വിരാട് കോലി ടി20 ലോകകപ്പ് കളിക്കും, ഉറപ്പാണത്!, നാല് കാരണങ്ങളിതാ

ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിന്റെ ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങി സെമി പോലും കാണാന്‍ സാധിക്കാതെ പോയ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തരുടെ നിരയാണെങ്കിലും ചില താരങ്ങളുടെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. പ്രധാനമായും വിരാട് കോലിയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരച്ചടിയാവുന്നത്. കോലിയെ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കണമോയെന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നിലുള്ള പ്രധാന ചോദ്യം. എന്നാല്‍ കോലി തീര്‍ച്ചയായും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ കളിക്കണമെന്ന് പറയാനുള്ള നാല് കാരണങ്ങള്‍ പരിശോധിക്കാം.

അനുഭവസമ്പത്ത് പരിഗണിക്കണം
വിരാട് കോലി ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ്. കോലിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരു താരത്തെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തരുത്. ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. ഓസീസ് സാഹചര്യങ്ങളില്‍ തിളങ്ങാന്‍ അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ യുവതാരങ്ങള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് തന്നെ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കി കോലിയെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തേണ്ടതായുണ്ട്.
ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ഓസ്‌ട്രേലിയയില്‍ മികച്ച ടി20 റെക്കോഡ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടി20 റണ്‍സുള്ള താരമാണ് വിരാട് കോലി. 3308 റണ്‍സാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും എതിര്‍ ബൗളര്‍മാര്‍ ഇപ്പോഴും പേടിയോടെ കാണുന്ന ഇന്ത്യന്‍ താരം കോലിയാണ്. ഒറ്റ ഇന്നിങ്‌സുകൊണ്ട് കോലിക്ക് തിരിച്ചുവരാനാവുമെന്നത് എല്ലാവര്‍ക്കും അറിയാം. ഓസ്‌ട്രേലിയയില്‍ 11 ടി20യില്‍ നിന്ന് 64.42 ശരാശരിയില്‍ 451 റണ്‍സാണ് കോലി നേടിയത്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഓസീസ് പിച്ചിലെ കോലിയുടെ റെക്കോഡുകളെ ഇന്ത്യ തീര്‍ച്ചയായും പരിഗണിക്കേണ്ടതായുണ്ട്.

ആരാധക പിന്തുണ കൂടും
വിരാട് കോലിയെ ഇന്ത്യ മാറ്റിനിര്‍ത്തിയാല്‍ ടീമിന്റെ ആരാധക പിന്തുണയില്‍ കുറവുണ്ടാകാനും സാമ്പത്തികമായി നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. കാരണം കോലിക്ക് ലോകത്തിന്റെ എല്ലായിടത്തും വലിയ ആരാധക പിന്തുണയുണ്ട്. കോലി മോശം ഫോമിലാണെങ്കിലും അദ്ദേഹത്തെ കാണാന്‍ ആരാധകര്‍ ഗ്യാലറിയിലേക്കെത്തും. കൂടാതെ കോലിയുള്ളപ്പോള്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാനും സാധ്യതയുണ്ട്.
കോലി ഇല്ലാതെ ഇറങ്ങിയാല്‍ ഇതില്‍ വലിയ ഇടിവ് സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യ അദ്ദേഹത്തെ എന്തായാലും ടീമില്‍ ഉള്‍പ്പെടുത്തും. കോലി നായകനെന്ന നിലയില്‍ ഏറെ നാള്‍ ഇന്ത്യയെ നയിച്ച താരമാണ്. അതുകൊണ്ട് തന്നെ സഹതാരങ്ങള്‍ക്ക് കോലിയുടെ സാന്നിധ്യം മാനസികമായി കരുത്ത് നല്‍കുന്നു. നായകന്‍ രോഹിത് ശര്‍മക്കും കോലിയുടെ സാന്നിധ്യം ഗുണം ചെയ്യും.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ഫോം താല്‍ക്കാലികം മാത്രം
വിരാട് കോലിക്ക് തന്റെ മികവ് ഇനി തെളിയിക്കേണ്ട ആവിശ്യമുണ്ടെന്ന് കരുതുന്നില്ല. 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ അദ്ദേഹം ഇപ്പോള്‍ നേരിടുന്നത് ഫോമിലെ പ്രശ്‌നം മാത്രമാണ്. എന്നാല്‍ ഫോം താല്‍ക്കാലികവും ക്ലാസ് സ്ഥിരവുമാണ്. നിലവില്‍ കോലി നേടുന്നത് ഫോമിലെ പ്രശ്‌നങ്ങള്‍ മാത്രമാണ്. അതിനെ മറികടക്കാന്‍ കോലിക്ക് ഒറ്റ ഇന്നിങ്‌സുകൊണ്ട് സാധിച്ചേക്കും. അതുകൊണ്ട് തന്നെ കോലിയെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഒരു സാധ്യതയുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications