Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയില്‍ സമ്മര്‍ദ്ദം, സിഎസ്‌കെ കയറൂരി വിടും! വ്യത്യാസം ഇനിയുമുണ്ട്, ചൂണ്ടിക്കാട്ടി ഭാജി

മുംബൈ: ഐപിഎല്‍ കരിയറില്‍ ശ്രദ്ധയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. തുടര്‍ച്ചയായി 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിഞ്ഞ ഭാജിയുടെ ഇപ്പോഴത്തെ തട്ടകം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഇരുടീമുകള്‍ക്കൊപ്പവും കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഹര്‍ഭജന്‍.

മുംബൈ വളരെ പ്രൊഫഷണലായ ടീമാണ്. അവര്‍ക്കു വേണ്ടി കളിക്കുകയെന്നത് നല്ല രസമാണ്. 10 വര്‍ഷം മുംബൈയ്ക്കായി താന്‍ കളിച്ചു. എന്നാല്‍ മുംബൈയെ അപേക്ഷിച്ച് വളരെ റിലാക്‌സായ കാര്യങ്ങളെ കാണുന്ന ടീമാണ് സിഎസ്‌കെ. ഒരുപാട് ടീം മീറ്റിങ്ങുകളൊന്നും ഇവിടെയില്ല. താരങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സിഎസ്‌കെയില്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു തന്നെ കാര്യമായ സമ്മര്‍ദ്ദവും സിഎസ്‌കെയില്‍ ഇല്ല.

BHAJI

പക്ഷെ മുംബൈയില്‍ അങ്ങനെയല്ല. താരങ്ങള്‍ക്കു സമ്മര്‍ദ്ദം നേരിടേണ്ടിവരും. എല്ലാ മല്‍സരവും ജയിച്ചേ തീരൂവെന്ന തരത്തിലാണ് മുംബൈയുടെ സമീപനം. എന്നാല്‍ സിഎസ്‌കെയില്‍ നേരെ തിരിച്ചാണ്. ഇന്നു മല്‍സരമുണ്ടെന്നു പോലും ചിലപ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇരുടീമുകള്‍ക്കും നല്ലൊരു സംഘമാണ് മുന്നിലും പിന്നിലുമുള്ളത്. ഈ രണ്ടു ടീമുകള്‍ക്കും വേണ്ടി ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഭാജി ഇന്‍സ്റ്റഗ്രാം ലൈവില്‍ രോഹിത് ശര്‍മയോടു പറഞ്ഞു.

ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്ന രീതി സിഎസ്‌കെയില്‍ ഇല്ല. ടൂര്‍ണമെന്റിലുടനീളം റണ്‍സെടുത്താന്‍ പാടുപെട്ടിട്ടും ഷെയ്ന്‍ വാട്‌സനെ ടീമില്‍ നിലനിര്‍ത്തി. പിന്നീട് അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. ടീം വാട്‌സന് മികച്ച പിന്തുണ നല്‍കിക്കൊണ്ടിരുന്നു. എങ്ങനെയാണ് ഒരു താരത്തെ പിന്തുണയ്‌ക്കേണ്ടതെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം വാട്‌സനെപ്പോലൊരു താരം ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ക്രിക്കറ്ററാണെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

വാട്‌സന് സിഎസ്‌കെ നല്‍കിയ അതേ പിന്തുണയാണ് ഇപ്പോള്‍ റിഷഭ് പന്തിന് ഇന്ത്യ നല്‍കേണ്ടതെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പന്തും മാച്ച് വിന്നറാണ്. ഇപ്പോള്‍ അദ്ദേഹത്തിനു വേണ്ടത്ര സ്‌കോര്‍ ചെയ്യാനാവുന്നില്ലെന്നു അറിയാം. പക്ഷെ ഭാവിയില്‍ പന്ത് മികച്ച പ്രകടനം നടത്തുമെന്നു തനിക്കുറപ്പുണ്ടെന്നും ഭാജി പറഞ്ഞു.

Story first published: Friday, April 24, 2020, 17:13 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+