Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ അതിവേഗ ബൗളറാര് ? ശ്രീനാഥിനെ കടത്തിവെട്ടാന്‍ ആരുമില്ല, ടോപ് ഫൈവ് ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് പ്രകടനത്തോടെ ഇന്ത്യയുടെ പേസര്‍മാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ അപൂര്‍വ്വ പ്രതിഭയുള്ളവനാണെന്നാണ് പലരും വിലയിരുത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ അതിവേഗത്തില്‍ പന്തെറിയുന്നവര്‍ കുറവായതിനാലാണ് ഉമ്രാന്റെ പ്രകടനം വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ താരം ഉമ്രാന്‍ മാലിക്കാണോ ? ടോപ് ഫൈവിനെ പരിശോധിക്കാം.

ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്

ഇന്ത്യയുടെ അതിവേഗ പേസറെന്ന റെക്കോഡ് മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിന്റെ പേരിലാണ്. ഇതുവരെ ശ്രീനാഥിന്റെ പേരിലുള്ള റെക്കോഡിനെ മറികടക്കാന്‍ മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കും സാധിച്ചട്ടില്ല. മണിക്കൂറില്‍ 157 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാണ് ശ്രീനാഥ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. 1996-97ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ശ്രീനാഥിന്റെ ഈ അതിവേഗ പന്ത് പിറന്നത്. കര്‍ണാടകക്കാരനായ താരം 67 ടെസ്റ്റില്‍ നിന്ന് 236 വിക്കറ്റും 229 ഏകദിനത്തില്‍ നിന്ന് 315 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 10 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണയാണ് അദ്ദേഹം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സൂപ്പര്‍ പേസറാണ് ജസ്പ്രീത് ബുംറ. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ് ഞെട്ടിക്കാന്‍ കെല്‍പ്പുള്ള ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. 153.26 വേഗത്തില്‍ പന്തെറിഞ്ഞ ബുംറ ഇന്ത്യയുടെ അതിവേഗ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. 2018ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ബുംറയുടെ ഈ അതിവേഗ പന്ത് പിറന്നത്. 21 വിക്കറ്റുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടാനും ബുംറക്ക് സാധിച്ചു. 29 ടെസ്റ്റില്‍ നിന്ന് 123 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 113 വിക്കറ്റും 57 ടി20യില്‍ നിന്ന് 67 വിക്കറ്റും ബുംറയുടെ പേരിലുണ്ട്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ അതിവേഗ പേസറാണ് മുഹമ്മദ് ഷമി. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയുന്ന ഷമിയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 153.2 ആണ് ഷമിയുടെ മികച്ച വേഗം. 2014ലെ മെല്‍ബണ്‍ ടെസ്റ്റിലാണ് ഷമിയുടെ ഈ വേഗ പന്ത് പിറന്നത്. ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ നിര്‍ണ്ണായക ബൗളറാണ് ഷമി. 59 ടെസ്റ്റില്‍ നിന്ന് 214 വിക്കറ്റും 79 ഏകദിനത്തില്‍ നിന്ന് 148 വിക്കറ്റും 17 ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് ഷമി വീഴ്ത്തിയത്.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അതിവേഗ പേസറാണ് ഉമ്രാന്‍ മാലിക്. ജമ്മു കാശ്മീരുകാരനായ താരം 153 വേഗം കുറിച്ചാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന നിലവിലെ ഏക ഇന്ത്യന്‍ പേസറാണി ഉമ്രാന്‍. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഉമ്രാനും ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടകം എല്ലാവരുടെയും നോട്ടപ്പുള്ളിയാവാന്‍ 22കാരനായ യുവ പേസര്‍ക്ക് സാധിച്ചിട്ടുണ്ട്.

നവദീപ് സൈനി

നവദീപ് സൈനി

ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും അതിവേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് നവദീപ് സൈനി. 152.85 വേഗം കുറിച്ച സൈനി ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സ്ലോ ബോളും യോര്‍ക്കറും അതിവേഗ ബൗണ്‍സുമെല്ലാം നന്നായി വഴങ്ങുന്ന സൈനി ഐപിഎല്ലിലും സജീവമാണ്. ഇന്ത്യന്‍ ടീമിലേക്ക് ഇപ്പോഴും പരിഗണിക്കപ്പെടുന്ന പേസറാണ് സൈനി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഇത്തവണയുള്ളത്.

Story first published: Monday, April 18, 2022, 18:21 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+