Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: ഗവാസ്‌കറുടെ ഞെട്ടിക്കുന്ന നിര്‍ദേശം, ഓസ്‌ട്രേലിയയില്‍ വേണ്ട, ഇന്ത്യ മതി!

ദില്ലി: കൊവിഡ്-19 കാരണം പ്രതിസന്ധിയിലായ ഈ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന നിര്‍ദേശവുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പിനു ഓസീസ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാലും ഓസ്‌ട്രേലിയ വിദേശികള്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും ലോകകപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഐസിസി ഇനിയും ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല.

GAVASKARE

സപ്തംബര്‍ 30 വരെ വിദേശികളെ ഓസ്‌ട്രേലിയ വിലക്കിയ കാര്യം നമുക്കെല്ലാം അറിയാം. ഈ അവസ്ഥയില്‍ ഒക്ടോബര്‍ മധ്യത്തോട ലോകകപ്പ് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നുണ്ട്. കൊവിഡ്-19 നിയന്ത്രണ വിധേയമാവുകയും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലൊരു ധാരണയിലെത്തുകയും ചെയ്താല്‍ ടൂര്‍ണമെന്റ് പരസ്പരം വച്ച് മാറാം. അതായത് ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ഇന്ത്യ വേദിയായി പകരം അടുത്ത വര്‍ഷത്തെ ലേകകപ്പ് ഓസീസിന് വിട്ടുനല്‍കാം. അനിശ്ചിതമായി നീട്ടി വച്ചിരിക്കുന്ന ഐപിഎല്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ സപ്തംബറില്‍ നടത്താമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

t20 world cup

ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ ന ടത്തുന്നതിനോട് താന്‍ യോജിക്കുന്നതായി ഗവാസ്‌കര്‍ വ്യക്തമാക്കി. നേരത്തേ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ലോകകപ്പ് വേദി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പരസ്പരം വച്ചു മാറിയാല്‍ സപ്തംബറില്‍ ഐപിഎല്ലും നടത്താം. ഇതു ടൂര്‍ണമെന്റിനു മുമ്പ് താരങ്ങള്‍ക്കു നല്ലൊരു തയ്യാറെടുപ്പിന് അവസരമൊരുക്കുകയും ചെയ്യും. ഐപിഎല്‍, ടി20 ലോകകപ്പ് എന്നിവ കഴിഞ്ഞ് ഡിസംബറില്‍ ഏഷ്യാ കപ്പും യുഎഇയില്‍ നടത്താം. ഡിസംബറാണ് യുഎഇയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 21, 2020, 16:29 [IST]
Other articles published on Apr 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+