T20 World Cup: ഈ രണ്ട് പേരെ ഇന്ത്യ കൈവിടരുത്, ടീമില്‍ വേണം, നിര്‍ദേശിച്ച് സ്മിത്ത്

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് വരാനിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ തിരഞ്ഞെടുക്കുകയെന്നതാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രധാന തലവേദന. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യ ഇത്തവണത്തെ ലോകകപ്പിലെ ഫേവറേറ്റുകളാണ്.
സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ആരൊക്കെ പ്ലേയിങ് 11ലേക്കെത്തുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പല ആശയക്കുഴപ്പങ്ങളും ഇപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. പല സൂപ്പര്‍ താരങ്ങളെയും പ്ലേയിങ് 11 പുറത്താക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാല്‍ ഇന്ത്യ ആരൊയൊക്കെ ഒഴിവാക്കിയാലും ഈ രണ്ട് പേര്‍ നിര്‍ബന്ധമായും പ്ലേയിങ് 11 വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്.

അത് ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികുമാണെന്നാണ് സ്മിത്ത് പറയുന്നത്. 'ഇനിയും ലോകകപ്പിനായി മാസങ്ങളുണ്ട്. കാര്യങ്ങള്‍ എങ്ങനെ മാറിമറിയുമെന്നത് കണ്ട് തന്നെ അറിയണം. നിരവധി താരങ്ങളെ ഇന്ത്യ ഇതിനോടകം പരീക്ഷിച്ച് കഴിഞ്ഞു. എന്നാല്‍ ഹര്‍ദിക്കും കാര്‍ത്തികും ഇന്ത്യയുടെ പ്ലേയിങ് 11 അഭിവാജ്യ ഘടകമാണെന്നാണ് കരുതുന്നത്.
ഫിനിഷറെന്ന നിലയില്‍ കാര്‍ത്തികിന് അനുഭവസമ്പത്തുണ്ട്. ഹര്‍ദിക്കിന് മധ്യനിരയില്‍ തന്റെ മത്സരത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. മാനസികമായി വളരെയധികം കരുത്തനാണവന്‍. ടീമിന് സംതുലിതാവസ്ഥ നല്‍കുന്ന എക്‌സ് ഫാക്ടറാണവന്‍. ജഡേജയുടെ സാന്നിധ്യം ഇന്ത്യക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് അവസരം നല്‍കുന്നു. കാര്‍ത്തികിനെയും ഹര്‍ദിക്കിനെയും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുന്നത് ചിന്തിക്കാനാവില്ല'- സ്മിത്ത് പറഞ്ഞു.
സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

ഹര്‍ദിക് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാല് മത്സരത്തില്‍ 117 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 153.9 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. അഞ്ച് ഓവറുകള്‍ പന്തെറിഞ്ഞെങ്കിലും ബൗളിങ്ങില്‍ കാര്യമായൊന്നും ചെയ്യാനായില്ല. വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കാര്‍ത്തിക് 92 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 158.6 സ്‌ട്രൈക്കറേറ്റിലായിരുന്നു കാര്‍ത്തികിന്റെ പ്രകടനം.
രണ്ട് പേരും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. പരിക്കേല്‍ക്കാത്ത പക്ഷം രണ്ട് പേരും ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു. കാര്‍ത്തികിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ റിഷഭ് പന്തിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്തേണ്ടതായി വരും. നിലവിലെ റിഷഭിന്റെ മോശം ഫോമില്‍ ഇന്ത്യ ഈ മാറ്റത്തിന് തയ്യാറായാലും അത്ഭുതപ്പെടാനാവില്ല. ഹര്‍ദിക് പാണ്ഡ്യക്ക് പ്ലേയിങ് 11 സ്ഥാനം ഉറപ്പാണ്. ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായ താരങ്ങളിലൊരാളാണ് ഹര്‍ദിക്. രണ്ട് പേരും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്.
സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

ഇന്ത്യയെ സംബന്ധിച്ച് സ്പിന്‍ ബൗളര്‍മാരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ് വേന്ദ്ര ചഹലിനൊപ്പം കുല്‍ദീപ് യാദവോ, രവി ബിഷ്‌നോയിയോ എന്നതാണ് ചോദ്യം. പേസ് നിരയില്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക് വേണോ?. ബാക്കപ്പ് ഓപ്പണറായി ആര് വേണം? ഇതൊക്കെ സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യമാണ്. എന്തായാലും ഇംഗ്ലണ്ട് പര്യടനം ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications