IPL 2020: റെയ്‌നയില്ല, പകരക്കാരനാവാന്‍ ധോണിക്കാവും- മൂന്നാം നമ്പറില്‍ കളിക്കണമെന്ന് ഗംഭീര്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നും പിന്‍മാറിയ വൈസ് ക്യാപ്റ്റനും ടീമിന്റെ നെടുംതൂണുകളിലൊരാളുമായ സുരേഷ് റെയ്‌നയുടെ പകരക്കാരന്‍ ആരെന്നതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അലട്ടുന്ന ചോദ്യം. വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചാണ് റെയ്‌ന തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യയിലേക്കു മടങ്ങിയത്. ബന്ധുക്കള്‍ക്കു നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണം, ടീമുമായുള്ള ഉടക്ക് എന്നീ കാരണങ്ങളാണ് താരത്തിന്റെ പിന്മാറ്റത്തിനു പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ടീമിനായി ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുക്കുകയും മല്‍സരങ്ങള്‍ കളിക്കുകയും ചെയ്ത റെയ്‌നയ്ക്കു പകരക്കാരനെ കണ്ടെത്തുക സിഎസ്‌കെയ്ക്കു അസാധ്യം തന്നെയാണ്. അതിനിടെ നല്ലൊരു നിര്‍ദേശം സിഎസ്‌കെയ്ക്കു മുന്നില്‍ വച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ധോണി മൂന്നം നമ്പറില്‍ കളിക്കണം
റെയ്‌നയുടെ അഭാവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ധോണി പുതിയ സീസണില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. ടീമിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ നല്ല അവസരമാണ് ധോണിക്കു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പന്തുകള്‍ നേരിടാനും ഫോം വീണ്ടെടുക്കാനും ധോണിക്കു ഇതിലൂടെ സാധിക്കും. സിഎസ്‌കെയ്ക്കായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ബാറ്റിങിന് ആഴം കൂടും
ധോണി മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയാല്‍ അതു സിഎസ്‌കെയുടെ ബാറ്റിങിന് ആഴം കൂടാന്‍ സഹായിക്കും. പിന്നാലെ കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, സാം കറെന്‍ എന്നിവര്‍ക്കു ബാറ്റ് ചെയ്യാനിറങ്ങാം. അതുകൊണ്ടു തന്നെ ധോണിക്കു വളരെ നല്ലൊരു അവസരമാണ് ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്.
റെയ്‌നയില്ലാത്തതിനാല്‍ തന്നെ നിര്‍ണായകമായ ഈ പൊസിഷനില്‍ അനുഭവസമ്പത്തുള്ള ഒരു താരത്തെയാണ് സിഎസ്‌കെയ്ക്കു വേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ സിഎസ്‌കെയ്ക്കു ധോണിയേക്കാള്‍ മികച്ചൊരാളെ ലഭിക്കാനുമില്ലെന്നും ഗംഭീര്‍ വിശദമാക്കി.

ധോണിക്കു അത്ര എളുപ്പമാവില്ല
ധോണിക്കു മൂന്നാം നമ്പറാണ് ഇത്തവണ ഏറ്റവും അനുയോജ്യമെങ്കിലും ഈ സ്ഥാനത്തു മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് അത്ര എളുപ്പമാവില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ കടുപ്പമേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. അതുകൊണ്ടു തന്നെ ഇത്രയും കാലം ക്രിക്കറ്റില്‍ നിന്നു മാറിനിന്ന ധോണിക്കു അന്താരാഷ്ട്ര ബൗളര്‍മാര്‍ കളിക്കുന്ന ഐപിഎല്ലില്‍ മൂന്നാം നമ്പറിലിറങ്ങുക വെല്ലുവിളിയാണ്.
കഴിയാവുന്നത്രയും പരിശീലനം നടത്തി തന്റെ യഥാര്‍ഥ താളത്തിലേക്കു മടങ്ങിയെത്തുക ധോണിയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications