Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യ ക്യാപ്റ്റനായി തുടരാന്‍ ഗംഭീറിന് മോഹം!! പക്ഷെ അഗാര്‍ക്കറിന്റെ നീക്കം ഇങ്ങനെ, അത് അവസാനത്തേത്?

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു സൂര്യകുമാര്‍ യാദവിന്റെ ഭാവിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകകപ്പില്‍ ഇന്ത്യയെ ചാംപ്യമാരാക്കിയെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ നായകസ്ഥാനം സുരക്ഷിതമാക്കുന്നില്ല. പ്രായവും മോശം ഫോമുമാണ് ഇപ്പോള്‍ സൂര്യക്കു മുന്നില്‍ വില്ലനായി നില്‍ക്കുന്ന രണ്ടു കാര്യങ്ങള്‍.

നിലവിലെ കോച്ചായ ഗൗതം ഗംഭീറാവട്ടെ സൂര്യ ഇനിയം ക്യാപ്റ്റനായി കുറച്ചുകാലം തുടരണമെന്ന് ആഗ്രഹിക്കുന്നയാള്‍ കൂടിയാണ്. കാരണം സ്‌കൈയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് വലിയ മതിപ്പാണുള്ളത്. കൂടാതെ ഇവര്‍ക്കിടയിലുള്ള കെമിസ്ട്രിയും വളരെ മികച്ചതാണ്.

SURYA GAMBHIR

ഗംഭീറിന്റെ പൂര്‍ണ പിന്തുണയുണ്ടെങ്കിലും സൂര്യ അധികാള്‍ നായകസ്ഥാനത്തുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കാരണം അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഗംഭീറിന്റെ അഭിപ്രായത്തെ അനുകൂലിക്കുകയും ചെയ്യുന്നില്ല.

സൂര്യയെ പുറത്താക്കുമോ?

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത പ്രധാനപ്പെട്ട ചാലഞ്ച് 2028ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പാണ്. കൂടാതെ 2028ല്‍ തന്നെ ഒളിംപിക്‌സിലും ഇന്ത്യ ക്രിക്കറ്റില്‍ മാറ്റുരയ്ക്കുന്നുണ്ട്.

ഇവയിലും ടീമിനെ സൂര്യകുമാര്‍ യാദവ് തന്നെ നയിക്കണമെന്ന ആഗ്രഹമാണ് കോച്ച് ഗൗതം ഗംഭീറിനുള്ളത്. 2027ലെ അടുത്ത ഏകദിന ലോകകപ്പ് വരെയാണ് കോച്ചെന്ന നിലയില്‍ കരാറെങ്കിലും അതു നീട്ടി നല്‍കുന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.

ഗംഭീറിന്റെ കരാര്‍ 2028ലെ ലോകകപ്പ് വരെ നീട്ടി നല്‍കിയാലും സൂര്യക്കും അത്രത്തോളം ക്യാപ്റ്റന്റെ റോളില്‍ ആയുസുണ്ടാവാന്‍ സാധ്യത തീരെയില്ല. കാരണം അടുത്ത ലോകകപ്പാവുമ്പോഴേക്കും അദ്ദേഹത്തിനു 38 വയസ്സാവും. കൂടാതെ ബാറ്റിങിലും വളരെ മോശം ഫോമിലൂടെയാണ് സ്‌കൈ കടന്നുപോവുന്നത്.

സമാപിച്ച ടി20 ലോകകപ്പിലും ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. യുഎസ്എയുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തിലെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവയിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തുകയും ചെയ്തു. 30 ശരാശരിയില്‍ 136 സ്‌ട്രൈക്ക് റേറ്റോടെ 242 റണ്‍സ് മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ സ്‌കൈയുടെ സമ്പാദ്യം.

സെലക്ഷന്‍ കമ്മിറ്റിയുടെ പ്ലാനെന്ത്?

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ കോച്ചെന്ന നിലയില്‍ തന്റെ കാലാവധി നീട്ടാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഗൗതം ഗംഭീര്‍.

കഴിഞ്ഞ വര്‍ഷം അദ്ദേഹം ടീമിന് ഐസിസി ചാംപ്യന്‍സ് ട്രോഫിയും പിന്നാലെ ഏഷ്യാ കപ്പും നേടിത്തന്നിരുന്നു. ഈ വര്‍ഷം ടി20 ലോകകപ്പിലും ഇന്ത്യയെ ഗംഭീര്‍ ചാംപ്യന്‍മാരുമാക്കിയിരിക്കുകയാണ്. തനിക്കു കോച്ചിങ് റോള്‍ നീട്ടി നല്‍കിയാല്‍ 2028ലെ ടി20 ലോകകപ്പ് വരെ നായകസ്ഥാനത്തു സൂര്യയും ഉണ്ടാവണമെന്നാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്.

SURYA

പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സൂര്യയെ ദീര്‍ഘകാല ക്യാപ്റ്റനായി കാണുന്നില്ല. ബാറ്ററെന്ന നിലയില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഈ വര്‍ഷം തന്നെ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റാന്‍ തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പ്ലാന്‍.

'സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഒരു ബാറ്ററെന്ന നിലയിലും അദ്ദേഹം പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നു റപ്പ് വരുത്തണം. യുകെയില്‍ (ഐപിഎല്ലിനു ശേഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പര്യടനം) ഇന്ത്യയെ സൂര്യ തന്നെ നയിക്കും.

പക്ഷെ അതിനു ശേഷവും ക്യാപ്റ്റനായി തുടരുമോയെന്നതു പറയാന്‍ സാധിക്കില്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും നായകന്റെ റോളില്‍ സൂര്യയുടെ ഭാവിയെപ്പറ്റി തീരുമാനിക്കുക'- ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Story first published: Tuesday, April 14, 2026, 17:50 [IST]
Other articles published on Apr 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+