Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: പൊരുതിയത് സഞ്ജു മാത്രം... കേരളത്തിന് വീണ്ടും തോല്‍വി

സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിനെ തോല്‍വിയില്‍ നിന്നു രക്ഷിക്കാന്‍ സഞ്ജു സാംസണിനുമായില്ല. ഗുജറാത്തിനോട് 90 റണ്‍സിന്റെ കനത്ത പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ബംഗാളിനോടും കേരളം പരാജയപ്പെട്ടിരുന്നു.

sanju

ഗുജറാത്തിനെതിരേ 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 177 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി. സഞ്ജുവിന്റെ (78) വണ്‍മാന്‍ ഷോയാണ് കേരളത്തിന്റെ തോല്‍വി ഭാരം കുറച്ചത്. നിശ്ചിത ഓവര്‍ മല്‍സരത്തിന്റെ ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു 82 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 78 റണ്‍സുമായി ടോപ്‌സ്‌കോററായത്. ജലജ് സക്‌സേന (29), വിഷ്ണു വിനോദ് (23) എന്നിവരാണ് കേരള നിരയില്‍ 20ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍. നാലു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും മൂന്നു വിക്കറ്റ് വീഴ്ത്തിയ സി ടി ഗജയും ചേര്‍ന്നാണ് കേരളെ വരിഞ്ഞുകെട്ടിയത്.

നേരത്തേ 57 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഗുജറാത്ത് രണ്ടാമിന്നിങ്‌സില്‍ 210ന് പുറത്താവുകയായിരുന്നു. എം സി ജുനേജയുടെയും (53) വാലറ്റത്ത് സി ടി ഗജയുടെ (50*) ഇന്നിങ്‌സുകളാണ് ഗുജറാത്തിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. കേരളത്തിനു വേണ്ടി ബേസില്‍ തമ്പി അഞ്ചു വിക്കറ്റുമായി മിന്നിയപ്പോള്‍ ജലജ് സക്‌സേന മൂന്നു വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ ആദ്യ ഇന്നിങ്സില്‍ 127നു എറിഞ്ഞൊതുക്കിയിരുന്നു. മറുപടിയില്‍ ഗുജറാത്തും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കേരളം തരിപ്പണമായി. വെറും 70 റണ്‍സിനു കേരളം കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. റോബിന്‍ ഉത്തപ്പ (26), പി രാഹുല്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സഞ്ജു സാംസണ്‍ (5), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. നാലു വിക്കറ്റെടുത്ത കലേറിയയും മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലുമാണ് കേരളം ചുരുട്ടിക്കെട്ടിയത്.

Story first published: Friday, December 27, 2019, 13:57 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+