കോലിയുടെ 'ആറ്റിറ്റിയൂഡിന്' ഗാംഗുലിയുടെ പിന്തുണ, ബിസിസിഐ ഇടയുമോ?
കൊല്‍ക്കത്ത: ആറ്റിറ്റിയൂഡിന്റെ കാര്യത്തില്‍ വിരാട് കോലിയുടെ ചേട്ടനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായ സാക്ഷാല്‍ സ്റ്റീവ് വോയെ ടോസിടാന്‍ വേണ്ടി കാത്ത് നിര്‍ത്തിയിട്ടുണ്ട് കൊല്‍ക്കത്തയുടെ ഈ ദാദ. ഇതിനെ ആളുകള്‍ വിമര്‍ശിച്ചപ്പോള്‍ ഉടുതുണി പോലും മാറാതെ അടുത്ത ടോസിന് വളരെ നേരത്തെ എത്തി ടിയാന്‍.
അങ്ങനെയുള്ള സൗരവ് ഗാംഗുലി വിരാട് കോലിയുടെ ചൂടന്‍ സ്വഭാവത്തെ കുറ്റം പറയുമോ. ഇല്ല. തല്‍ക്കാലം കോലിയുടെ കളിയും സ്‌കോറിംഗും മാത്രം നോക്കിയാല്‍ മതി എന്നാണ് ഗാംഗുലി പരാതിക്കാരോട് പറയുന്നത്. വിരാട് കോലിയുടെ ചൂടന്‍ സ്വഭാവത്തെ കുറിച്ച് ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ താക്കീത് നല്‍കിയതിന് പിന്നാലെയാണ് ഡാല്‍മിയയുടെ നാട്ടുകാരന്‍ കൂടിയായ ദാദ ഇങ്ങനെ പറയുന്നത്. കൂടുതല്‍ കാണൂ.

പ്രസിഡണ്ടിനോട് ചോദിക്കൂ
ബി സി സി ഐ പ്രസിഡണ്ട് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കു എന്നാണ് ഗാംഗുലി പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വിരാട് കോലി മികച്ച കളിക്കാരനാണ്. അത് മാത്രമാണ് ഞാന്‍ നോക്കുന്നത്.

പ്രായവും ചെറുതല്ലേ
വിരാട് കോലി ചെറുപ്പമാണ്. 26 വയസേ ആയുള്ളൂ. ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാകുക. കാര്യങ്ങള്‍ പഠിക്കാന്‍ ഇനിയും സമയമുണ്ട്. കൂടുതല്‍ നന്നാകാനും - ഗാംഗുലി പറയുന്നു.

ലോകകപ്പ് ജയിക്കാനുള്ള ക്യാപ്റ്റന്‍
വിരാട് കോലി ഒരു ദിവസം ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും ഗാംഗുലി പ്രകടിപ്പിച്ചു. കോലിയെക്കാളും അഗ്രസീവ് ആയിരുന്ന ഗാംഗുലി ഇന്ത്യയെ ഒരു ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ചിട്ടുണ്ട്.

യുവരാജ് തിരിച്ചുവരും
തന്റെ ക്യാപ്റ്റന്‍സിയില്‍ മിന്നിക്കളിച്ചിരുന്ന യുവരാജ് ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മുംബൈയ്‌ക്കെതിരെ യുവി നേടിയ അര്‍ധസെഞ്ചുറിയാണ് ദാദയ്ക്ക് ഈ പ്രതീക്ഷ നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications