Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടക്കം അതിവേഗ പേസര്‍മാരായി, പിന്നീട് വേഗം കുറഞ്ഞു!, ടീമിന് പുറത്തായി!, നാല് പേരിതാ

1

പേസ് ബൗളര്‍മാര്‍ക്ക് വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതിവേഗത്തില്‍ പന്തെറിയുമ്പോള്‍ പരിക്കിന്റെ വെല്ലുവിളികളേറെയാണ്. മികച്ച ഫിറ്റ്നസോടെ വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് കടുപ്പം തന്നെ. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിവേഗ പേസര്‍മാരെന്ന് വിലയിരുത്തപ്പെട്ടവരില്‍ പലര്‍ക്കും പലപ്പോഴും പരിക്കിന്റെ പിടിയിലകപ്പെട്ട് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യയുടെ പല പേസര്‍മാര്‍ക്കും ഇത് സംഭവിച്ചിട്ടുള്ളത്. തുടക്ക സമയത്ത് അതിവേഗ പേസര്‍മാരായി എത്തുകയും മികച്ച വേഗവും സ്വിങ്ങുംകൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തവരില്‍ പലര്‍ക്കും പിന്നീട് ഈ വേഗം നഷ്ടമാവുകയും ഫോം നഷ്ടപ്പെടുകയും പതിയെ പരിമിത ഓവര്‍ ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നന്നായി തുടങ്ങി പിന്നീട് ഫോം നഷ്ടപ്പെട്ട് പുറത്തായ നാല് പേസര്‍മാര്‍ ആരൊക്കെയാണെന്നറിയാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പേസറാണ് ഇഷാന്ത് ശര്‍മ. തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കിയ പേസര്‍മാരിലൊരാളാണ് ഇഷാന്ത്. തുടക്കം കാലത്ത് ഇഷാന്തിന്റെ സ്വിങ്ങും പേസും ബൗണ്‍സുമെല്ലാം ബാറ്റ്സ്മാനെ വിറപ്പിച്ചിരുന്നു. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെയടക്കം പ്രയാസപ്പെടുത്തിയ ഇഷാന്തിന് പിന്നീട് പരിമിത ഓവറില്‍ സ്ഥാനം നഷ്ടമായി.

2

അതിവേഗ ബൗളറില്‍ നിന്ന് തല്ലുകൊള്ളി ബൗളറായി മാറിയതോടെയാണ് അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇടക്കിടെ പരിക്കേറ്റതും അദ്ദേഹത്തിന് തിരിച്ചടിയായി. 105 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14 ടി20യില്‍ നിന്ന് 8 വിക്കറ്റുമാണ് ഇഷാന്തിന്റെ പേരിലുള്ളത്. 2016ലാണ് അവസാനമായി അദ്ദേഹം ഇന്ത്യക്കായി പരിമിത ഓവര്‍ കളിച്ചത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് ഇഷാന്തിനെ പരിഗണിക്കപ്പെടുന്നത്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

കരിയറിന്റെ തുടക്ക കാലത്ത് സ്വിങ് ബൗളിങ്ങുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഇടം കൈയന്‍ പേസറാണ് ഇര്‍ഫാന്‍ പഠാന്‍. വസിം അക്രത്തിന്റെ പിന്‍ഗാമിയെന്ന് പോലും വിശേഷിപ്പിക്കപ്പെട്ട ഇര്‍ഫാന്‍ പഠാന്‍ ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടിയ ഏക ബൗളറാണ്. പാകിസ്താനെതിരെയായിരുന്നു ഇത്. 135ന് മുകളില്‍ തുടര്‍ച്ചയായി വേഗം കണ്ടെത്തുകയും മികച്ച സ്വിങ് കണ്ടെത്തുകയും ചെയ്ത ഇര്‍ഫാന്‍ പിന്നീട് പരിക്കിന്റെ പിടിയിലായതോടെ കരിയര്‍ മാറി മറിഞ്ഞു.

4

മികച്ച വേഗം കണ്ടെത്താനോ പഴയപോലെ സ്വിങ് കണ്ടെത്താനോ സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ സ്ഥാനം ഇര്‍ഫാന് നഷ്ടമായി. 2012ലാണ് അവസാനമായി അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. 29 ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 173 വിക്കറ്റും 25 ടി20യില്‍ നിന്ന് 28 വിക്കറ്റും വീഴ്ത്തി. എന്നാല്‍ പ്രതീക്ഷക്കൊത്ത ഉയരത്തിലേക്ക് എത്താതെ ഇര്‍ഫാന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

പ്രതിസന്ധികളോട് പടവെട്ടി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളര്‍ന്ന പേസറാണ് ഇര്‍ഫാന്‍ പഠാന്‍. അതിവേഗ പേസറെന്ന നിലയിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയത്. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗം കണ്ടെത്താന്‍ ആദ്യ സമയങ്ങളില്‍ മുനാഫ് പട്ടേലിന് സാധിച്ചിരുന്നു. എന്നാല്‍ ഇടക്ക് പരിക്കേറ്റതോടെ വേഗം കുറഞ്ഞു. 2011ലെ ഏകദിന ലോകകപ്പിലൊക്കെ ശരാശരി 130ല്‍ താഴെയായിരുന്നു അദ്ദേഹത്തിന്റെ വേഗം. മികച്ച ലൈനും ലെങ്തുമുള്ള ബൗളറെന്നതില്‍ നിന്ന് തല്ലുകൊള്ളി ബൗളറായി മുനാഫ് മാറിയതോടെ ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലെ സ്ഥാനവും പതിയെ നഷ്ടമായി.

6

2011ന് ശേഷം പരിമിത ഓവറില്‍ മുനാഫ് പട്ടേലിന് അവസരം ലഭിച്ചിട്ടില്ല. 13 ടെസ്റ്റില്‍ നിന്ന് 35 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 86 വിക്കറ്റും 3 ടി20യില്‍ നിന്ന് നാല് വിക്കറ്റുമാണ് മുനാഫിന്റെ നേട്ടം. പ്രതീക്ഷക്കൊത്ത നിലയില്‍ ഇന്ത്യന്‍ ടീമിനൊപ്പം വളരാന്‍ അദ്ദേഹത്തിനും സാധിക്കാതെ പോയി.

ആര്‍ പി സിങ്

ആര്‍ പി സിങ്

ഇടം കൈയന്‍ പേസുകൊണ്ട് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരമാണ് ആര്‍ പി സിങ്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ആര്‍ പി സിങ്ങിന്റെ പങ്ക് വലുതാണ്. 135ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയുന്ന ബൗളറായിരുന്ന അദ്ദേഹത്തിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുകയും ശരീര ഭാരം അമിതമാവുകയും ചെയ്തതോടെ ടീമില്‍ നിന്ന് പതിയെ പുറത്തായി. 2011ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. 14 ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും 10 ടി20യില്‍ നിന്ന് 15 വിക്കറ്റുമാണ് ആര്‍പി സിങ്ങിന്റെ സമ്പാദ്യം.

Story first published: Thursday, July 14, 2022, 15:01 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+