Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരു- ഗംഭീര്‍ ഓപ്പണിങ്, രോഹിത്തില്ല!! അശ്വിനൊപ്പം കളിച്ചവരുടെ കിടു ഇന്ത്യന്‍‍ ടെസ്റ്റ് 11

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റുകളിലുമായി ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത ബൗളറെന്ന അപൂര്‍വ്വനേട്ടം സ്വന്തം പേരില്‍ കുറിച്ചാണ് അദ്ദേഹത്തിന്റെ പടിയിറക്കം.

2010ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അശിന്‍ വിവിധ ഫോര്‍മാറ്റുകളിലായി ആകെ കളിച്ചത് 287 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 765 വിക്കറ്റുള്‍ പോക്കറ്റിലാക്കുകയും ചെയ്തു. ലോക ക്രിക്കറ്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ 11ാമം സ്ഥാനത്തുള്ള താരം കൂടിയാണ് അശ്വിന്‍.

14 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ നിരവധി ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അദ്ദേഹത്തിനു അവസരവും ലഭിച്ചിട്ടുണ്ട്. അശ്വിനൊപ്പം കളിച്ചിട്ടുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

VIRENDER SEHWAG

ഓപ്പണിങില്‍ ഇവര്‍

ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഹും മുന്‍ ഇടംകൈയന്‍ ബാറ്ററും ഇപ്പോള്‍ കോച്ചുമായ ഗൗതം ഗംഭീറും ചേര്‍ന്നായിരിക്കും. നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഇലവനില്‍ സ്ഥാനമില്ല. അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്താണ് വീരുവും ഗംഭീറും ഇലവനിലെത്തിയത്.

2011 മുതല്‍ 13 വരെ സെവാഗിനോടൊപ്പം 14 ടെസ്റ്റുകളില്‍ അശ്വിന്‍ കളിച്ചിട്ടുണ്ട്. 2011ലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് കളിച്ച ടെസ്റ്റ്. 2013 മാര്‍ച്ച് ഓസ്‌ട്രേലിയക്കെതിരേ ഇവര്‍ അവസാനമായും ഒരുമിച്ച് ഇറങ്ങി. വീരുവിന്റെ വിരമിക്കല്‍ മല്‍സരവും ഇതായിരുന്നു. ഗംഭീറിനൊപ്പം 16 ടെസ്റ്റുകളില്‍ അശ്വിന്‍ കളിച്ചിട്ടുണ്ട്. 2011 മുതല്‍ 16 വരെയാണ് ഇരുവരും ഒരേ ടീമിന്റെ ഭാഗമായത്.

മധ്യനിര ഇങ്ങനെ

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ മുന്‍ ഇതിഗഹാസങ്ങളായ രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇപ്പോള്‍ ടീമിന്റെ ഭാഗമായ വിരാട് കോലി എന്നിവരാണ്. മുന്‍ കോച്ച് കൂടിയായിരുന്ന ദ്രാവിഡിനൊപ്പം ആറു ടെസ്റ്റുകളില്‍ മാത്രമേ അശ്വിനു കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. 2011ലായിരുന്നു ആദ്യ ടെസ്റ്റെങ്കില്‍ അവസാനത്തേത് 2012ലുമായിരുന്നു.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനോടൊപ്പം 18 ടെസ്റ്റുകളിലാണ് അശ്വിന്‍ ഒരുമിച്ച് കളിച്ചത്. 2011 മുതല്‍ 13 വരെയുള്ള കാലത്താണ് രണ്ടു പേരും ഒരുമിച്ച് ടീമിലുണ്ടായിരുന്നത്. 2013ല്‍ സച്ചിന്‍ കളി മതിയാക്കുകയും ചെയ്തു. എന്നാല്‍ കോലിയുടെ ഏറെക്കുറെ അതേ സമയത്തു തന്നെയാണ് അശ്വിനും കരിയറാരംഭിച്ചത്. 2011 മുതല്‍ 93 ടെസ്റ്റുകളില്‍ ഇരുവരും ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്.

MS DHONI

ടീമിലെ മറ്റുള്ളവര്‍

ടെസ്റ്റ് ഇലവനിലെ മറ്റു താരങ്ങളെയെടുത്താല്‍ ആറാം നമ്പറില്‍ വിവിഎസ് ലക്ഷ്മണും ഏഴാമനായി മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുമാണ്. ഈ ഇലവനെ നയിക്കുന്നതും അദ്ദേഹം തന്നെ. എട്ടു മുതല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ജസ്പ്രീത് ബുംറ എന്നിവരുമാണ്.

ലക്ഷ്മണിനൊപ്പം ആറു ടെസ്റ്റുകളിലാണ് അശ്വിനു കളിക്കാനായത്. എന്നാല്‍ ധോണിയുടെ പ്രിയപ്പെട്ട ശിഷ്യനെന്നു അശ്വിനെ വിളിക്കാം. 2011ല്‍ ധോണിക്കു കീഴിലാണ് അദ്ദേഹം അരങ്ങേറിയത്. 2014ല്‍ ധോണി വിരമിക്കുന്നതു വരെ 22 മല്‍സരങ്ങള്‍ ഇരുവരും ഒരുമിച്ച് കളിക്കുകയും ചെയ്തു.

നിലവിലെ ടീമംഗമായിരുന്ന ജഡ്ഡുവിനൊപ്പം 58 ടെസ്റ്റുകളില്‍ അശ്വിന്‍ കളിച്ചു കളഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാഗ്യ സ്പിന്‍ ജോടി കൂടിയാണ് ജഡ്ഡു. ഹര്‍ഭജനോടൊപ്പം അഞ്ചു ടെസ്റ്റുകളും (2012-15), സഹീറിനൊപ്പം ഒമ്പതു ടെസ്റ്റുകളും (2011-13) ബുംറയ്‌ക്കൊപ്പം 27 ടെസ്റ്റുകളുമാണ് (2018 മുതല്‍) അശ്വിനു കളിക്കാന്‍ സാധിച്ചത്.

ഇന്ത്യയുടെ ടെസ്റ്റ് 11

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, വിവിഎസ് ലക്ഷ്മണ്‍, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍.

Story first published: Wednesday, December 18, 2024, 18:10 [IST]
Other articles published on Dec 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+