IND vs ENG: സൂര്യയെക്കാണ്ടാവുമോ, കളിപ്പിക്കാതെ എങ്ങനെ അറിയും? കോലിക്കെതിരേ ഗംഭീര്‍

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ചൊവ്വാഴ്ച നടന്ന കളിയില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ സൂര്യയെ ഇന്ത്യ തഴയുകയായിരുന്നു.
രണ്ടാംടി20യിലൂടെ അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. അരങ്ങേറിയിട്ടും ഒരു ബോള്‍ പോലും നേരിടാന്‍ അനുവദിക്കാതെ സൂര്യയെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു ഇന്ത്യയെ തകര്‍ത്തുവിട്ടിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-1ന് മുന്നിലെത്തുകയും ചെയ്തിരുന്നു.

എങ്ങനെ കഴിവ് അളക്കാനാവും?
കളിക്കാന്‍ അവസരം നല്‍കാതെ എങ്ങനെ സൂര്യകുമാറിന്റെ കഴിവ് ഇന്ത്യക്കു അളക്കാന്‍ കഴിയുമെന്നു ഗംഭീര്‍ ചോദിക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുളള്ള മിടുക്ക് സൂര്യക്കുണ്ടോയെന്നറിയണമെങ്കില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയെ ഇന്ത്യ വിലയിരുത്തുന്നത്. ഇതേ ടീം തന്നെയായിരിക്കും ലോകകപ്പിലും ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നു ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരമാര്?
ലോകകപ്പിനു ഇനി ഏഴു മാസങ്ങള്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ ടീമിലുള്ള ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം സൂര്യകുമാറിനെ കളിപ്പിക്കാനാവുമോ? പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം നമുക്ക് ഇതു വരെ കാണാനായിട്ടില്ല. പിന്നെ എങ്ങനെ പകരക്കാരനായി കളിക്കാന്‍ സൂര്യക്കു യോഗ്യതയുണ്ടെന്നു ഉറപ്പിക്കാന്‍ കഴിയുമെന്നും ഗംഭീര്‍ ചോദിക്കുന്നു.
ആര്‍ക്കും പരിക്കേല്‍ക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ, നാല്, അഞ്ച് സ്ഥാനങ്ങളിലെ ഏതെങ്കിലുമൊരാള്‍ പരിക്കേറ്റു പുറത്തുപോയാല്‍ അവിടെ സൂര്യയെ കളിപ്പിക്കാന്‍ കഴിയുമോ? ഉദാഹരണമായി ശ്രേയസ് അയ്യര്‍ക്കു പകരം നിങ്ങള്‍ ആരെയാണ് കണ്ടു വച്ചതെന്നും ഗംഭീര്‍ ചോദിക്കുന്നു.

കുറച്ചു അവസരങ്ങള്‍ നല്‍കൂ
മൂന്നോ, നാലോ മല്‍സരങ്ങളില്‍ സൂര്യക്കു അവസരങ്ങള്‍ നല്‍കൂ. അദഗ്‌ദേഹം എവിടെയാണ് നില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കും. സൂര്യ നന്നായി പെര്‍ഫോം ചെയ്താല്‍ അദ്ദേഹത്തെ ബാക്കപ്പായി നമുക്ക് ധൈര്യപൂര്‍വ്വം ലോകകപ്പില്‍ കളിപ്പിക്കാം.
ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കാറുണ്ട്. പക്ഷെ ഇതു തയ്യാറെടുപ്പല്ല. ഒരേ കളിക്കാരെ തന്നെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത് എങ്ങനെയാണ് തയ്യാറെടുപ്പെന്ന് പറയാന്‍ കഴിയുകയെന്നും ഗംഭീര്‍ തുറന്നടിച്ചു.

അവസരം ലഭിച്ചേക്കും
വ്യാഴാഴ്ച നടക്കാനിരിക്കുന്ന പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ സൂര്യകുമാറിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. ശ്രേയസുമായിട്ടാണ് സൂര്യക്കു ടീമിലെ സ്ഥാനത്തിനായി മല്‍സരിക്കേണ്ടി വരിക. ആദ്യ കളിയില്‍ 67 റണ്‍സെടുത്ത ശ്രേയസ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ 8, 9 എന്നിങ്ങനെയാംണ് സ്‌കോര്‍ ചെയ്തത്.
മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ നാലാം ടി20യില്‍ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ അതു സൂര്യയുടെ മടങ്ങിവരവിനു വഴിയൊരുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications