For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിടാതെ പരിക്കുകള്‍, ബുംറ ഇനി എന്തു ചെയ്യണം? ഒറ്റ വഴി മാത്രം!! മഗ്രാത്ത് പറയും

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റന്നു ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പരിക്കുകള്‍ വിടാടെ പിന്തുടരുകയാണ്. പുറംഭാഗത്തെ പരിക്ക് അദ്ദേഹത്തെ വീണ്ടും വീണ്ടും കളിക്കളത്തില്‍ നിന്നും പുറത്താക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ബുംറ. ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളുമെല്ലാം ഇതിനിടെ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളും ബുംറയ്്ക്കു പുറത്തിരിക്കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. തുടരെ വില്ലനായിക്കൊണ്ടിരിക്കുന്ന പരിക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ബുംറയ്ക്കു ഒരു വഴി ഉപദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ മഗ്രാത്ത്.

GLENN MCGRATH

ശരീരത്തിനു സമ്മര്‍ദ്ദം

ലോക ക്രിക്കറ്റിലെ മറ്റു ബൗളര്‍മാരെ അപേക്ഷിച്ച് സ്വന്തം ശരീരതത്തിനു ഒരുപാട് സമ്മര്‍ദ്ദം നല്‍കുന്നയാളാണ് ജസ്പ്രീക് ബുംറയെന്നു ഗ്ലെന്‍ മഗ്രാത്ത് ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു മുന്‍ ഇതിഹാസം.

മറ്റു ബൗളര്‍മാരെ അപേക്ഷിച്ച് സ്വന്തം ശരീരത്തില്‍ ബുംറ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതു മാനേജ് ചെയ്യാനുള്ള വഴികളും അദ്ദേഹം തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അതു എല്ലാ സമയത്തും നടക്കില്ല. പരിക്കിനെ തോല്‍പ്പിച്ച് നേരത്തേയും കളിക്കളത്തിലേക്കു തിരിച്ചുവരവ് നടത്തിയിട്ടുള്ളയാളാണ് ബുംറ.

പരിക്കില്‍ നിന്നും മോചിതനായി മടങ്ങിവരാന്‍ തനിക്കു എത്ര സമയം വേണമെന്നതിനെക്കുറിച്ചും അദ്ദേഹത്തിനറിയാം. മുമ്പത്തേതു പേലെ ബുംറ ഇപ്പോള്‍ ചെറുപ്പമല്ല. അതുകാണ്ടു തന്നെ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുവാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും വേണമെന്നും മഗ്രാത്ത് ഉപദേശിക്കുന്നു.

JASPRIT BUMRAH

എന്തു ചെയ്യണം?

പരിക്കുകള്‍ കുറയ്ക്കാനും ക്രിക്കറ്റ് കരിയര്‍ ദീര്‍ഘിപ്പിക്കാനും ജസ്പ്രീത് ബുംറ ഇനി എന്താണ് ചെയ്യേണ്ടതെന്നും ജസ്പ്രീത് ബുംറ ഉപദശിച്ചിരിക്കുകയാണ്. കളിക്കളത്തിനു പുറത്ത് ഇനി മുമ്പത്തേതിനേക്കാള്‍ കഠിനാധ്വാനം നടത്തുകയാണ് ബുംറ ചെയ്യേണ്ടത്. ഫാസ്റ്റ് ബൗളറാവുകയെന്നത് ഒരു കാറോടിക്കുന്നതു പോലെയാണ്. നിങ്ങള്‍ ഇന്ധനമടിച്ചില്ലെങ്കില്‍ ഉടനെയോ, വൈകാതെയോ അതു തീര്‍ന്നു പോവുക തന്നെ ചെയ്യും. ഫാസ്റ്റ് ബൗളറും അങ്ങനെ തന്നെയാണ്.

എന്റെ 'ഇന്ധന ടാങ്ക്' ജസ്പ്രീത് ബുംറയുടേതിനേക്കാള്‍ വലുതായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്റെ അത്രയും വേഗതയില്‍ ബൗള്‍ ചെയ്യാറില്ലായിരുന്നു. തങ്ങള്‍ക്കു ബെസ്റ്റായി എന്താണ് വര്‍ക്കാവുകയെന്നു ഇപ്പോഴത്തെ കളിക്കാര്‍ക്കു നന്നായി അറിയാം. ഇന്ത്യക്കു തീര്‍ച്ചയായും ബുംറയെ ആവശ്യമാണെന്നും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ബൗളിങിന്റെ നെടുംതൂണെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ബുംറ. അദ്ദേഹത്തെ ഒഴിവാക്കിയുള്ള ഒരു ടീമിനെക്കുറിച്ച് ഇന്ത്യക്കു നിലിവില്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല. പുതിയ പല യുവ പേസര്‍മാരും ടീമിലേക്കു വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും ബുംറയോളം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല.

Story first published: Saturday, March 15, 2025, 11:51 [IST]
Other articles published on Mar 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+