Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ഇലവന്‍ തിരഞ്ഞെടുത്ത് കമ്മിന്‍സ്- ഇന്ത്യയുടെ നാലു പേര്‍ ടീമില്‍, ഓസീസും അത്ര തന്നെ

നിലവില്‍ മല്‍സരരംഗത്തുള്ള ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോക ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. മികച്ച ഫോമിലുള്ള താരങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് ലോക ഇലവനില്‍ മുന്‍തൂക്കമുള്ളത്. ഇരു ടീമുകളില്‍ നിന്നും നാലു വീതം കളിക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച മൂന്നു താരങ്ങള്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു.

ഐപിഎല്ലിന്റെ 14ാം സീസണിലായിരുന്നു കമ്മിന്‍സിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ താരമായിരുന്നു അദ്ദേഹം. കെകെആര്‍ നിരാശപ്പെടുത്തിയെങ്കിലും കമ്മിന്‍സ് മോശമല്ലാത്ത പ്രകടനമായിരുന്നു കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ ലോക ടെസ്റ്റ് ഇലവനില്‍ ആരൊക്കെയാണുള്ളതെന്നു നോക്കാം.

 ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍


ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ് കമ്മിന്‍സിന്റെ ലോക ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങുക. രണ്ടു പേരും ഒരുപോലെ ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരാണെന്നും പിന്നാലെ ബാറ്റ് ചെയ്യാനെത്തുന്നവരെ ഒരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കാന്‍ രോഹിതും വാര്‍ണറും സഹായിക്കുന്നതായും കമ്മിന്‍സ് ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ നിന്നും ടെസ്റ്റില്‍ ഓപ്പണിങിലേക്കു മാറിയ ശേഷം മികച്ച പ്രകടനമാണ് രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്.

 ഫാബ് ത്രീ

ഫാബ് ത്രീ

മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍ പ്രശസ്തമായ ഫാബ് ഫോറിലെ മൂന്നു പേരെയാണ് കമ്മിന്‍സ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പക്ഷെ തഴയപ്പെട്ടു. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നാലാമതെത്തുക ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു അഞ്ചാംസ്ഥാനമാണ് നല്‍കിയത്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ടെസ്റ്റില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് ഇവരെ തിരഞ്ഞെടുക്കാന്‍ കാരണമെന്നു കമ്മിന്‍സ് പറയുന്നു.

 ആറ്, ഏഴ് സ്ഥാനങ്ങള്‍

ആറ്, ഏഴ് സ്ഥാനങ്ങള്‍

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ആറാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക. ഏഴാം നമ്പറില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ലോക ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും റിഷഭ് തന്നെയാണ്.
ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മല്‍സരത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് സ്‌റ്റോക്‌സ്. കുറച്ചു ഓവറുകള്‍ക്കുള്ളില്‍ മല്‍സരം മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് റിഷഭെന്നും ഈ കഴിവാണ് താരത്തെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നതെന്നും കമ്മിന്‍സ് അഭിപ്രായപ്പെട്ടു.

 ബൗളിങ് നിര

ബൗളിങ് നിര

മൂന്നു പേസര്‍മാരും ഒരു സ്പിന്നര്‍മാരുമുള്‍പ്പെടുന്നതാണ് ലോക ഇലവന്റെ ബൗളിങ് നിര. പേസര്‍മാരിലൊരാളായി കമ്മിന്‍സ് തന്റെ പേര് തന്നെയാണ് നിര്‍ദേശിച്ചത്. മറ്റു പേസര്‍മാര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമാണ്. ഏക സ്പിന്നര്‍ ഓസീസിന്റെ നതാന്‍ ലിയോണാണ്.

 കമ്മിന്‍സിന്റെ ലോക ടെസ്റ്റ്‌ ഇലവന്‍

കമ്മിന്‍സിന്റെ ലോക ടെസ്റ്റ്‌ ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), രോഹിത് ശര്‍മ (ഇന്ത്യ), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), റിഷഭ് പന്ത് (വിക്കറ്റ് കീപപ്പര്‍, ഇന്ത്യ), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ), നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ).

Story first published: Sunday, May 30, 2021, 14:52 [IST]
Other articles published on May 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+