ടി20 ലോകകപ്പ് ഇന്ത്യ നേടില്ല!! ഇതു പരിഹരിച്ചില്ലെങ്കില്‍... ദയനീയം, മുന്നറിയിപ്പുമായി ഗവാസ്‌കര്‍
ദില്ലി: ഐസിസിയുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ടീം ഇന്ത്യയും കിരീടം സ്വപ്‌നം കാണുന്നുണ്ട്. പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ കപ്പുയര്‍ത്തിയ ശേഷം പിന്നീടൊരിക്കലും ഇന്ത്യക്കു കുട്ടി ക്രിക്കറ്റിലെ വിശ്വവിജയികളാവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഓരോ ടി20 പരമ്പരയും ലോകകപ്പിനുള്ള പടയൊരുക്കമായാണ് ഇന്ത്യ കാണുന്നത്.
എന്നാല്‍ ടി20യില്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ ആരാധകര്‍ക്കു അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കാഴ്ചവയ്ക്കുന്ന മികവ് ടി20യില്‍ പുറത്തെടുക്കാന്‍ ഇന്ത്യക്കാവുന്നില്ല. അതിനിടെ ഇന്ത്യക്കു ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

ഫീല്‍ഡിങ് വീക്ക്‌നെസ്
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന വീക്ക്‌നെസ് ഫീല്‍ഡിങാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. ഫീല്‍ഡിങിലെ പിഴവുകള്‍ പരിഹരിച്ചാല്‍ മാത്രമേ ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടാന്‍ കഴിയൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ടി20യില്‍ ഫീല്‍ഡിങിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം മികച്ച ഫീല്‍ഡിങിലൂടെ റണ്‍സ് വഴങ്ങാതിരിക്കാനും എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കുമെന്നും ഗവാസ്‌കര്‍ വിശദമാക്കി. വിന്‍ഡീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് മോശമായിരുന്നു. നിരവധി ക്യാച്ചുകളാണ് ഇന്ത്യ ആദ്യ രണ്ടു മല്‍സരങ്ങളില്‍ കൈവിട്ടത്.

ടീമംഗങ്ങളെ വിമര്‍ശിച്ച് കോലി
തിരുവനന്തപുരത്തു നടന്ന രണ്ടാം ടി20യില്‍ വിന്‍ഡീസിനോട് ഇന്ത്യ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷം മോശം ഫീല്‍ഡിങിന്റെ പേരില്‍ നായകന്‍ വിരാട് കോലി ടീമംഗങ്ങളെ വിമര്‍ശിച്ചിരുന്നു. ഇത്രയും മോശം രീതിയില്‍ ഫീല്‍ഡ് ചെയ്താല്‍ എത്രയധികം റണ്‍സെടുത്തിട്ടും കാര്യമില്ല. പരമ്പരയിലെ രണ്ടു കളികളിലും ഫീല്‍ഡര്‍മാരുടെ പ്രകടനം ദയനീയമായിരുന്നു. രണ്ടാം ടി20യില്‍ ഒരോവറില്‍ തന്നെ രണ്ടു ക്യാച്ചുകളാണ് ടീം പാഴാക്കിയതെന്നും കോലി തുറന്നടിച്ചിരുന്നു.

ഇന്ത്യ മാത്രമല്ല
ടി20 ക്രിക്കറ്റില്‍ റണ്‍സ് പ്രതിരോധിച്ചു ജയിക്കുന്നതില്‍ ഇന്ത്യ മാത്രമല്ല പല ടീമുകകളും പതറുന്നതായി ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരേ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും വിന്‍ഡീസിന് അതു പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ്.
ഫീല്‍ഡിങിലൊഴികെ കളിയുടെ മറ്റു മേഖലകളിലെല്ലാം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഫീല്‍ഡിങ് മെച്ചപ്പെടുത്തുന്നതിനായിരിക്കണം ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യ മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications