Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിരമിക്കല്‍- സച്ചിന്‍, സെവാഗ്, ഗംഭീര്‍, ലക്ഷ്മണ്‍... ആശംസാപ്രവാഹം

അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറഞ്ഞ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു സമൂഹമാധ്യമങ്ങളിലൂടെ ആശംസാപ്രവാഹമാണ്. ക്രിക്കറ്റര്‍മാര്‍, സെലിബ്രിറ്റികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍ ഹീറോയ്ക്കു നന്ദി അറിയിച്ചു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ധോണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് ആര്‍ക്കും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചില പ്രതികരണങ്ങള്‍ നോക്കാം.

ഒരേയൊരു ധോണിയെന്ന് ഹാര്‍ദിക്

ഒരേയൊരു ധോണിയെന്ന് ഹാര്‍ദിക്

ഒരേയൊരു എംഎസ് ധോണി മാത്രമേയുള്ളൂ. കരിയറില്‍ തനിക്കു ഏറ്റവും വലിയ പ്രചോദനമേകിയ സുഹൃത്തിന്, മൂത്ത സഹോദരനു നന്ദി. നീല ജഴ്‌സിയില്‍ നിങ്ങളോടൊപ്പം കളിക്കുന്നത് മിസ്സ് ചെയ്യുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും തനിക്കൊപ്പമുണ്ടമുണ്ടെന്നുറപ്പുണ്ട്, തന്നെ വഴി കാണിക്കുകയും വേണമെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ധോണിയുണ്ടാവും

ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ധോണിയുണ്ടാവും

ക്രിക്കറ്റ് ഉള്ളയിടത്തോളം കാലം ധോണിയുമുണ്ടാവും. ലോക ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ പേരില്‍ നെഞ്ചിലേറ്റുന്ന തന്നെപ്പോലുള്ള ലക്ഷക്കണക്കിന് ലക്ഷക്കണത്തിന് പേരുടെ ഹൃദയത്തില്‍ നിന്നും നിങ്ങള്‍ വിരമിക്കില്ലെന്നും പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ കുറിച്ചു.

വെല്‍ പ്ലെയ്ഡ് ധോണി- ഗൗതം ഗംഭീര്‍

വെല്‍ പ്ലെയ്ഡ് ധോണി- ഗൗതം ഗംഭീര്‍

ഇന്ത്യ എ മുതല്‍ ദി ഇന്ത്യ വരെ നമ്മുടെ യാത്രയിലുടനീളം ഒരുപാട് ചോദ്യചിഹ്നങ്ങളും കോമകളും ആശ്ചര്യ ചിഹ്നങ്ങളുമെല്ലാമുണ്ടായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ഒരു അധ്യായത്തിന് ഫുള്‍ സ്റ്റോപ്പ് ഇട്ടിരിക്കുന്നു. സ്വന്തം അഭിപ്രായത്തില്‍ നിന്നു പറയട്ടെ, പുതിയ അധ്യായം തീര്‍ച്ചയായും ആവേശകരമായിരിക്കും. ഇവിടെ ഡിആര്‍എസിന് ഒരു പരിധിയുമില്ല, വെല്‍ പ്ലെയ്ഡ് എംഎസ് ധോണിയെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഇനിയൊരാളുണ്ടാവില്ലെന്നു സെവാഗ്

ഇനിയൊരാളുണ്ടാവില്ലെന്നു സെവാഗ്

ഇനി ഇതുപോലെയൊരു താരം, മിഷന്‍ ഇംപോസിബിള്‍. മറ്റാരുമില്ല, മറ്റാരും മുമ്പുണ്ടായിരുന്നില്ല, എംഎസിനെപ്പോലെ ഇനി മറ്റൊരാള്‍ ഉണ്ടാവുകയുമില്ല. താരങ്ങള്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ ധോണിയെപ്പോലെ ശാന്തനായ ഒരാള്‍ ഇനിയുണ്ടാവില്ല. ധോണി നിരവധി ക്രിക്കറ്റ് പ്രേമികള്‍ക്കു ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. ഓം ഫിനിഷായ നമയെന്ന് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.

