Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രി

ദില്ലി: ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ടീമുകളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. വിരാട് കോലിക്കു കീഴില്‍ മൂന്നു ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് റാങ്കിങില്‍ വര്‍ഷങ്ങളോളം ഒന്നാംസ്ഥാനമലങ്കരിച്ച ഇന്ത്യക്കു അടുത്തിടെയാണ് ഒന്നാംസ്ഥാനം നഷ്ടമായത്. ഒരുപിടി മികച്ച മാച്ച് വിന്നര്‍മാര്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിലുണ്ട്.

എന്നാല്‍ 1985ലെ താനുള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് ഇപ്പോഴത്തെ ടീമിനെ പരാജയപ്പെടുത്താനുള്ള മികവുണ്ടായിരുന്നുവെന്ന് നിലവിലെ കോച്ച് കൂടിയായ രവി ശാസ്ത്രി വ്യക്തമാക്കി. സുനില്‍ ഗവാസ്‌കര്‍ നയിച്ച ടീം 85ലെ ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് ലോക ചാംപ്യന്‍ഷപ്പില്‍ ജേതാക്കളാവുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവില്‍ രാജ്ദീപ് സര്‍ദേശായിയുമായി സംസാരിക്കവെയാണ് 85ലെ ടീമിനെക്കുറിച്ചു ശാസ്ത്രി വാചാലനായത്.

തകര്‍പ്പന്‍ ടീം

തകര്‍പ്പന്‍ ടീം

1983ല്‍ കപില്‍ ദേവിനു കീഴില്‍ ആദ്യമായി ലോകകപ്പുയര്‍ത്തിയ സംഘത്തില്‍ ശാസ്ത്രിയുമുണ്ടായിരുന്നു. 83ലെ ടീമിനെക്കുറിച്ചാണ് പലരും സംസാരിക്കുന്നത്. ലോകകപ്പ് നേട്ടം മാത്രമല്ല അന്നത്തെ ടീമിന് അവകാശപ്പെടാനുള്ളത്. 95ലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത്. നായകന്‍ സുനില്‍ ഗവാസ്‌കര്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചതായും ശാസ്ത്രി ചൂണ്ടിക്കാട്ടി.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് 85ലെ സംഘത്തിനെതിരേ കളിക്കുക കടുപ്പമാവും. കോലിക്കും സംഘത്തിനും കനത്ത വെല്ലുവിളിയുയര്‍ത്താന്‍ അന്നത്തെ ടീമിനു കഴുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനെതിരായ വിജയം

പാകിസ്താനെതിരായ വിജയം

85ലെ ലോക ചാംപ്യന്‍ഷിപ്പില്‍ പാകിസ്താനെതിരായ ഫൈനലിലെ വിജയമാണ് ഏറ്റവുമധികം ഓര്‍മിക്കുന്ന മുഹൂര്‍ത്തമെന്നു ശാസ്ത്രി വെളിപ്പെടുത്തി. ശാസ്ത്രിയും പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനെക്കുറിച്ച് ലോകം ഇപ്പോഴും മറന്നുകാണില്ല. അന്നു പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ശാസ്ത്രിയായിരുന്നു. കൂടാതെ ഓഡി 100 സെഡാനും അദ്ദേഹമേറ്റു വാങ്ങിയിരുന്നു.
ജാവേദിന് ഓഡി കിട്ടാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും എതിര്‍ താരത്തോടു കൊമ്പുകോര്‍ക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നുവെന്നും ശാസ്ത്രി വ്യക്തമാക്കി.

ന്യൂസിലാന്‍ഡ് കരുത്തര്‍

ന്യൂസിലാന്‍ഡ് കരുത്തര്‍

പാകിസ്താനെക്കൂടാതെ ന്യൂസിലാന്‍ഡായിരുന്നു അന്നത്തെ ടൂര്‍ണമെന്റിലെ മറ്റൊരു കരുത്തുറ്റ ടീമെന്ന് ശാസ്ത്രി പറഞ്ഞു. തകര്‍പ്പന്‍ ടീമായിരുന്നു കിവീസിന്റേത്. വലിയ സൂപ്പര്‍ താരങ്ങളൊന്നും അവരുടെ ടീമില്‍ ഇല്ലായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമായിരുന്നു അവര്‍ നടത്തിയിരുന്നത്. സെമി ഫൈനലില്‍ അന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ തങ്ങള്‍ക്കു പുറത്തെടുക്കേണ്ടി വന്നതായും 57കാരനായ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ബെന്‍സണ്‍ & ഡേവിസ് ലോക ചാംപ്യന്‍ഷിപ്പ്

ബെന്‍സണ്‍ & ഡേവിസ് ലോക ചാംപ്യന്‍ഷിപ്പ്

1985 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 10 വരെയാണ് ബെന്‍സണ്‍ ആന്റ് ഡേവിസ് ലോക ചാംപ്യന്‍ഷിപ്പ് ഓസ്‌ട്രേലിയയില്‍ നടന്നത്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ഏഴു ടീമുകള്‍ മാറ്റുരച്ചിരുന്നു.
ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരും ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ചു. പാകിസ്താന്‍, ഓസീസ്, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട കടുപ്പമേറിയ ഗ്രൂപ്പില്‍ കളിച്ച മൂന്നു കളികളും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. സെമിയില്‍ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനും ഫൈനലില്‍ പാക് പടയെ എട്ടു വിക്കറ്റിനും ഇന്ത്യ തുരത്തുകയായിരുന്നു. 77 പന്തില്‍ 67 റണ്‍സെടുത്ത കെ ശ്രീകാന്തായിരുന്നു ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, May 6, 2020, 11:01 [IST]
Other articles published on May 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+