Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ 'വട്ടം കറക്കി' ഫോമൗട്ടാക്കി!! ബാറ്റിങ് റൊട്ടേഷന്‍ തുടരുമോ? ഗംഭീര്‍ പറഞ്ഞതിങ്ങനെ

ഇന്ത്യന്‍ ടി20 ടീമില്‍ സമീപകാലത്തു നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ബാറ്റിങ് റൊട്ടേഷനു പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ബാറ്റിങ് ഓര്‍ഡറില്‍ വലിയ രീതിയിലുള്ള പരീക്ഷണങ്ങളും അദ്ദേഹം നടത്തി.

പക്ഷെ മലയാളി താരം സഞ്ജു സാംസണടക്കം ചില കളിക്കാരുടെ ബാറ്റിങ് ഫോമിനെ ഇതു സാരമായി ബാധിച്ചിട്ടുണ്ട്. ഓപ്പണിങ് സ്ഥാനം നഷ്ടമായതിനു ശേഷം മൂന്നു മുതല്‍ ഏഴു വരെ പല റോളുകളിലാണ് അദ്ദേഹത്തിനു കളിക്കേണ്ടി വന്നത്. ബാറ്റിങ് റോളിലെ ഈ അവ്യക്തത കാരണം സഞ്ജു സ്ഥിരതയും ഫോമുമെല്ലാം നിലനിര്‍ത്താന്‍ പാടുപെടുകയാണ്.

സഞ്ജു മാത്രമല്ല ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയവരെയം ബാറ്റിങിലെ പരീക്ഷണങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നു കണക്കുകള്‍ കാണിക്കുന്നു. പക്ഷെ ഇതുകൊണ്ടൊന്നും ബാറ്റിങിലെ ഈ കസേരകളി താന്‍ നിര്‍ത്തില്ലെന്നും ഓപ്പണര്‍മാരെയൊഴികെ ബാക്കിയുള്ളവരെയെല്ലാം റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കുമെന്നാണ് ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

GAMBHIR SURYA

എന്തുകൊണ്ട് ഈ പരീക്ഷണം?

ബിസിസിഐ പങ്കുവച്ചിട്ടുള്ള പുതിയ വീഡിയോയിലാണ് ടി20യില്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്നു ഗൗതം ഗംഭീര്‍ വെളിപ്പെടുത്തിയത്. താന്‍ ഇനിയും ഇതു ആവര്‍ത്തിക്കുമെന്നു പറഞ്ഞ അദ്ദേഹം ഇതിനു പിന്നിലെ കാരണവും വിശദമാക്കി.

ആദ്യദിവസം മുതലുള്ള ഐഡിയോളജി ഇതു തന്നെയാണ്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഞാന്‍ കോച്ച് സ്ഥാനമേറ്റെടുത്തതു മുതല്‍ ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ല. ബാറ്റിങ് ഓര്‍ഡറെന്നത് വളരെ ഓവര്‍ റേറ്റഡായിട്ടുള്ള കാര്യമാണെന്നാണ് എനിക്കു തോന്നുന്നത്.

ഓപ്പണര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് ഇതു സാധ്യമല്ലാത്തത്. രണ്ടു ഓപ്പണര്‍മാര്‍ തീര്‍ച്ചയായും സ്ഥിരമാണ്, അതിനു ശേഷമുള്ളവരെല്ലാം മാറിക്കൊണ്ടേയിരിക്കും. കാരണം എത്ര റണ്‍സെടുക്കുന്നു എന്നതല്ല ടി20യില്‍ വിഷയമെന്നും ഗംഭീര്‍ വ്യക്തമാക്കി. നേടുന്ന റണ്‍സിനേക്കാള്‍ ബാറ്റിങില്‍ ആ താരമുണ്ടാക്കുന്ന ഇംപാക്ടാണ് കൂടുതല്‍ പ്രധാനമെന്നും അദ്ദേഹം പറയുന്നു.

ടി20 ക്രിക്കറ്റില്‍ ഒരു ബാറ്ററുണ്ടാക്കുന്ന ഇംപാക്ടാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില സമയങ്ങളില്‍ ആളുകള്‍ ഇതിനെ തെറ്റായി കണക്ക് കൂട്ടുന്നു. അല്ലെങ്കില്‍ ബാറ്റിങ് ഓര്‍ഡര്‍, റണ്‍സ്, ഇംപാക്ട് എന്നിവ വേര്‍തിരിച്ച് അറിയുന്നുമില്ല. നേടുന്ന റണ്‍സും, കളിയിലെ ഇംപാക്ടും തീര്‍ത്തും വ്യത്യസ്തമാണ്.

ടി2 ക്രിക്കറ്റെന്നത് ഒരു കളിക്കാരുണ്ടുണ്ടാന്ന ഇംപാക്ടിനെ ആശ്രയിച്ചിരിക്കും. ഇന്നിങ്‌സില്‍ ആകെ 120 ബോളുകളാണുള്ളത്. ഓരോ ബോളും ഒരു ഇവന്റാണ്. എല്ലാ ബോളിലും നമുക്കു പരമാവധി ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയും വേണം.

അതാണ് ഇന്ത്യന്‍ കോച്ചായതിനു ശേഷമുള്ള ആദ്യദിനം മുതല്‍ ഞാന്‍ ശ്രദ്ധിച്ചത്. വളരെ ഒഴുക്കുള്ള ബാറ്റിങ് ഓര്‍ഡറാണ് അതെന്നി എനിക്കു തോന്നുന്നു. ഞങ്ങള്‍ ഈ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നതും ഇങ്ങനെ തന്നെയാണെന്നും ഗംഭീര്‍ വിശദമാക്കി.

INDIAN TEAM

ശരാശരി നോക്കി കളിക്കാറില്ല

ഇന്ത്യന്‍ താരങ്ങള്‍ അവരുടെ ബാറ്റിങ് ശരാശരിയോ, സ്‌ട്രൈക്ക് റേറ്റോ നോക്കി ടി20യില്‍ കളിക്കാറില്ലെന്നും 120 ബോളുകള്‍ പരമാവധി ഉപയോഗിക്കുക എന്നതു മാത്രമാണ് ശ്രദ്ധയെന്നും ഗൗതം ഗംഭീര്‍ പറയുന്നു.

ബാറ്റിങ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവ പോലെുള്ള കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ച് ടി20യില്‍ കളിക്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു സാഹചര്യത്തില്‍ ഒരു താരത്തിനു എത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഈ ടി20 ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനവും ഇതാണെന്നു താന്‍ കരുതുന്നതായി ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 11, 2025, 7:19 [IST]
Other articles published on Nov 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+