For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ പറഞ്ഞ കാര്യം ട്വന്റി-20 ക്രിക്കറ്റില്‍ നടപ്പാക്കരുത്, എതിര്‍പ്പുമായി ഗംഭീര്‍

കഴിഞ്ഞകാലംകൊണ്ട് ക്രിക്കറ്റ് ഒരുപാട് പരിണമിച്ചു. ആദ്യം ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിനമായി നിജപ്പെട്ടു. പിന്നീട് 60 ഓവര്‍ ഏകദിന മത്സരങ്ങള്‍ 50 ഓവര്‍ വീതമായി ചുരുങ്ങി. പുതിയ കാലത്ത് 50 ഓവര്‍ മത്സരം ട്വന്റി-20 ക്രിക്കറ്റിലേക്ക് ചുവടുമാറിയതിനും ആരാധകര്‍ സാക്ഷികളാണ്. ഇപ്പോഴാകട്ടെ T10 ഫോര്‍മാറ്റും 100 പന്തുകള്‍ വീതമുള്ള ഹണ്‍ട്രഡ് ലീഗും ക്രിക്കറ്റില്‍ പരീക്ഷിക്കപ്പെടുന്നു.

ഗംഭീറിന് എതിർപ്പ്

ഇതിനിടയില്‍ ട്വന്റി-20 ക്രിക്കറ്റിനെ ഒരിക്കല്‍ക്കൂടി പൊളിച്ചെഴുതാനുള്ള ആലോചന കേട്ടുതുടങ്ങി. 20 ഓവര്‍ ഇന്നിങ്‌സിനെ 10 ഓവര്‍ വീതമുള്ള രണ്ടു ഇന്നിങ്‌സുകളാക്കാനുള്ള പുറപ്പാടിലാണ് ചിലര്‍. എന്നാല്‍ ഈ നീക്കത്തെ ശക്തമായി അപലപിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

വിഭജനം

നേരത്തെ, സച്ചിന്‍ ടെണ്ടുല്‍ക്കറും ഏകദിന ക്രിക്കറ്റില്‍ സമാനമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. 50 ഓവറുള്ള ഏകദിന ഇന്നിങ്‌സിനെ 25 ഓവര്‍ വീതമുള്ള രണ്ടു ഇന്നിങ്‌സുകളായി വേര്‍തിരിക്കണമെന്നാണ് സച്ചിന്‍ ആവശ്യപ്പെട്ടത്. ഇതുവഴി ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശഭരിതമാകും, കാണികളും വര്‍ധിക്കുമെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

Most Read: കോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രി

മുന്നറിയിപ്പ്

ഇപ്പോള്‍ ഇതേ മാതൃകയിലാണ് ട്വന്റി-20 ക്രിക്കറ്റിനെ വിഭജിക്കാന്‍ ഒരു കൂട്ടര്‍ ഒരുങ്ങുന്നത്. ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റിനെ നാലു ഇന്നിങ്‌സുകളായി വേര്‍തിരിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ ട്വന്റി-20 ഫോര്‍മാറ്റില്‍ കൈകടത്തുന്നത് ദുരന്തമായിത്തീരുമെന്ന മുന്നറിയിപ്പ് ഗംഭീര്‍ നല്‍കുന്നു.

'ട്വന്റി-20 ക്രിക്കറ്റിനെ വിഭജിക്കുന്നതിനോട് യോജിപ്പില്ല. മുന്‍പ് 50 ഓവര്‍ ക്രിക്കറ്റിനെ നാലു ഇന്നിങ്‌സുകളായി തിരിക്കാന്‍ സച്ചിന്‍ ആവശ്യപ്പെടുകയുണ്ടായി. ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച് ഈ നീക്കം ഗുണം ചെയ്യും. എന്നാല്‍ ട്വന്റി-20 ക്രിക്കറ്റിലും ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ വിപരീതമായിരിക്കും ഫലം', സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ ഗംഭീര്‍ വ്യക്തമാക്കി.

പ്രസക്തി കുറവ്

'ഏകദിനത്തില്‍ ഇന്നിങ്‌സുകള്‍ വിഭജിക്കുമ്പോള്‍ ടോസിന്റെ ആനുകൂല്യം ടീമുകള്‍ക്ക് നഷ്ടപ്പെടും. ചില അവസരങ്ങളില്‍ ടോസ് മത്സരഫലങ്ങളില്‍ നിര്‍ണായകമാവാറുണ്ട്. 25 ഓവര്‍ വീതമുള്ള നാലു ഇന്നിങ്‌സുകളായി ഏകദിനം മാറിയാല്‍ ടോസെന്ന ഘടകം വലിയ സ്വാധീനം ചെലുത്തില്ല. ഇതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ട്വന്റി-20 ഫോര്‍മാറ്റിന് ദൈര്‍ഘ്യം വളരെ കുറവാണ്. ടോസിന് കാര്യമാത്ര പ്രസക്തിയുമില്ല. അതുകൊണ്ട് പത്തോവര്‍ വീതമുള്ള നാലു ഇന്നിങ്‌സുകളായി ട്വന്റി-20 ഫോര്‍മാറ്റിനെ വിഭജിക്കാതിരിക്കുന്നതാണ് ഉത്തമം', ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗുണം ചെയ്യില്ല

Most Read: റോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജു

ഇക്കാര്യത്തില്‍ ഗംഭീറിന്റെ അഭിപ്രായംതന്നെയാണ് മുന്‍ ഓസീസ് ഇതിഹാസം ബ്രെറ്റ് ലീയ്ക്കും. ഐപിഎല്‍, ബിബിഎല്‍ പോലുള്ള ലീഗുകള്‍ മതി ട്വന്റി-20 ഫോര്‍മാറ്റിന്റെ തിളക്കം നിലനിര്‍ത്താന്‍. ട്വന്റി-20 ക്രിക്കറ്റിനെ നാലു ഇന്നിങ്‌സുകളാക്കി മാറ്റുന്നത് ഒട്ടും ഗുണം ചെയ്യില്ലെന്ന് ബ്രെറ്റ് ലീ പറയുകയുണ്ടായി.

Story first published: Wednesday, May 6, 2020, 12:30 [IST]
Other articles published on May 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+