ഓര്‍മകള്‍ക്കു നന്ദിയെന്നു ലക്ഷ്മണ്‍

ഓര്‍മകള്‍ക്കു നന്ദിയെന്നു ലക്ഷ്മണ്‍

ഒരു ചെറിയ പട്ടണത്തില്‍ നിന്നും മാച്ച് വിന്നറിലേക്കും പിന്നെ ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനിലേക്കുള്ള ധോണിയുടെ വളര്‍ച്ച അവിസ്മരണീയമാണ്. മനോഹരമായ ഓര്‍മകള്‍ക്കു നന്ദി മഹി. നിങ്ങള്‍ക്കൊപ്പം കളിക്കാനായത് വലിയ ഭാഗ്യമായാണ് കരുതുന്നത്. ഒരുമിച്ച പങ്കിട്ട ഓര്‍മകള്‍ എല്ലായ്‌പ്പോവും വില മതിക്കാനാവാത്തതാണെന്നും വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.

രണ്ടാമിന്നിങ്‌സിന് ആശംസയെന്ന് സച്ചിന്‍

രണ്ടാമിന്നിങ്‌സിന് ആശംസയെന്ന് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിനു നിങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. 2011ലെ ലോകകപ്പ് ഒരുമിച്ച് നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. രണ്ടാമിന്നിങ്‌സിനു നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകള്‍ നേരുന്നതായും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ആശംസകള്‍ നേര്‍ന്ന് മോഹന്‍ ലാല്‍

ആശംസകള്‍ നേര്‍ന്ന് മോഹന്‍ ലാല്‍

വിട ക്യാപ്റ്റന്‍, നിങ്ങളുടെ ഭാവി സംരഭങ്ങള്‍ക്കു എല്ലാ ആശംകളും നേരുന്നുവെന്നായിരുന്നു മോഹന്‍ ലാലിന്റെ ട്വീറ്റ്.

മിസ്സ് ചെയ്യുമെന്ന് ജഡേജ

മിസ്സ് ചെയ്യുമെന്ന് ജഡേജ

മൂത്ത സഹോദരന്‍, ഉപദേശകന്‍, ക്യാപ്റ്റന്‍ എല്ലാത്തിലുമുപരി ഗെയിമിലെ ഇതിഹാസം. നിങ്ങളില്‍ നിന്നും ഒരുപാട് പഠിച്ചു ക്യാപ്റ്റന്‍. നിങ്ങളെ ഗെയിം മിസ്സ് ചെയ്യുമെന്ന് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തു.

കോലിയുടെ പ്രതികരണം

കോലിയുടെ പ്രതികരണം

ഓരോ ക്രിക്കറ്റ് കളിക്കാരനും ഒരു ദിവസം തന്റെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ട്, എന്നാല്‍ നിങ്ങള്‍ അടുത്തറിയുന്ന ആരെങ്കിലും ആ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍, നിങ്ങള്‍ക്ക് വികാരം കൂടുതല്‍ അനുഭവപ്പെടും. രാജ്യത്തിനായി നിങ്ങള്‍ ചെയ്തത് എല്ലായ്പ്പോഴും എല്ലാവരുടെയും ഹൃദയത്തില്‍ നിലനില്‍ക്കും, എന്നാല്‍ നിങ്ങളില്‍ നിന്ന് എനിക്ക് ലഭിച്ച പരസ്പര ബഹുമാനവും ഊഷ്മളതയും എല്ലായ്‌പ്പോഴും എന്നില്‍ തുടരും. ലോകം നേട്ടങ്ങള്‍ കണ്ടു, ഞാന്‍ വ്യക്തിയെ കണ്ടു. എല്ലാത്തിനും നന്ദിയെന്നത് ഒഴിവാക്കുകയാണ്. ഞാന് എന്റെ തൊപ്പി നിങ്ങള്‍ക്കു നല്‍കുകയാണ് എന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ട്വീറ്റ്.

Story first published: Saturday, August 15, 2020, 22:56 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+