Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ക്രിക്കറ്റ് ലീഗിന് സഞ്ജുവില്ല, കാരണക്കാരന്‍ ഗംഭീര്‍! ആ നിര്‍ദേശം തിരിച്ചടിയായി

കൊച്ചി: കേരള ക്രിക്കറ്റ് ടി20 ലീഗിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ക്രിക്കറ്റ് അസോസിയേഷന്‍ കടന്ന് കഴിഞ്ഞു. ഐപിഎല്‍ മോഡലില്‍ നടക്കുന്ന ടി20 ലീഗിനായി ആറ് ടീമുകളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇവര്‍ തങ്ങളുടെ ഐക്കണ്‍ താരങ്ങളേയും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ സഞ്ജു സാംസണ്‍ ഏത് ടീമിലാവും കളിക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കിയത്.

എന്നാല്‍ ടീം ഐക്കണ്‍ താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന്റെ അഭാവം അതിലുണ്ടായി. ഇതോടെയാണ് സഞ്ജു പ്രഥമ കേരള പ്രീമിയര്‍ ലീഗ് കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വ്യക്തത വന്നത്. സഞ്ജു കേരള പ്രീമിയര്‍ ലീഗ് കളിക്കാത്തതിന് കാരണം രാജസ്ഥാന്‍ റോയല്‍സാണെന്നാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവന്നത്. രാജസ്ഥാന്‍ നായകനായ സഞ്ജുവിന് മറ്റൊരു ടീമിനായി ലീഗ് ക്രിക്കറ്റ് കളിക്കാന്‍ രാജസ്ഥാന്‍ സമ്മതിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിന്റെ വസ്തുത അതല്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടാണ് സഞ്ജുവിന്റെ വഴി അടക്കുന്നത്. സെപ്തംബര്‍ 2-19 വരെയാണ് കേരള ലീഗ് ക്രിക്കറ്റ് നടക്കുന്നത്. ഇതേ സമയത്താണ് ദുലീപ് ട്രോഫിയും നടക്കുന്നത്. സെപ്തംബര്‍ 5നാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. സഞ്ജുവിന് കേരള ലീഗ് കളിക്കണമെങ്കില്‍ ദുലീപ് ട്രോഫി ഒഴിവാക്കണം. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ നിന്ന് സഞ്ജുവിന് ലഭിച്ചിരിക്കുന്നത് മറ്റൊരു നിര്‍ദേശമാണ്.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുണ്ടെങ്കിലും ഏകദിന ടീമില്‍ നിന്ന് സഞ്ജു പുറത്താണ്. അതുകൊണ്ടുതന്നെ ഏകദിന ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരോട് ദുലീപ് ട്രോഫി കളിക്കാനാണ് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് ദുലീപ് ട്രോഫി കളിക്കുകയും ഫോം കണ്ടെത്തുകയും ചെയ്യേണ്ടതായുണ്ട്. അല്ലാത്ത പക്ഷം തഴയപ്പെടും.

sanju samson

ഇക്കാരണത്താല്‍ത്തന്നെ ഗംഭീറിന്റെ നിര്‍ദേശത്തിനൊപ്പം പോകാതെ സഞ്ജുവിന് മറ്റ് വഴികളില്ല. കേരളത്തിന്റെ വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കണമെന്നാണ് ആരാധകരും കേരള ക്രിക്കറ്റ് അസോസിയേഷനുമെല്ലാം ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിലും വലുത് സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറാണ്. ഇത് പരിഗണിക്കുമ്പോള്‍ കേരള ലീഗ് ക്രിക്കറ്റിനെക്കാളും ദുലീപ് ട്രോഫിക്ക് സഞ്ജു പ്രാധാന്യം നല്‍കിയതിനെ തെറ്റ് പറയാനാവില്ല.

സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇതിനായി സഞ്ജുവിന് വരുന്ന ദുലീപ് ട്രോഫി മുതലാക്കേണ്ടതായുണ്ട്. വിക്കറ്റ് കീപ്പര്‍ റോളില്‍ ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം രണ്ടാം വിക്കറ്റ് കീപ്പറാവാന്‍ അവസരം തേടുന്നവരാണ്. റിഷഭ് പന്തിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യാന്‍ നിലവില്‍ ആര്‍ക്കുമാവില്ല. എന്നാല്‍ രണ്ടാം കീപ്പറായി ആരെന്നത് ഇപ്പോഴും വ്യക്തത വരാത്ത ചോദ്യമാണ്.

സഞ്ജു സാംസണിനാണ് ടി20യില്‍ ഗംഭീര്‍ പിന്തുണ നല്‍കുന്നത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന പരമ്പരയില്‍ രണ്ട് തുടര്‍ ഡെക്കുകള്‍ സഞ്ജു നേരിട്ടു. ഇഷ്ട ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ കളിച്ചിട്ടും സഞ്ജുവിന് തിളങ്ങാനായില്ല. ഇത് താരത്തെ പിന്നോട്ടടിക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും വരാനിരിക്കുന്ന ദുലീപ് ട്രോഫി സഞ്ജുവിന് നിര്‍ണ്ണായകമാണ്. തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് കടുപ്പമാവും.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലീഗ് ക്രിക്കറ്റ് മത്സരം കേരളത്തിലെ യുവതാരങ്ങള്‍ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ്. ഈ വേദിയില്‍ മികവ് കാട്ടി ഐപിഎല്ലിലേക്കെത്താനും അവിടെ നിന്ന് ദേശീയ ക്രിക്കറ്റിലേക്ക് വളരാനും അവസരം ലഭിക്കും. ആരൊക്കെ ഇത് മുതലാക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Wednesday, August 7, 2024, 16:35 [IST]
Other articles published on Aug 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+