For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുല്‍ദീപിന്റെയും തന്റെയും വിജയം, 50 ശതമാനം ക്രെഡിറ്റ് ധോണിക്കും - ചഹല്‍

പ്രകടനം മെച്ചപ്പെടുത്താന്‍ ധോണി ഏറെ സഹായിച്ചതായി ചഹല്‍

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നയാകന്‍ എംഎസ് ധോണിയെ പുകഴ്ത്തി യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. തന്റെയും ടീമിലെ സ്പിന്‍ പങ്കാളിയായ കുല്‍ദീപ് യാദവിന്റെയും കരിയറില്‍ ധോണിയുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്ന് ചഹല്‍ അഭിപ്രായപ്പെട്ടു. ഇതുവരെ തങ്ങള്‍ കൈവരിച്ച നേട്ടങ്ങളുടെ 50 ശതമാനം ധോണിയാണ് അര്‍ഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് കണക്ടഡെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ സംസാരിക്കവെയാണ് ധോണിയെ ചഹല്‍ പ്രശംസിച്ചത്. നിരവധി മല്‍സരങ്ങളില്‍ ധോണിയുടെ ഉപദേശങ്ങള്‍ വിക്കറ്റെടുക്കാന്‍ കുല്‍ദീപിനെയും തന്നെയും സഹായിച്ചായും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ചഹല്‍.

പകുതി ധോണിക്ക്

കുല്‍ദീപും താനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ അത് 50 ശതമാനം ധോണിക്കു കൂടി അവകാശപ്പെട്ടതാണ്. ശേഷിച്ച 50 ശതമാനത്തില്‍ മാത്രമേ യഥാര്‍ഥത്തില്‍ തങ്ങള്‍ക്കു പങ്കുള്ളൂവെന്നും ചഹല്‍ തുറന്നു പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ താരം ജീന്‍ പോള്‍ ഡുമിനിയെ പുറത്താക്കാന്‍ ഒരിക്കല്‍ ധോണിയുടെ ഉപദേശം തന്നെ സഹായിച്ച കാര്യവും ചഹല്‍ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ താന്‍ ആദ്യത്തെ അഞ്ചു വിക്കറ്റ് കൊയ്ത മല്‍സരം മറക്കാനാവില്ല. അന്നു ഡുമിനി തുടര്‍ച്ചയായി സ്വീപ്പ് ഷോട്ടുകള്‍ കളിക്കുന്നു. നീ സ്റ്റംപ് തന്നെ ലക്ഷ്യമിട്ട് പന്തെറിയൂ, കൂടുതല്‍ വ്യത്യസ്തയ്‌ക്കൊന്നും ശ്രമിക്കരുതെന്നാണ് മഹി ഭായി ഉപദേശിച്ചത്. ഇത് അനുസരിച്ചു. മൂന്നോ, നാലോ ഓവറിനുള്ളില്‍ ഡുമിനിയെ വിക്കറ്റിനു മുന്നില്‍ കുരുക്കാന്‍ ഇതു തന്നെ സഹായിക്കുകയും ചെയ്തതായി ചഹല്‍ വിശദമാക്കി.

ന്യൂസിലാന്‍ഡിനെതിരേയും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാത്രമല്ല പിന്നീടൊരിക്കല്‍ ന്യൂസിലാന്‍ഡിനെതിരായ കളിയില്‍ ടോം ലാതമിനെ പുറത്താക്കാനും ധോണിയുടെ ഉപദേശം തന്നെ സഹായിച്ചതായി ചഹല്‍ വ്യക്തമാക്കി.
ലാതം ഒന്നിനു പിറകെ ഒന്നായി അന്നു തനിക്കെതിരേ സ്വീപ് ഷോട്ട് കളിക്കുന്നു. നീയൊരു മാറ്റവും ബൗളിങില്‍ വരുത്തേണ്ട. സിംഗിളുകള്‍ അവര്‍ നേടിക്കൊള്ളട്ടെയെന്ന് ധോണി ഉപദേശിച്ചു. വൈകാതെ ലാതമിനെ ഔട്ടാക്കാന്‍ തനിക്കായെന്നും ചഹല്‍ പറഞ്ഞു.

ഡിഎര്‍എസ്

കളിയില്‍ ഡിആര്‍എസ് വിളിക്കാന്‍ തങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കിയത് ധോണിയാണെന്നും ചഹല്‍ വെളിപ്പെടുത്തി. ഡിആര്‍എസ് വിളിക്കും മുമ്പ് പന്ത് സ്റ്റംപിലേക്കു തന്നെയാണോ വന്നതെന്ന് മഹി ഭായി ഞങ്ങളോട് ചോദിക്കുമായിരുന്നു. തങ്ങളുടെ മറുപടി അതെയെന്നാണെങ്കില്‍ ഡിആര്‍എസിന്റെ സഹായം തേടാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്യും. ഡിആര്‍എസ് എടുക്കാന്‍ മഹിഭായ് തങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ ബാറ്റ്‌സ്മാന്‍ തീര്‍ച്ചയായും ഔട്ടായിരിക്കും ഇത് ഞങ്ങള്‍ക്കു വലിയ ആത്മവിശ്വാസം നല്‍കിയതായും ചഹല്‍ വിശദമാക്കി.

ധോണിയുടെ സ്റ്റംപിങ്

ധോണിയുടെ ഉപദേശം മാത്രമല്ല വിക്കറ്റിനു പിന്നിലെ മിന്നല്‍ സ്റ്റംപിങുകളും തങ്ങള്‍ക്കു തുണയായിട്ടുണ്ടെന്നു ചഹല്‍ വ്യക്തമാക്കി. ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലറെ പുറത്താക്കിയ സംഭവം ഇതിനൊരു ഉദാഹരണമായി അദ്ദേഹം പറയുന്നു.
2019ല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനം. വളരെ സാധാരണമായ ഒരു പന്താണ് താനെറിഞ്ഞത്. ടെയ്‌ലര്‍ക്കു ഷോട്ട് കളിക്കാനായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലുകള്‍ ഒരല്‍പ്പം മാത്രം ക്രീസില്‍ നിന്നും ഉയര്‍ന്നിരുന്നു. വളരെ ചെറിയൊരു അംശം മാത്രമായിരുന്നു അത്. എന്നാല്‍ മഹി ഭായ് ടെയ്‌ലറെ സ്റ്റംപ് ചെയ്ത് പുറത്താക്കി. അതിനാല്‍ തന്നെ ഈ വിക്കറ്റ് മഹി ഭായിക്കാണ് താന്‍ സമര്‍പ്പിക്കുന്നതെന്ന് ചഹല്‍ പറയുന്നു.

Story first published: Thursday, June 18, 2020, 16:12 [IST]
Other articles published on Jun 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+