Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആര്? ഉത്തരം ഗംഭീര്‍ പറയും

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആര്? ജോണ്‍ടി റോഡ്‌സ്, ഹെര്‍ഷല്‍ ഗിബ്‌സ്, റിക്കി പോണ്ടിങ്, ആന്‍ഡ്രൂ സിമ്മണ്ട്‌സ്, പോള്‍ കോളിങ്‌വുഡ് തുടങ്ങിയ നിരവധി ഇതിഹാസങ്ങളുടെ പേരുകളായിരിക്കും ആരാധകരുടെ മനസ്സിലേക്ക് ഓടിവരിക. ആധുനിക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡറുടെ കാര്യമെടുത്താലോ? സ്റ്റീവന്‍ സ്മിത്ത്, വിരാട് കോലി, കീറോണ്‍ പൊള്ളാര്‍ഡ്, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ വന്‍നിരയെ ഇവിടെയും കാണാം.

മികച്ച ഫീൽഡർ ആര്?

എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീറിന്റെ അഭിപ്രായത്തില്‍ ഇവരാരുമല്ല ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍. ഈ വിശേഷണം രവീന്ദ്ര ജഡേജ കൊണ്ടുപോകും. താന്‍ കളിക്കളത്തില്‍ കണ്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും ഉത്സാഹിയായ താരമാണ് ജഡേജ. ആവേശമൊട്ടും ചോരാത്ത ചടുലമായ നില്‍പ്പും ഭാവവും. ജഡേജയുടെ കൈകളില്‍ നിന്നും പന്ത് വഴുതിപ്പോകാറ് അത്യപൂര്‍വമാണെന്നാണ് ഗംഭീറിന്റെ പക്ഷം.

ജഡേജയാണ് ആ താരം

മൈതാനത്ത് പന്തിനെ പിടിച്ചെടുക്കുക മാത്രമല്ല, തിരിച്ച് വിക്കറ്റുകളിലേക്ക് അതിവേഗം എറിഞ്ഞുകൊള്ളിക്കാനുള്ള ജഡേജയുടെ കഴിവും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്റ്റംപ് മാത്രം ഉന്നംവെക്കേണ്ടിവരുന്ന സാഹചര്യത്തിലും പന്തിനെ കൃത്യമായി കൊള്ളിക്കാന്‍ ജഡേജയ്ക്ക് കഴിയും. ടീം ഇന്ത്യയ്ക്കായി മൈതാനത്ത് എണ്ണിയാലൊടുങ്ങാത്ത റണ്ണുകള്‍ ജഡേജ തടഞ്ഞിട്ടുണ്ട്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയായ 'ക്രിക്കറ്റ് കണക്ടഡില്‍' ഗംഭീര്‍ വ്യക്തമാക്കി.

ഏതു പൊസിഷനിലും നിൽക്കും

'ലോക ക്രിക്കറ്റില്‍ ജഡേജയെ കടത്തിവെട്ടാന്‍ മറ്റൊരു ഫീല്‍ഡറില്ല. ഏതു പൊസിഷനിലും മികവോടെ നില്‍ക്കാന്‍ കഴിയുമെന്നാണ് ജഡേജയുടെ പ്രധാന ഗുണം. എന്നാല്‍ സ്ലിപ്പിലും ഗള്ളി പോയിന്റിലും താരത്തെ കാണാറ് കുറവാണ്', ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Most Read: ഇന്ത്യന്‍ ടീമിലെ റോള്‍ മാറിയതിനെക്കുറിച്ച് ആരും പറഞ്ഞില്ല, പകരം പുറത്താക്കി — ഇര്‍ഫാന്‍

പ്രകടനം പ്രശംസനീയം

എന്തായാലും ഔട്ട്ഫീല്‍ഡില്‍ ജഡേജ കാഴ്ച്ചവെച്ചിരിക്കുന്ന പ്രകടനം പ്രശംസനീയമാണ്. എവിടെ നിര്‍ത്തിയാലും പന്തിനെ കയ്യും മെയ്യും മറന്ന് തടയാന്‍ ജഡേജ ശ്രമിക്കും. പന്തിനെ പിടിച്ചെടുക്കുന്നതിനൊപ്പം തിരിച്ച് വിക്കറ്റുകളിലേക്ക് എറിയാനുള്ള ജഡേജയുടെ മികവും ഇവിടെ എടുത്തുപറയണം, ഗംഭീര്‍ അറിയിച്ചു.

Most Read: അന്നു സ്വതന്ത്രനായി, വളരെ സന്തോഷം തോന്നി — വിരമിക്കിലെന്നുറിച്ച് മനസ്സ് തുന്ന് യുവരാജ്

കോലിക്കൊപ്പം

പറഞ്ഞുവരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കായികക്ഷമത കൂടിയ താരങ്ങളില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. 2018 -ല്‍ വിന്‍ഡീസുമായുള്ള ഏകദിനത്തിനിടെ കോലിക്കൊപ്പം പന്തിനെ പിന്തുടരുന്ന ജഡേജയുടെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അന്ന് മൈതാനത്ത് കോലിയെ ഓടിത്തോല്‍പ്പിച്ചാണ് ജഡേജ പന്തെടുത്തത്. അടുത്തിടെ ജഡേജയപ്പറ്റി കോലിയും പരാമര്‍ശിക്കുകയുണ്ടായി.

ചരിത്രം

നിര്‍ണായക അവസരത്തില്‍ പന്ത് സ്റ്റംപില്‍ കൊള്ളിക്കണം. ഇതിനായി ടീമില്‍ നിന്നും ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ജഡേജയുടെ പേരാണ് ഇന്ത്യന്‍ നായകന്‍ ധൈര്യപൂര്‍വം പറഞ്ഞത്. ഇന്ത്യയ്ക്കായി 36 ക്യാച്ചുകളാണ് ടെസ്റ്റില്‍ ജഡേജ കൈപ്പിടിയിലാക്കിയത്. ഏകദിനത്തില്‍ 58 ക്യാച്ചുകളും ട്വന്റി-20 ഫോര്‍മാറ്റില്‍ 36 ക്യാച്ചുകളും പിടിച്ച ചരിത്രമുണ്ട് താരത്തിന്.

Story first published: Saturday, June 20, 2020, 16:46 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+