ധോണിക്ക് പകരം ആര്? പന്ത് മാത്രമല്ല, രണ്ടു പേര്‍ കൂടി... മലയാളി താരവും, നിര്‍ദേശിച്ച് ഗംഭീര്‍

മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അവ്യക്ത തുടരുകയാണ്. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായെങ്കിലും ഭാവിയെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരം തന്നെയായിരിക്കും ധോണിയുടേത് എന്ന തരത്തില്‍ നേരത്തേ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ധോണി ഇവയോടൊന്നും പ്രതികരിച്ചിരുന്നില്ല. ധോണിയുടെ വിരമിക്കലിനെക്കുറിച്ചും പിന്‍ഗാമിയാവാന്‍ സാധ്യതയുള്ള കളിക്കാരെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.

ഭാവിയിലേക്കു നോക്കണം
ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ധോണി ക്യാപ്റ്റനായിരുന്നപ്പോഴും ഇതു തന്നെയാണ് ചെയ്തത്. 2012ല്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള സിബി സീരിസിനിടെയുണ്ടായ സംഭവം ഇപ്പോഴും ഓര്‍മുണ്ട്. ഗ്രൗണ്ടുകള്‍ വലുതായതിനാല്‍ താന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് ഒരുമിച്ച് കളിക്കാനാവില്ലെന്നാണ് ധോണി പറഞ്ഞത്. ഫീല്‍ഡിങ് കഴിവും ഫിറ്റ്‌നസുമെല്ലാം കാരണമായി ചൂണ്ടിക്കാട്ടിയത്.
ലോകകപ്പിന് യുവതാരങ്ങളെയായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. വൈകാരികരമായി, മറിച്ച് പ്രായോഗികമായി തീരുമാനമെടുക്കുകയാണ് ധോണി ഇപ്പോള്‍ ചെയ്യേണ്ടതെന്നും ഗംഭീര്‍ വിശദമാക്കി.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍
നിലവില്‍ ധോണിയുടെ പിന്‍ഗാമിയായി റിഷഭ് പന്തിനാണ് മുന്‍തൂക്കമുള്ളതെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെക്കൂടി ഭാവി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചു. ഓരോരുത്തര്‍ക്കും സ്വന്തം കഴിവ് തെളിയിക്കാന്‍ ചുരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും ദേശീയ ടീമിനൊപ്പം അവസരം നല്‍കണം. അതിനു ശേഷം മാത്രമേ ധോണിയുടെ യഥാര്‍ഥ പകരക്കാരന്‍ ആരെന്നു തീരുമാനിക്കാന്‍ കഴിയുകയുള്ളൂ. അടുത്ത ലോകകപ്പില്‍ ആരാവണം വിക്കറ്റ് കീപ്പറെന്നതും ഇതിലൂടെ മാത്രമേ അറിയാന്‍ കഴിയൂവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

വിന്‍ഡീസ് പര്യടനം
വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മുന്നിലുള്ളത്. ആഗസ്റ്റില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യന്‍ ടീം മൂന്നു വീതം ടി20, ഏകദിനം, രണ്ടു ടെസ്റ്റുകള്‍ എന്നിവയില്‍ കളിക്കുന്നുണ്ട്. ഈ പര്യടനത്തിനുള്ള ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരുന്നതായിരുന്നു. എന്നാല്‍ ഇത് ഞായറാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
ധോണിയെ ഈ പര്യടനത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി യുവതാരങ്ങളെ പരീക്ഷിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications