'ബൗളിങ് മൂര്‍ച്ച കൂട്ടും, അഞ്ചാം ബൗളറാവണം' — അശ്വിന് ഭീഷണിയാവുമോ വിഹാരി?
ആന്റിഗ്വ: ടെസ്റ്റില്‍ ഇന്ത്യയുടെ അഞ്ചാം ബൗളറാവാന്‍ ഹനുമാ വിഹാരി. ബാറ്റ്‌സ്മാനന്നെ പ്രതിച്ഛായ ശക്തമാണെങ്കിലും ഓഫ് സ്പിന്‍ ബൗളിങ്ങിന് മൂര്‍ച്ച കൂട്ടി ടെസ്റ്റ് ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ഹനുമാ വിഹാരിയുടെ ആലോചന. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ കുറിച്ച 343 റണ്‍സില്‍ 93 റണ്‍സും ഹനുമാ വിഹാരിയുടെ സമര്‍പ്പണമാണ്. ഏഴു റണ്‍സകലെ സെഞ്ചുറി നഷ്ടപ്പെട്ടെങ്കിലും രഹാനെയ്‌ക്കൊപ്പം വിഹാരി നടത്തിയ പങ്കാളിത്തം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന്റെ നെടുംതൂണായി.

ബൗളിങ് മികവ് കൂട്ടണം
ആദ്യ ടെസ്റ്റില്‍ ആറാം ബാറ്റ്‌സ്മാനായാണ് വിഹാരിയെ കോലി ടീമിലെടുത്തത്. വിഹാരിക്കായി രോഹിത്തിനെ കോലി സൈഡ് ബെഞ്ചിലിരുത്തി. കോലിയുടെ തീരുമാനം അക്ഷരംപ്രതി ശരിയാണെന്നു ആദ്യ ടെസ്റ്റില്‍ താരം തെളിയിക്കുകയും ചെയ്തു. ഇനിയിപ്പോള്‍ ബോളിങ്ങും കൂടി ശരിപ്പെട്ടാല്‍ ടെസ്റ്റില്‍ അശ്വിന് ഭീഷണിയായി മാറും വിഹാരി. ബൗളിങ് മികവ് കൂട്ടുന്നതിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്ന് ആദ്യ ടെസ്റ്റ് ജയത്തിന് ശേഷം വിഹാരി സൂചിപ്പിക്കുകയുണ്ടായി.

അഞ്ചാം ബൗളറാവണം
ടീമില്‍ അഞ്ചാം ബൗളാറായി അറിയപ്പെടാനാണ് ആഗ്രഹം. ഇതിനായി കൂടുതല്‍ അധ്വാനിക്കണം. ഓഫ് സ്പിന്‍ ബോളിങ്ങിന് മൂര്‍ച്ച കൂട്ടണം. എങ്കില്‍ മാത്രമേ ടെസ്റ്റില്‍ കൂടുതല്‍ ഓവറുകള്‍ എറിയാന്‍ അവസരം ലഭിക്കുകയുള്ളൂ — ആന്ധ്രാ താരം വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ അശ്വിനെക്കൂടാതെയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങിയത്. ഇഷാന്ത് ശര്‍മ്മ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇന്ത്യന്‍ നായകന്‍ ബൗളിങ് ചുമതല നല്‍കി.

പരിചയസമ്പത്ത്
നേരത്തെ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച പരിചയസമ്പത്തും ആന്റിഗ്വ ടെസ്റ്റില്‍ വിഹാരിയെ തുണച്ചെന്നു വേണം പറയാന്‍. അന്ന് നടന്ന മൂന്നു അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ടു അര്‍ധ സെഞ്ചുറികളും താരം കണ്ടെത്തിയിരുന്നു.
അയാള്‍ ഇത്ര വിഡ്ഢിയോ? ഓസീസ് ക്യാപ്റ്റനെതിരേ തുറന്നടിച്ച് മുന്‍ ഇതിഹാസം, ഇതാണ് കാരണം

ഏതു നമ്പറിലും കളിക്കും
ടീമില്‍ ഏതു റോളിലും വിഹാരിക്ക് കളിക്കാനാവുമെന്നതാണ് കോലിക്ക് ആശ്വാസം. മുന്‍പ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ വാലറ്റത്ത് ഇറങ്ങാനായിരുന്നു വിഹാരിയോട് കോലി ആവശ്യപ്പെട്ടത്. ഇപ്പോള്‍ കരീബിയന്‍ ടെസ്റ്റില്‍ മധ്യനിരയിലും. ഏതു നമ്പറില്‍ കളിക്കാനും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് വിഹാരി തന്നെ പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications