Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിന്റെ ആ നീക്കം കളിക്കാരെ കുഴപ്പത്തിലാക്കും!! പരിക്കുറപ്പ്, ആഞ്ഞടിച്ച് അശ്വിന്‍, സംഭവമറിയാം

ടീം ഇന്ത്യയുടെ മുഖ്യ കോച്ച് ഗൗതം ഗംഭീറിനെതിരേ രൂക്ഷവിമര്‍ശനവും അതോടൊപ്പം മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഗംഭീര്‍ ടീമില്‍ കൊണ്ടുവരുന്ന പുതിയ പരിഷ്‌കാരം കാരണം കളിക്കാര്‍ക്കു എട്ടിന്റെ പണിയാണ് കിട്ടുകയെന്നും പലര്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കുമെന്നും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്നതിനായി യോ യോ ടെസ്റ്റാ്ണ് ബിസിസിഐ നടത്താറുള്ളത്. എന്നാല്‍ ഇനി മുതല്‍ ടെസ്റ്റിനൊപ്പം ബ്രോങ്കോ െടെസ്‌റ്റെന്ന (Bronco Test) പുതിയൊരു ഫിറ്റ്‌നസ് പരിശോധന കൂടി ഗംഭീര്‍ കൊണ്ടു വരികയാണ്. പുതിയ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ചായി എത്തിയിരിക്കുന്ന അഡ്രിയാന്‍ ലെറോക്‌സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നീക്കം.

GAMBHIR

തുറന്നടിച്ച് അശ്വിന്‍

ഇന്ത്യന്‍ താരങ്ങള്‍ക്കു ബ്രോങ്കോ ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഗൗതം ഗംഭീറിന്റെ നീക്കത്തെ രൂക്ഷമായാണ് ആര്‍ അശ്വിന്‍ വിമര്‍ശിച്ചിരിക്കുന്നത്. ആഷ് കി ബാത്തെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ടീം മാനേജ്‌മെന്റിന്റെ പുതിയ പരിഷ്‌കാരത്തെ അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഞാന്‍ എല്ലായ്‌പ്പോഴും ട്രെയിനര്‍മാരോടു ചോദിക്കാറുണ്ട്. ട്രെയിനര്‍മാര്‍ മാറുമ്പോള്‍ ടെസ്റ്റിങിനുള്ള രീതിയിലും മാറ്റം വരാറുണ്ട്. ഇതു സംഭവിക്കുമ്പോള്‍ കളിക്കാര്‍ക്കു ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു പോവേണ്ടതായി വരും. നിങ്ങള്‍ ട്രെയിനിങ് രീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതുകൊണ്ടു താരങ്ങള്‍ക്കു വലിയ തിരിച്ചടികളാണ് നേരിടാറുള്ളത്.

ഒരുപാട് കേസുകളില്‍ ഇതു കളിക്കാരെ പരിക്കുകളിലേ്ക്കും നയിക്കും. 2017 മുതല്‍ 19 വരെ എന്റെ ട്രെയിനിങ് സ്‌കീമിനെ കുറിച്ച് ഞാന്‍ തിരയുകയായിരുന്നു. ഞാനും അതു സഹിച്ചു. സോഹം ദേശായിക്കു (മുന്‍ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ച്) ഇതു അറിയാമെന്നും അശ്വിന്‍ വ്യക്തമാക്കി.

കുറച്ചു ചോദ്യങ്ങളുണ്ട്

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതുമായി ബന്ധപ്പെട്ടു ബിസിസിഐയോടു തനിക്കു കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ആര്‍ അശ്വിന്‍ പറയുന്നു. ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു താരമെന്ന നിലയിലുള്ള ഒരു പ്രശ്‌നം തുടര്‍ച്ചയാണ്. തുടര്‍ച്ചയയാാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കളിക്കാര്‍ക്കു അതു നല്‍കേണ്ടതും പ്രധാനമാണ്.

പുതിയ ഏതൊരു ട്രെയിനര്‍ വരുമ്പോഴും ഞാന്‍ ആഗ്രഹിക്കുന്നതും ഇക്കാര്യമാണ്. ചുമതല കൈമാറുന്നതിനു മുമ്പ് ടീം വിടാന്‍ പോവുന്ന ട്രെയിനര്‍ക്കൊപ്പം പുതുതായെത്തുന്ന ട്രെയിനര്‍ ആറു മാസം മുതല്‍ ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുകയും വേണം പ്രശ്‌നം പരിഹരിക്കേണ്ടതു വളരെ പ്രധാനമാണ്.

R ASHWIN

ഇന്ത്യക്കു പണവും മറ്റെല്ലാമുണ്ട്. ഈ തുടര്‍ച്ചയുടെ കാര്യത്തില്‍ പാലം പണിയേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നന്നായി പോയിക്കൊണ്ടിരിക്കുന്ന ഒരു കാര്യത്തില്‍ മാറ്റം ആവശ്യമില്ല. ഒരു കാര്യം നന്നായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോള്‍ അതു ചര്‍ച്ച ചെയ്യപ്പേണ്ടതു ആവശ്യമാണ്. അതിനു ശേഷമായിരിക്കണം മാറ്റം വരുത്തേണ്ടതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

എന്താണ് ബ്രോങ്കോ ടെസ്റ്റ്?

റഗ്ബിയില്‍ കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനായിട്ടാണ് ബ്രോങ്കോ ടെസ്റ്റ് ഉപയോഗിച്ചു വരുന്നത്. ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും പരീക്ഷിക്കാന്‍ ഗൗതം ഗംഭീര്‍ തിരുമാനിച്ചിരിക്കുന്നത്. സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ചായെത്തിയ അഡ്രിയാന്‍ ലെ റോക്‌സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗംഭീര്‍ ഇത്തരമൊരു നീക്കത്തിനു മുതിര്‍ന്നിരിക്കുന്നത്.

നിലവിലെ ഫിറ്റ്‌നസ് പരിശോധനയായ യോയോ ടെസ്റ്റില്‍ രണ്ടു കിമി ടൈം ട്രയലിനാണ് കളിക്കാര്‍ വിധേയരാവുന്നത്. എന്നാല്‍ ഇതിനേക്കാള്‍ കുറേക്കൂടി കടുപ്പമേറിയതാണ് ബ്രോങ്കോ ടെസ്റ്റ്. 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ മാറി മാറി താരങ്ങള്‍ ഓടുകയും നിശ്ചിത സമയത്തിനുള്ള അതു പൂര്‍ത്തിയാക്കുകയും വേണം. കളിക്കാരുടെ ഹൃദയാരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുന്നതിനു വേണ്ടിയുളളതാണ് ഈ ടെസ്റ്റ്.

Story first published: Sunday, August 24, 2025, 8:49 [IST]
Other articles published on Aug 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+