരിയ പരിക്കും കുടുംബപരമായ കാരണങ്ങളും മൂലമാണ് ഹര്‍ഭജന്‍ കെകെആറിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഹര്‍ഭജന്റെ അഭാവം മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈക്ക് നേരിയ തിരിച്ചടിയാണ്.

ഈ സീസണില്‍ മികച്ച പ്രകടനമാണ് ഭാജി ഇതുവരെ ചെന്നൈക്കു വേണ്ടി കാഴ്ചവച്ചത്. നാല് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തുന്നതോടൊപ്പം റണ്‍സ് വിട്ടുകൊടുക്കുന്നതിലുള്ള പിശുക്കും ചെന്നൈക്ക് പല മല്‍സരങ്ങളിലും വിജയം നേടിക്കൊടുത്തിരുന്നു. തനിക്കേറ്റ നേരിയ പരിക്ക് കൂടാതെ ഭാര്യക്കും കുട്ടിക്കും അസുഖം ബാധിച്ചതാണ് കെകെആറിനെതിരായ മല്‍സരത്തില്‍ നിന്ന് ഭാജി പിന്‍മാറാനുള്ള പ്രധാന കാരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications