ഇന്ത്യന്‍ ടീമിലെ റോള്‍ മാറിയതിനെക്കുറിച്ച് ആരും പറഞ്ഞില്ല, പകരം പുറത്താക്കി- ഇര്‍ഫാന്‍
ഇന്ത്യക്കു വാനോളം പ്രതീക്ഷ നല്‍കിയ ശേഷം അത് യാഥാര്‍ഥ്യമാക്കാനാവാതെ കരിയര്‍ അവസാനിപ്പിക്കണ്ടി വന്ന താരങ്ങളുടെ നിരയിലാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ സ്ഥാനം. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നു വരെ തുടക്കകാലത്ത് ഇര്‍ഫാനെ പലരും വിശേഷിപ്പിച്ചിരുന്നു. പക്ഷെ തികച്ചും അപ്രതീക്ഷിതമായി താരത്തിന്റെ കരിയര്‍ അവസാനിക്കുന്നതാണ് കണ്ടത്. 27ാം വയസ്സിലാണ് ഇര്‍ഫാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീടൊരിക്കലും ദേശീയ ടീമിനൊപ്പം അദ്ദേഹത്തെ കണ്ടിട്ടില്ല.
ഏകദിനത്തില്‍ അന്നു വേഗത്തില്‍ 100 വിക്കറ്റുകള്‍ തികച്ച ബൗളറായി ഇര്‍ഫാന്‍ മാറിയിരുന്നു. 59 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. എന്നാല്‍ പിന്നീട് കളിച്ച 61 മല്‍സരങ്ങളില്‍ 73 വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. മുകളിലേക്കു കുതിച്ച കരിയര്‍ പൊടുന്നനെ താഴേക്കു വീഴാനും ദേശീയ ടീമില്‍ നിന്നും പുറത്താവാനുമുള്ള കാരണത്തെക്കുറിച്ച് ഇര്‍ഫാന്‍ മനസ്സ് തുറക്കുകയാണ്.

ഏകദിന കരിയറില്‍ ആദ്യമായി കളിച്ച 59 മല്‍സരങ്ങളില്‍ ന്യൂ ബൗളറുടെ ചുമതലയായിരുന്നു തനിക്ക് നല്‍കിയതെന്നു ഇര്‍ഫാന്‍ പറയുന്നു. നിങ്ങളുടെ ലക്ഷ്യം, മാനസികാവസ്ഥ, ശരീരഭാഷ, ഉത്തരാവാദിത്വം എല്ലാം വിക്കറ്റുകളെടുക്കുകയെന്നതു മാത്രമാണ്. എന്നാല്‍ നിങ്ങള്‍ ഫസ്റ്റ് ചേഞ്ച് ബൗളറാവുന്നതോടെ ഈ റോള്‍ മാറുകയാണ്. ഇതോടെ ഡിഫന്‍സീവായി നിങ്ങള്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടീമിലെ റോള്‍ മാറിയാല്‍ നമ്പറും മാറുകയെന്നത് സ്വാഭാവികമാണ്. ഇതിനെ തുടര്‍ന്നാണ് പിന്നീടുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കാതിരുന്നത്. ടീമിലെ മറ്റുള്ളവര്‍ ഇക്കാര്യം തന്നോടു സംസാരിക്കേണ്ടതായിരുന്നു.
ഇര്‍ഫാന്‍ നിങ്ങള്‍ മുമ്പ് വിക്കറ്റുകളെടുത്തിരുന്നു, ഇനി വ്യത്യസ്തമായ മറ്റൊരു റോളാണ് നിങ്ങള്‍ക്കു നല്‍കുന്നതെന്നു ആരും തന്നോടു അന്നു ടീമിലെ ആരും തന്നോടു പറഞ്ഞിട്ടില്ലെന്നു ഇര്‍ഫാന്‍ വെളിപ്പെടുത്തി. ഫസ്റ്റ് ചേഞ്ച് ബൗളറുടെ റോളും ബാറ്റിങില്‍ ഏഴോ, എട്ടാ സ്ഥാനത്തോ ആയിരിക്കും ഇനി കളിക്കേണ്ടി വരികയെന്ന് തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീമില്‍ തന്നെ പിന്തുണയ്ക്കുന്നതിനു പകരം പുറത്താവലിന്റെ വക്കിലെത്തിക്കുകയാണ് ടീം മാനേജ്‌മെന്റ് അന്നു ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇതല്ല സ്ഥിതി. ഓള്‍ഖൗണ്ടര്‍മാരോട് ടീം മാനേജ്‌മെന്റ് കൂടുതല്‍ ദയ കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. റിഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഏകദിന ക്രിക്കറ്റിലുള്ള പ്രാധാന്യം ടീം മാനേജ്‌മെന്റ് തിരിച്ചറിഞ്ഞുകഴിഞ്ഞതായും അതുകൊണ്ടു തന്നെ നല്ല പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഒരു ഓള്‍റൗണ്ടര്‍ ഒരോവറില്‍ ആറു റണ്‍സ് വീതം വഴങ്ങി ഓരോ വിക്കറ്റ് വീതമെടുത്താലും നിങ്ങള്‍ ഹാപ്പിയാണ്. എന്നാല്‍ ഇതതേ കാര്യം ഇര്‍ഫാന്‍ ചെയ്താല്‍ നിങ്ങള്‍ ഹാപ്പിയല്ല, എന്താണ് ഇതിനു കാരണമെന്ന് ഇര്‍ഫാന്‍ ചോദിക്കുന്നു.
ഏകദിനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി മാറാന്‍ തനിക്കു സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടീമിനു വേണ്ടി ത്യജിക്കാന്‍ തയ്യാറായെത്തിയ താരത്തെ പിന്തുയ്ക്കാതെ 'വഴിയിലേക്കു' തള്ളി പിന്നീട് എന്നെന്നേക്കുമായി പുറത്താക്കുകയാണ് ചെയ്തത്. ടീമില്‍ ഒരു താരത്തിന്റെ റോളില്‍ മാറ്റം വന്നാല്‍ അത് ആ താരത്തെ അറിയിക്കേണ്ടത് ടീം മാനേജ്‌മെന്റി്‌ന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇതേക്കുറിച്ചൊന്നും ആരും സാംസാരിക്കുന്നില്ലെന്ന് ഇര്‍ഫാന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications