For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നു സ്വതന്ത്രനായി, വളരെ സന്തോഷം തോന്നി- വിരമിക്കിലെന്നുറിച്ച് മനസ്സ് തുന്ന് യുവരാജ്

കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവ് കളി മതിയാക്കിയത്

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം യുവരാജ് സിങിന്റെ സ്ഥാനം. ഒരു കാലത്ത് ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. ഹേറ്റേഴ്‌സ് കുറവുള്ള ചുരുക്കം താരങ്ങളിലൊരാളുടെ കൂട്ടത്തിലും യുവിയുണ്ടായിരിക്കും.

ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള അദ്ദേഹം കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു തിരിച്ചുവരവ് സ്വപ്‌നം കണ്ട ആരാധരെ നിരാശരാക്കി കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 17 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിന് ഇതോടെ തിരശീല വീഴുകയായിരുന്നു. എന്തായിരുന്നു വിരമിക്കാനുള്ള തീരുമാനത്തിലേക്കു തന്നെ എത്തിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്.

മാനസികമായി അലട്ടി

ജീവിതം അതിവേഗത്തില്‍ മുന്നോട്ട് പോവുമ്പോള്‍ പലതും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നു യുവി പറയുന്നു. എന്നാല്‍ പട്ടെന്ന് എല്ലാം നിന്നു പോവുമ്പോള്‍ വല്ലാത്ത ശൂന്യതയാണ് അനുഭവപ്പെടുക. തന്റെ കാര്യത്തിലും ഇതുണ്ടായി. രണ്ടോ, മൂന്നോ മാസങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും വീട്ടിലിരിക്കേണ്ടി വന്നത് അസ്വസ്ഥതയുണ്ടാക്കി.
ക്രിക്കറ്റ് മാനസികമായി തന്നെ സഹായിക്കുന്നില്ലെന്ന ഒരു ഘട്ടത്തിലേക്കു അപ്പോള്‍ താനെത്തിയിരുന്നു. എല്ലായ്‌പ്പോഴും ക്രിക്കറ്റ് കളിക്കാനാണ് താന്‍ ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ ഈ മാനസികമായി ഇതു തന്നെ അലട്ടിക്കൊണ്ടിരുന്നു. ഇതോടെയാണ് എപ്പോള്‍ വിരമിക്കും? വിരമിക്കാന്‍ സമയമായോ? വിരമിക്കാതെ ഒരു സീസണ്‍ കൂടി കളിക്കണോ തുടങ്ങി ഒരുപാട് ചിന്തകള്‍ മനസ്സിലൂടെ അന്നു കടന്നുപോയതായി യുവി വെളിപ്പെടുത്തി.

സ്വതന്ത്രനായതു പോലെ തോന്നി

ചില സമയങ്ങളില്‍ ക്രിക്കറ്റിനെ മിസ്സ് ചെയ്തിരുന്നു. എന്നാല്‍ ചിലപ്പോള്‍ മിസ്സ് ചെയ്യാറുമില്ല. കാരണം ഒരുപാട് വര്‍ഷങ്ങള്‍ താന്‍ ക്രിക്കറ്റ് കളിച്ചു. ആരാധകരില്‍ നിന്നും നിരവധി മെസേജുകളും അവരുടെ സ്‌നേഹവുമെല്ലാം ലഭിച്ചതില്‍ അനുഗ്രഹീതനാണ്.
എല്ലാത്തിലുമുപരിയാണ് ക്രിക്കറ്റ് നിങ്ങള്‍ക്കു നല്‍കിയ ബഹുമാനം. ഈ തരത്തില്‍ നോക്കുമ്പോള്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി നേടിയ നേട്ടങ്ങള്‍ സന്തോഷിപ്പിക്കും. അപ്പോഴാണ് ഇതാണ് കളി മതിയാക്കാനുള്ള സയമെന്നു തന്നു തോന്നിയത്. വിരമിക്കല്‍ പ്രഖ്യാപിച്ച ആ ദിവസം സ്വതന്ത്രനായത് പോലെ തോന്നി. വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. ഒരു വാക്കില്‍ അവയെക്കുറിച്ച് പറയാന്‍ സാധിക്കില്ല. സ്വതന്ത്രനായത് പോലെ തോന്നിയ തനിക്കു മാനിസകമായും സന്തോഷം തോന്നി. വര്‍ഷങ്ങളായി നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും യുവി വിശദമാക്കി.

അവിഭാജ്യഘടകം

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ ഒരു കാലത്ത് അവിഭാജ്യ ഘടകമായിരുന്നു യുവി. ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീല്‍ഡിങിലും അദ്ദേഹം സൂപ്പര്‍ താരമായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലാം നമ്പറില്‍ നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മല്‍സരം ജയിച്ചപ്പോള്‍ യുവിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കായിരുന്നു. മാസങ്ങള്‍ക്കു ശേഷമുള്ള ഇന്ത്യുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം അവസാനിച്ചതിനു പിന്നാലെ യുവിക്കു സ്ഥാനം നഷ്ടമായി. പിന്നീട് ദേശീയ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനുു കഴിഞ്ഞില്ല.

Story first published: Saturday, June 20, 2020, 15:57 [IST]
Other articles published on Jun 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+