ടെസ്റ്റില്‍ ഇന്ത്യക്ക് എന്തിനു അശ്വിന്‍? തുറന്നടിച്ച് ഭാജി... പകരക്കാരനെ നിര്‍ദേശിച്ചു
മുംബൈ: എംഎസ് ധോണി ടീം ഇന്ത്യയെ നയിച്ചിരുന്ന കാലത്തു മൂന്നു ഫോര്‍മാറ്റിലെയും സ്ഥിരം സാന്നിധ്യമായിരുന്നു സ്പിന്നര്‍ ആര്‍ അശ്വിന്‍. ഉജ്ജ്വല പ്രകടനത്തിലൂടെ അശ്വിന്‍ അക്കാലത്തു ടീമിന്റെ തുറുപ്പുചീട്ടാവുകയും ചെയ്തിരുന്നു. ധോണി നായകസ്ഥാനത്തു നിന്നിറങ്ങിയതോടെ പഴയ പ്രതാപം നഷ്ടമായ അശ്വിന്‍ ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.
ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിയുകയുള്ളൂ. ടെസ്റ്റില്‍ ഇപ്പോഴും ഇന്ത്യയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്ന അശ്വിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്‍ സ്റ്റാര്‍ ഹര്‍ഭജന്‍ സിങ്.

അശ്വിനു പകരം കുല്‍ദീപ്
ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായി അശ്വിനു പകരം യുവ താരം കുല്‍ദീപ് യാദവിനെ ഇറക്കണമെന്നാണ് ഹര്‍ഭജന്‍ ആവശ്യപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. ഇവയില്‍ അശ്വിനു പകരം കുല്‍ദീപ് തീര്‍ച്ചയായും ടീമില്‍ വേണമെന്ന് ഭാജി പറയുന്നു.
ആഗസ്റ്റ് 22നാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര.

നിലവിലെ ഫോം
ടെസ്റ്റിനുള്ള ടീമിലെ സ്പിന്നറെ തിരഞ്ഞെടുക്കുമ്പോള്‍ നിലവിലെ ഫോം കൂടി ഇന്ത്യ പരിഗണിക്കണമെന്ന് ഭാജി നിര്‍ദേശിക്കുന്നു. നിലവിലെ ഫോം നോക്കുമ്പോള്‍ കുല്‍ദീപ് തന്നെയാണ് നമ്പര്‍ വണ്‍ സ്പിന്നര്‍. വിക്കറ്റ് വീഴ്ത്താനുള്ള ശേഷിയും ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കുന്ന പന്തുകളും കുല്‍ദീപിന്റെ മികവിന് തെളിവാണ്. രവീന്ദ്ര ജഡേജയ്ക്കും ടെസ്റ്റില്‍ കളിക്കാന്‍ നല്ല അവസരമാണിത്. അശ്വിന്റെ ഏക പ്ലസ് പോയിന്റ് വിന്‍ഡീസിനെതിരേയുള്ള മുന്‍ റെക്കോര്‍ഡുകളാണെന്നും ഭാജി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ക്രിക്കറ്റില്‍ സജീവം
നിശ്ചിത ഓവറില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് അശ്വിന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിച്ച അദ്ദേഹം അതിനു ശേഷം കൗണ്ടി ക്രിക്കറ്റില്‍ നോട്ടിങ്‌ഷെയറിനു വേണ്ടിയും കളിച്ചിരുന്നു. അവസാനമായി തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും വ്യത്യസ്തയാര്‍ന്ന ബൗളിങിലൂടെ അശ്വിന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോശം പ്രകടനം
കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ അശ്വിനെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. പരിക്കും മോശം ഫോമുമെല്ലാം താരത്തിനു കനത്ത തിരിച്ചടിയായി മാറിയിരുന്നു. അശ്വിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ച കുല്‍ദീപ് ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. മല്‍സരത്തിനുശേഷം അശ്വിനും ജഡേജയ്ക്കു മുകളില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായി കുല്‍ദീപ് മാറിയിരിക്കുന്നുവെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications