2021 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സഹായികള്‍, എന്നാല്‍ ഇത്തവണ ഒപ്പം കൂട്ടില്ല, നാല് പേരിതാ

ലോകകപ്പ് പോലെയുള്ള പ്രധാന മത്സരങ്ങളിലും പ്രധാന വിദേശ പര്യടനങ്ങളിലും താരങ്ങളെ സഹായിക്കാന്‍ ചില താരങ്ങളെ ഒപ്പം കൂട്ടാറുണ്ട്. നെറ്റ്‌സില്‍ പരിശീലനത്തിന് സഹായിക്കുകയെന്നത് ഇവരുടെ പ്രധാന ചുമതല. അനുഭവസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഈ സംഘത്തിലുണ്ടാവും. മികച്ച പ്രകടനം താരങ്ങള്‍ നടത്തുമ്പോള്‍ പരിശീലനത്തിന് സഹായിച്ചവരെ പലരും ഓര്‍ക്കാറില്ല. 2021ലെ ടി20 ലോകകപ്പില്‍ നാല് താരങ്ങളെയാണ് ഇന്ത്യ ഇത്തരത്തില്‍ പരിഗണിച്ചത്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ ഇവരെ ഒപ്പം കൂട്ടില്ല. ആ നാല് പേര്‍ ആരൊക്കെയാണെന്നറിയാം.

കരണ്‍ ശര്‍മ
2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ കരണ്‍ ശര്‍മയെ ഇന്ത്യ ഒപ്പം കൂട്ടിയിരുന്നു. അനുഭവസമ്പന്നനായ സ്പിന്നറാണ് അദ്ദേഹം. ഐപിഎല്ലിലടക്കം മികച്ച പ്രകടനമടക്കം നടത്തിയ താരത്തിനെ യുഎഇയിലെ സ്പിന്‍ സാഹചര്യം വിലയിരുത്തിയാണ് ടീമിലേക്ക് പരിഗണിച്ചത്. രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ആര്‍ അശ്വിന്‍ എന്നിവരൊക്കെയായിരുന്നു ഇന്ത്യയുടെ സ്പിന്‍ നിരയിലുണ്ടായിരുന്നത്. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുന്നതിനാല്‍ കരണ്‍ ശര്‍മയെ ഇന്ത്യ ഒപ്പം കൂട്ടിയത്. എന്നാല്‍ ഇത്തവണ ഇന്ത്യ സഹായത്തിന് കൂട്ടുന്നവരില്‍ കരണ്‍ ഉണ്ടാവില്ലെന്നുറപ്പ്.
ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

ലുക്മാന്‍ മെറിവാല
ബറോഡക്കാരനായ ഇടം കൈയന്‍ പേസറാണ് ലുക്മാന്‍ മെറിവാല. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പരിശീലന സഹായ സംഘത്തില്‍ മെറിവാലയും ഉള്‍പ്പെട്ടിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ താരത്തെ 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സും ഒപ്പം കൂട്ടിയിരുന്നു. 2021ലെ ലോകകപ്പില്‍ ഇന്ത്യയെ സഹായിക്കാന്‍ മെറിവാല ഉണ്ടായിരുന്നെങ്കിലും 2022ല്‍ അദ്ദേഹത്തെ ഇന്ത്യ പരിഗണിച്ചേക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യമായതിനാല്‍ത്തന്നെ അനുഭവസമ്പന്നനായ ഇടം കൈയന്‍ പേസറെ ഇന്ത്യ സഹായത്തിനായി ഒപ്പം കൂട്ടിയേക്കും.

കൃഷ്ണപ്പ ഗൗതം
ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് കൃഷ്ണപ്പ ഗൗതം. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെയും ഇന്ത്യ 2021ലെ ലോകകപ്പില്‍ സഹായികളുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വലം കൈയന്‍ ഓഫ് സ്പിന്നറെന്ന നിലയില്‍ പരിശീലനത്തില്‍ താരങ്ങളെ ഗൗതം സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഗൗതത്തെ ഇന്ത്യ ടി20 ലോകകപ്പ് സംഘത്തിലേക്ക് പരിഗണിച്ചേക്കില്ല. ഓസ്‌ട്രേലിയയിലെ വേഗ പിച്ചില്‍ ഗൗതത്തെപ്പോലൊരു താരത്തെ പരിശീലന സംഘത്തില്‍ കൂട്ടിയിട്ട് ഇന്ത്യക്ക് കാര്യമില്ല. അതിവേഗത്തില്‍ എറിയാന്‍ കെല്‍പ്പുള്ള പേസര്‍മാരെയാണ് ടീമിന് ആവിശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗൗതത്തിനെ പരിഗണിക്കില്ലെന്നുറപ്പ്.
ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

ഷഹബാസ് അഹമ്മദ്
ആര്‍സിബിക്കൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷഹബാസ് അഹമ്മദ്. ഇടം കൈയന്‍ സ്പിന്നറായ താരത്തെ 2021ല്‍ ഇന്ത്യ നെറ്റ്‌സില്‍ സഹായത്തിനായി ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ ഇത്തവണ ഷഹബാസിനെ ഇന്ത്യ പരിഗണിക്കില്ലെന്ന കാര്യം ഉറപ്പ്. ക്രുണാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെത്തന്നെ ഇന്ത്യ ഇത്തവണ ഒപ്പം കൂട്ടിയേക്കും. ഓസ്‌ട്രേലിയന്‍ സാഹചര്യം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ടീമിലേക്ക് പരിഗണിക്കാത്ത സീനിയേഴ്‌സായ പല താരങ്ങളേയും പരിശീലന സഹായികളായി ഇന്ത്യ ഒപ്പം കൂട്ടിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications