Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്ക് പരിക്കേറ്റത് വളരെ ചുരുക്കം!, ഇന്ത്യന്‍ ക്രിക്കറ്റിലെ 'അയണ്‍മാന്‍സ്', നാല് പേരിതാ

1

കായിക താരങ്ങള്‍ക്ക് പ്രതിഭപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫിറ്റ്‌നസും. വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ഫിറ്റ്‌നസില്ലാതെ ഒരിക്കലും സാധിക്കില്ല. ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഫിറ്റ്‌നസിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ട്. ഏറെ നേരം ഗ്രൗണ്ടില്‍ തുടരേണ്ട ടെസ്റ്റില്‍ വലിയ താരമാകണമെങ്കില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടിയിരിക്കുന്നു. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പരിക്കേറ്റ് പുറത്താവാത്ത താരങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം.

ഒരു തവണ പോലും പരിക്കേല്‍ക്കാതെ വലിയ കരിയര്‍ സൃഷ്ടിക്കുക അസാധ്യമാണെന്ന് പറയാം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചില താരങ്ങള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ നല്‍കിയിരുന്നു. വളരെ ചുരുക്കം തവണ മാത്രമാണ് ഇവര്‍ പരിക്കേറ്റ് പുറത്തായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ച് പരിക്കിന്റെ പിടിയില്‍ അധികം അകപ്പെടാതിരുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന വിശേഷണമുള്ള രാഹുല്‍ ദ്രാവിഡ് നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനുമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തിയിരുന്ന താരമാണ് ദ്രാവിഡ്. 344 ഏകദിനവും 164 ടെസ്റ്റും 16 വര്‍ഷ കരിയറില്‍ ദ്രാവിഡ് കളിച്ചു. ഇതിനിടെ ദ്രാവിഡ് ഇടവേളയെടുത്തത് ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ്.

പരിക്കേറ്റ് കരിയറില്‍ അധികനാള്‍ മാറിനില്‍ക്കേണ്ട സാഹചര്യം ദ്രാവിഡിന് ഉണ്ടായിട്ടില്ല. ഇടവേളയില്ലാതെ 93 ടെസ്റ്റ് കളിച്ച ചരിത്രമാണ് ദ്രാവിഡിന് പറയാനുള്ളത്. ഇന്ന് ഒരു പരമ്പരക്ക് പിന്നാലെ താരങ്ങള്‍ ഇടവേള ആവിശ്യപ്പെടുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനെപ്പോലുള്ള താരങ്ങള്‍ എത്രത്തോളം ടീമിനായി ത്യാഗം സഹിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നത്. ശരീര ഭാരം നിയന്ത്രിക്കുന്നതിലും ഭക്ഷണത്തിലുമെല്ലാം കൃത്യമായ നിയന്ത്രം ഇവര്‍ക്കുണ്ടായിരുന്നുവെന്ന് തന്നെ പറയാം.

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് കപില്‍ ദേവ്. 1983ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. പേസ് ഓള്‍റൗണ്ടറായ താരം 16 വര്‍ഷ കരിയറില്‍ 131 ടെസ്റ്റ് കളിച്ചു. 67 ടെസ്റ്റിന് ശേഷമാണ് അദ്ദേഹം ഇടവേളയെടുത്തത്. ഇന്നത്തെ താരങ്ങള്‍ക്ക് കരിയറില്‍ 50 ടെസ്റ്റ് പോലും പലപ്പോഴും കളിക്കാന്‍ സാധിക്കാറില്ലെന്നതാണ് വസ്തുത.

ഏകദിനത്തിലും മികച്ച കരിയര്‍ അവകാശപ്പെടാനാവുന്ന കപില്‍ പേസറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. നിരന്തരമായി കളിച്ചിട്ടും അധികം തവണ പരിക്കിന് കപിലിനെ കീഴ്‌പ്പെടുത്താനായിട്ടില്ല. അത്രത്തോളം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധ നല്‍കിയിരുന്നു. കരിയറിന്റെ അവസാന സമയം വരെ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്‌നസ് കാഴ്ച്ചപ്പാടുകളെ തിരുത്തിയെഴുതിയ താരമാണ് വിരാട് കോലി. യോയോ ടെസ്റ്റിലൂടെ ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ കോലിക്കായിരുന്നു. കോലി ക്യാപ്റ്റനായിരുന്ന സമയത്ത് സഹതാരങ്ങളെല്ലാം മികച്ച ഫിറ്റ്‌നസുള്ളവരായിരിക്കണമെന്നതില്‍ കോലിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് പറയാം.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി നിരന്തരം കളിച്ചിരുന്ന കോലി വളരെ ചുരുക്കം സമയങ്ങളിലാണ് പരിക്കേറ്റ് പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിനൊപ്പം ഐപിഎല്ലിലും അദ്ദേഹം നിരന്തരം കളിക്കുന്നു. എന്നിട്ടും പരിക്കേല്‍ക്കാതെ മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കോലിയുടെ ഫിറ്റ്‌നസ് ലോക ക്രിക്കറ്റിന് തന്നെ മാതൃകയാണ്. മോശം ഫോമിലായിട്ടും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ആര്‍ക്കുമാവില്ല.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ്. അമിത ഭാരത്തിലേക്ക് ശരീരമെത്താതെ എപ്പോഴും ഫിറ്റായിരിക്കാന്‍ ധോണി ശ്രദ്ധിച്ചിരുന്നു. അദ്ദേഹം പരിക്കേറ്റ് ടീമില്‍ നിന്ന് വളരെ അപൂര്‍വ്വമായാണ്. 90 ടെസ്റ്റും 303 ഏകദിനവും 78 ടി20യും ഇന്ത്യക്കായി കളിച്ച ധോണി 266 ഐപിഎല്ലും കളിച്ചു. എന്നിട്ടും ഫിറ്റ്‌നസ് നിലനിര്‍ത്തി വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ധോണിക്കായി.

Story first published: Saturday, July 16, 2022, 15:34 [IST]
Other articles published on Jul 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+